കോഴിക്കോട്: മതചികിതിസയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാനാണ് മത ചികിത്സയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
മത ചികിത്സയ്‌ക്കായി കോഴിക്കോട് നിന്ന് ഭര്‍ത്താവാണ് നൂര്‍ജഹാനെ ആലുവയിലെത്തിച്ചത്. ആലുവയിലെ മത ചികിത്സാ കേന്ദ്രത്തില്‍ വെച്ച് നൂര്‍ജഹാന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് നൂര്‍ജഹാന് വൈദ്യ ചികിത്സ നിഷേധിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോഴുള്ളത്.
















