Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

100 കിലോമീറ്റര്‍ വേഗത ഏഴ് സെക്കന്‍ഡില്‍; ഇന്ത്യന്‍ ഇവി വിപണി പിടിക്കാന്‍ മിനി കൂപ്പറും; മിനി എസ്.ഇ 2022-ാടെ നിരത്തുകളില്‍

2021 ഒക്ടോബര്‍ അവസാനത്തോടെ ബുക്കിംഗ് ആരംഭിച്ച മിനി കൂപ്പര്‍ എസ് ഇ ഇലക്ട്രിക് 2022 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്ന് ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മിനി ഹാച്ച്ബാക്ക് കാറിനായുള്ള പ്രീ ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡലിന്റെ ആദ്യ 30 യൂണിറ്റും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയതും ബ്രാന്‍ഡിനെ ഏറെ സന്തോഷിപ്പിക്കുന്ന വിഷയമാണ്.മിനിയുടെ മാത്രമല്ല, ബിഎംഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണ് കൂപ്പര്‍ എസ് ഇ എന്നതും ശ്രദ്ധേയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 08:17 pm IST
in Automobile

ഇലക്ട്രിക്ക് കാറുകളിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയിലാണ് വാഹനലോകം. പല വാഹന നിര്‍മാതാക്കളും ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ ബിഎംഡബ്ല്യു ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കള്‍ട്ട് വാഹന നിര്‍മാതാക്കളായ മിനിയും ഒടുവില്‍ ഇലക്ട്രിക്ക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആഗോളതലത്തില്‍ 2019ലാണ് മിനി കൂപ്പര്‍ എസ്.ഇ അരങ്ങേറിയത്. പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് എസ്.ഇ ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്.

2021 ഒക്ടോബര്‍ അവസാനത്തോടെ ബുക്കിംഗ് ആരംഭിച്ച മിനി കൂപ്പര്‍ എസ് ഇ ഇലക്ട്രിക് 2022 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്ന് ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മിനി ഹാച്ച്ബാക്ക് കാറിനായുള്ള പ്രീ ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡലിന്റെ ആദ്യ 30 യൂണിറ്റും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയതും ബ്രാന്‍ഡിനെ ഏറെ സന്തോഷിപ്പിക്കുന്ന വിഷയമാണ്.മിനിയുടെ മാത്രമല്ല, ബിഎംഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണ് കൂപ്പര്‍ എസ് ഇ എന്നതും ശ്രദ്ധേയമാണ്.

ഇതുവരെ കമ്പനി പുതിയ മോഡലിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ വാഹനത്തിന്റെ ലോഞ്ചിനൊപ്പം അതിന്റെ വിലയും കമ്പനി വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വാഹനലോകം. കൂപ്പറിന്റെ ആദ്യ ബാച്ചിലെ 30 യൂണിറ്റുകളും വെറും 2 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തതായി കമ്പനി വെളിപ്പെടുത്തിയിരുന്നു. ചെറിയ ചില മാറ്റങ്ങളുണ്ടാകുമെങ്കിലും മിനി കൂപ്പറിന്റേതിന് സമാനമായി തന്നെയാണ് മിനി ഇലക്ട്രിക്കിന്റെ രൂപകല്പനയും. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വാഹനം ബുക്ക് ചെയ്യനും സാധിക്കും.

മിനി കൂപ്പറിന്റെ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ് ഇ ഇലക്ട്രിക് പതിപ്പിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായി ഗ്രില്ല് ഭാഗം വാഹനത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഡിസൈന്‍ അനുസരിച്ച് ത്രീഡോര്‍ മോഡലില്‍ ഷഡ്ഭുജ ആകൃതിയിലുള്ള ഗ്രില്ലും കോണ്‍ട്രാസ്റ്റ് നിറമുള്ള ഒആര്‍വിഎമ്മുകളും ഗ്രില്ലിനുള്ള ഇന്‍സേര്‍ട്ട്, സിഗ്‌നേച്ചര്‍ ഓവല്‍ എന്നിവയുംഉണ്ടായിരിക്കും. ഹാച്ച്ബാക്കിന് മുഖം മിനുക്കുന്നതിനായി,പെയിന്റ് സ്‌കീമുകളില്‍ ചിലത് ആകര്‍ഷകമായ മഞ്ഞ നിറത്തിലുള്ള ആക്‌സന്റ് ബാറും ഒരു മിനി ഇലക്ട്രിക് ബാഡ്ജും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഈ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

പെട്രോള്‍ എഞ്ചിനുള്ള മിനിയെ അപേക്ഷിച്ച് കൂപ്പര്‍ എസ് ഇ മോഡലിന് 145 കിലോഗ്രാം അധിക ഭാരമുണ്ട്. വാഹനം അതിന്റെ പുതിയ അവതാരത്തില്‍ ക്രിയേറ്റീവ് സ്‌പേസ് ഉപയോഗത്തിന്റെയും അതുല്യമായ റൈഡിംഗ് വിനോദത്തിന്റെയും ആധുനിക പുനര്‍വ്യാഖ്യാനം വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മിനിയില്‍ തല്‍ക്ഷണ ടോര്‍ക്ക് നല്‍കുകയും സീറോ എമിഷന്‍ നല്‍കുകയും ചെയ്യുന്നു. അതുകാരണം, ഈ ഇലക്ട്രിക് കാറില്‍ എക്‌സ്‌ഹോസ്റ്റും ഉണ്ടാകില്ല. 184 എച്ച്പി കരുത്തും 270 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഈ കാര്‍ ഉല്‍പ്പാദിപ്പിക്കും. അതുവഴി വെറും 7.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. 32.6 കെ ഡബ്ല്യുഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഇതിന് കരുത്തേകുന്നത്. അതിനാല്‍ ഈ ചെറിയ ഇലക്ട്രിക് കാര്‍ 270 കിലോമീറ്റര്‍ വരെ െ്രെഡവിംഗ് റേഞ്ച് നല്‍കുന്നുണ്ട്.

സംയോജിത വൃത്താകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍ മിനി നിലനിര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് ഹോട്ട് ഹാച്ച്ബാക്കിന് മഞ്ഞ നിറത്തിലുള്ള റിമ്മുകളുള്ള പുതിയ 17 ഇഞ്ച് കൊറോണ സ്‌പോക്ക് ഡ്യുവല്‍ടോണ്‍ അലോയ് വീല്‍ ഡിസൈനും ലഭിക്കുന്നു.ഗോകാര്‍ട്ട് അനുഭവം പ്രദാനം ചെയ്യുന്ന മൂന്ന് ഡോര്‍ കൂപ്പെയാണ് മിനി ഇലക്ട്രിക്. ഈ ഇലക്ട്രിക് കാര്‍ 2022 മാര്‍ച്ചില്‍ അവതരിപ്പിക്കുമെങ്കിലും, അടുത്ത വര്‍ഷം ഏപ്രിലിലായിക്കും ഡെലിവറി ആരംഭിക്കുക എന്നും പറയപ്പെടുന്നു. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറയതിനാല്‍ ഇത് ഒരു സിംഗിള്‍, ഫുള്‍ ലോഡഡ് വേരിയന്റ് സിബിയു ആയിട്ടായിരിക്കും പുറത്തിറക്കുക.

Tags: indiaഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍മിനി കൂപ്പര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.