തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വര്‍ധന എത്രയാണെന്നതില്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കണ്സഷന് നിരക്ക് കൂട്ടണമോ എന്നതില്‍ അടക്കം അന്തിമ തീരുമാനമാനമെടുക്കുന്നതിനാണ് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്താന്‍ തീരുമാനം. വിദ്യാര്‍ഥികളുടെ കണ്സഷന് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് വിദ്യാര്‍ത്ഥികള്‍ക്കുള്ള മിനിമം കണ്സെഷന് നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. ബസ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: