Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഉടുതുണിക്ക് മറുതുണിയില്ല, കിടന്നുറങ്ങാന്‍ വീടുമില്ല; കൂട്ടിന് പട്ടിണി മാത്രം; കാരുണ്യം കാത്ത് വൃദ്ധ ദമ്പതികള്‍

തകര്‍ന്നു വീഴാറായ കൂരയുടെ അടിയില്‍ പൊട്ടിപ്പൊളിഞ്ഞ കട്ടിലിനെ നോക്കി വിധിയെ ഓര്‍ത്ത് ജീവിതം തള്ളിനീക്കുകയാണിരുവരും. സിപിഎമ്മും എല്‍ഡിഎഫും 'ലൈഫ്' പദ്ധതി സമാനകളില്ലാത്ത നേട്ടമായി ആവര്‍ത്തിക്കുമ്പോഴാണ് ഭരണസിരാകേന്ദ്രമായ തലസ്ഥാനനഗരത്തിന്റെ പരിധിയില്‍ നിന്ന് അകലെയല്ലാതെ മനസ്സാക്ഷി മരവിപ്പിക്കുന്ന ഈ കാഴ്ച കാണാനാകുന്നത്. എല്ലാവര്‍ക്കും സുരക്ഷയും മാന്യമായ പാര്‍പ്പിട സംവിധാനവും ഒരുക്കുമെന്ന സര്‍ക്കാര്‍ വാദം ഇവിടെ പൊളിഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 09:56 pm IST
inKerala
തിരുപുറം പഞ്ചായത്തിലെ 2-ാം വാര്‍ഡായ ഇരുവൈക്കോണത്തെ കല്ലുവിള പുത്തന്‍വീട്ടില്‍ മണിയനും ഭാര്യ സതിഭായിയും പൊട്ടിപ്പൊളിഞ്ഞ വീടിനു മുന്നില്‍

തിരുപുറം പഞ്ചായത്തിലെ 2-ാം വാര്‍ഡായ ഇരുവൈക്കോണത്തെ കല്ലുവിള പുത്തന്‍വീട്ടില്‍ മണിയനും ഭാര്യ സതിഭായിയും പൊട്ടിപ്പൊളിഞ്ഞ വീടിനു മുന്നില്‍

പൂവാര്‍: വെള്ളവും വെളിച്ചവുമില്ലാതെ കീറിപ്പറിഞ്ഞ ടാര്‍പ്പാളിന്‍ കൊണ്ട് മേല്‍ക്കൂര മൂടിയ കുടുസുമുറിയില്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ജീവിക്കുന്ന വൃദ്ധ ദമ്പതികള്‍. കൂട്ടിന് പട്ടിണി മാത്രം. തണുത്തുവിറച്ച് കിടക്കാനിടമില്ലാതെ മുഖത്തോടുമുഖം നോക്കി നേരം വെളുപ്പിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ശൗചാലയം പോലുമില്ല. വര്‍ഷങ്ങളായി ആകെയുള്ള ഒന്നേമുക്കാല്‍ സെന്റില്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ ജീവിക്കുന്നത് തിരുപുറം പഞ്ചായത്തിലെ 2-ാം വാര്‍ഡായ ഇരുവൈക്കോണത്തെ കല്ലുവിള പുത്തന്‍വീട്ടില്‍ മണിയന്‍ (88), ഭാര്യ സതിഭായി (67) എന്നിവരാണ്.

തകര്‍ന്നു വീഴാറായ കൂരയുടെ അടിയില്‍ പൊട്ടിപ്പൊളിഞ്ഞ കട്ടിലിനെ നോക്കി വിധിയെ ഓര്‍ത്ത് ജീവിതം തള്ളിനീക്കുകയാണിരുവരും. സിപിഎമ്മും എല്‍ഡിഎഫും ‘ലൈഫ്’ പദ്ധതി സമാനകളില്ലാത്ത നേട്ടമായി ആവര്‍ത്തിക്കുമ്പോഴാണ് ഭരണസിരാകേന്ദ്രമായ തലസ്ഥാനനഗരത്തിന്റെ പരിധിയില്‍ നിന്ന് അകലെയല്ലാതെ മനസ്സാക്ഷി മരവിപ്പിക്കുന്ന ഈ കാഴ്ച കാണാനാകുന്നത്. എല്ലാവര്‍ക്കും സുരക്ഷയും മാന്യമായ പാര്‍പ്പിട സംവിധാനവും ഒരുക്കുമെന്ന സര്‍ക്കാര്‍ വാദം ഇവിടെ പൊളിഞ്ഞിരിക്കുകയാണ്.

മണിയന്‍-സതിഭായി ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. വിവാഹശേഷം ഒരാള്‍ അര്‍ബുദ ബാധിതയായി അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. ഒരു മകള്‍ സന്താനമില്ലാത്ത കാരണത്താല്‍ ഭര്‍ത്താവിനൊപ്പം ആത്മഹത്യ ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ല ഈ വൃദ്ധ ദമ്പതികള്‍ക്ക്. ജോലി ചെയ്യാന്‍ ആരോഗ്യവുമില്ല. നിവൃത്തികേടുകൊണ്ട് അയല്‍ വീടുകളില്‍ ചില്ലറ പണിക്ക് പോകുന്ന സതി ഭായിക്ക് കിട്ടുന്ന ചില്ലറയാണ് ഇവരുടെ വരുമാനം. ഇതിനിടെ സേവാഭാരതി തിരുപുറം യൂണിറ്റ് കുറച്ച് മാസങ്ങളായി ഭക്ഷ്യക്കിറ്റ് വീട്ടില്‍ എത്തിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ഇടതും വലതും മത്സരിച്ച് മാറിമാറി ഭരിച്ചുവരുന്ന തിരുപുറം പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ ക്രിസ്തുദാസിന്റെ വാര്‍ഡില്‍ വര്‍ഷങ്ങളായി താമസിക്കുകയാണ് ഇവര്‍. എന്നാല്‍ ഒരു പഞ്ചായത്തംഗവും ഇവര്‍ക്കുവേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പഞ്ചായത്തിലെ പാഥേയം പദ്ധതിയില്‍ നിന്നും ലഭിക്കുന്ന രണ്ടുപൊതി ചോറുകൊണ്ട് മൂന്നുനേരത്തെ ഭക്ഷണം ഒരു നേരമാക്കി ഇവര്‍ ജീവിതം കഴിച്ചുകൂട്ടുകയാണ്. വീടില്ലാത്തവര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള ‘മണ്ണും വീടും’ ‘ലൈഫ്’ തുടങ്ങിയതൊന്നും ഇവര്‍ക്കായി ആരും നല്‍കിയില്ല. നാട്ടുകാര്‍ പലതവണ വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും അപേക്ഷകള്‍ നല്‍കി. ഒന്നും നടന്നില്ല. വൃദ്ധരായ ഇവരെ വേട്ടയാടാത്ത രോഗങ്ങളില്ല. മരുന്നു വാങ്ങാനോ മറ്റ് ചികിത്സകള്‍ നടത്താനോ പണവുമില്ല. എന്തിന് ഉടുത്ത് പുറത്തിറങ്ങാന്‍ കീറിപ്പറിയാത്ത തുണിയുമില്ല. ഈ ദാരിദ്ര്യം കാണേണ്ട അധികാരികളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുകയാണ്. ഇവരെ മറ്റുള്ളവരും തിരിഞ്ഞ് നോക്കാറില്ല. എന്തിനിങ്ങനെ ജീവിക്കുന്നെന്ന് വിലപിക്കുമ്പോഴും മണ്‍തറയില്‍ കിടക്കുന്ന ഇവര്‍ എല്ലാം ഉള്ളിലൊതുക്കി ആരോടും പരിഭവുമില്ലാതെ ജീവിക്കുകയാണ്.

Tags: keralaകുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.