Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സഹാനുഭൂതി വളര്‍ത്തുക

മാത്രമല്ല അന്ധബാലനെപ്പോലെ അവശതയനുഭവിക്കുന്ന മറ്റു കുട്ടികളെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അവര്‍ തീരുമാനിച്ചു. അന്ധരായി കഴിയുന്നതിന്റെ വേദന മനസ്സിലായതോടെ അവരുടെ കാഴ്ചപ്പാടില്‍ മാറ്റംവന്നു. ഭിന്നശേഷിയുള്ളവരുടെ കഴിവുകളെ ബഹുമാനിക്കാനും അവരോടു ദയയോടും സ്‌േനഹത്തോടും പെരുമാറാനും അവര്‍ പ്രതിജ്ഞ ചെയ്തു. അവര്‍ കുറച്ചു പണം ശേഖരിച്ച് അന്ധരും ബധിരരും മൂകരുമായവര്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 14, 2021, 05:00 am IST
inSamskriti

മക്കളേ,  

ലോകത്ത് പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേരുണ്ട്. ദാരിദ്ര്യം, മാരകമായ രോഗങ്ങള്‍  ജന്മനാ അംഗവൈകല്യമുള്ളവര്‍ തുടങ്ങി അവശതകളനുഭവിക്കുന്നവര്‍ അനേകമാണ്. അവരുടെ കഷ്ടപ്പാടുകള്‍ അല്പമെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവരെ പുച്ഛിക്കുകയോ നിന്ദിക്കുകയോ അവഗണിക്കുകയോ ചെയ്യാന്‍ നമ്മള്‍ തയ്യാറാവില്ല. വയറു നിറച്ചാഹാരം കഴിച്ചിട്ടിരിക്കുന്നവനു വിശക്കുന്നവന്റെ വിഷമമറിയില്ല. വിശപ്പിന്റെ വേദന അനുഭവിച്ച ഒരാള്‍ക്കു മാത്രമേ അതറിയാന്‍ കഴിയൂ. ഭാരം ചുമന്നിട്ടുള്ള ഒരാള്‍ക്കു മാത്രമേ ഭാരം ചുമക്കുന്നവരുടെ ക്ലേശം അറിയാന്‍ കഴിയൂ. നമ്മള്‍ മറ്റുള്ളവരുടെ തലത്തിലേയ്‌ക്കിറങ്ങിച്ചെന്നു ചിന്തിക്കണം. അപ്പോഴെ അവരുടെ കഷ്ടപ്പാടറിയാന്‍ കഴിയൂ. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ അതു നമ്മുടെ ജീവിതയന്ത്രത്തിനു എണ്ണ ഇടുന്നതുപോലെയാണ്.

ഒരു ഗ്രാമത്തില്‍ അന്ധനായ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിനടുത്തുള്ള മൈതാനത്തില്‍ എന്നും അവന്റെ സമപ്രായക്കാരായ കുട്ടികള്‍ പന്തു കളിക്കാറുണ്ട്. അവര്‍ ആവേശത്തോടെ കളിക്കുമ്പോള്‍ ചില ദിവസങ്ങളില്‍ അവന്‍ വടിയുടെ സഹായത്തോടെ കളിസ്ഥലത്തിനു സമീപം ഒരിടത്തു മാറിയിരിക്കും. അവര്‍ ആര്‍ത്തുല്ലസിക്കുമ്പോഴും ചിരിക്കുന്നതു കേള്‍ക്കുമ്പോഴും അവനും അവരോടൊപ്പം സന്തോഷിച്ചു. എന്നാല്‍ ആ കുട്ടികള്‍ക്ക് അവനെ പുച്ഛമായിരുന്നു. ‘ആ കണ്ണുപൊട്ടനെ ഇവിടെനിന്നു പറഞ്ഞയയ്‌ക്കൂ’ എന്നും ‘ദൂരെ പോ!’ എന്നും പറഞ്ഞ് അവര്‍ അവനെ ആട്ടിയോടിക്കും. അവരുടെ കണ്ണില്‍ അവന്‍ ഒരു ദുശ്ശകുനമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയാല്‍ അവന്‍ അച്ഛനോടു പറയും, ‘അച്ഛാ, എന്നെ കളിസ്ഥലത്ത് ഇരിക്കാന്‍പോലും അവര്‍ സമ്മതിക്കുന്നില്ല. എന്നെ കണ്ടാലുടനെ ഓടിക്കുന്നു. എനിക്കു കളിയില്‍ പങ്കെടുക്കാനോ, അതു കാണാനോ കഴിയില്ലെങ്കിലും, അവരുടെ സന്തോഷം നിറഞ്ഞ ആരവങ്ങള്‍ കേള്‍ക്കുമ്പോള്‍ ആ സന്തോഷത്തില്‍ ഞാനും പങ്കാളിയാകാറുണ്ട്. എന്നാല്‍ അവര്‍ എന്നെ അന്ധനെന്നു വിളിച്ചു പരിഹസിക്കുമ്പോള്‍ എനിക്കു വളരെ വിഷമമാകുന്നു.’ ആ ബാലന്റെ അച്ഛന്‍ പ്രശ്‌നം ഗ്രാമത്തലവനോടു പറഞ്ഞു. അദ്ദേഹത്തിനൊരു ഉപായം തോന്നി. ഒരു ദിവസം ഗ്രാമത്തിലെ മുതിര്‍ന്നവരുടെ ഒരു യോഗം വിളിച്ചുകൂട്ടി, ഗ്രാമത്തലവന്‍ അവരോടു പറഞ്ഞു, ‘കാഴ്ചയില്ലാത്തവരുടെ വിഷമം മനസ്സിലാക്കാന്‍ ഈ ഗ്രാമത്തിലെ എല്ലാ കുട്ടികളും വര്‍ഷത്തില്‍ ഒരു ദിവസം ആറു മണിക്കൂര്‍ കണ്ണുകള്‍ കെട്ടിവെയ്‌ക്കണം. അവര്‍ക്ക് അത് നല്ലൊരു അനുഭവമായിരിക്കും.’ ഗ്രാമസഭ ആ നിര്‍ദ്ദേശം അംഗീകരിച്ചു. അന്നു മുതല്‍ വര്‍ഷത്തില്‍ ഒരു ദിവസം ഗ്രാമത്തിലെ എല്ലാ കുട്ടികളും കണ്ണുകള്‍ തുണികൊണ്ടു കെട്ടിവെയ്‌ക്കും.ആദ്യം കുട്ടികള്‍ അതൊരു തമാശയായി കരുതി. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കണ്ണു കാണാനാകാത്തതിന്റെ ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്‌ക്കും അവര്‍ക്കതു മടുത്തു. അവര്‍ ചിന്തിച്ചു, ‘ഞങ്ങള്‍ ആ കണ്ണുകാണാത്ത കുട്ടിയെ എത്രയോ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നു. അതവനെ വളരെയധികം വേദനിപ്പിച്ചിരിക്കണം. കാഴ്ചയില്ലെങ്കിലും അവനു മറ്റു പല കഴിവുകളുമുണ്ട്. അവന്‍ നന്നായി പാടും. മറ്റു പല രംഗങ്ങളിലും അവന്‍ നമ്മളെക്കാള്‍ മുന്നിലാണ്. എന്നിട്ടും ഞങ്ങള്‍ അവനോടു മോശമായി പെരുമാറി. കാല്‍ദിവസം പോലും കണ്ണുകെട്ടിയിരിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല. അപ്പോള്‍ കാഴ്ചശക്തിയില്ലാത്ത അവന്‍ എത്രമാത്രം ദുഃഖിക്കുന്നുണ്ടാകും. അവനോട് അനുകമ്പ കാണിക്കുന്നതിനുപകരം വളരെ ക്രൂരമായാണ് ഞങ്ങള്‍ പെരുമാറിയത്. ഇനി ഒരിക്കലും ഞങ്ങള്‍ ഇതാവര്‍ത്തിക്കില്ല.’  

മാത്രമല്ല അന്ധബാലനെപ്പോലെ അവശതയനുഭവിക്കുന്ന മറ്റു കുട്ടികളെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അവര്‍ തീരുമാനിച്ചു. അന്ധരായി കഴിയുന്നതിന്റെ വേദന മനസ്സിലായതോടെ അവരുടെ കാഴ്ചപ്പാടില്‍ മാറ്റംവന്നു. ഭിന്നശേഷിയുള്ളവരുടെ കഴിവുകളെ ബഹുമാനിക്കാനും അവരോടു ദയയോടും സ്‌േനഹത്തോടും പെരുമാറാനും അവര്‍ പ്രതിജ്ഞ ചെയ്തു. അവര്‍ കുറച്ചു പണം ശേഖരിച്ച് അന്ധരും ബധിരരും മൂകരുമായവര്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി.

ഒരന്ധനെ നോക്കി കളിയാക്കി ചിരിക്കുകയാണെങ്കില്‍ സത്യത്തില്‍ നമ്മള്‍ തന്നെയാണ് അന്ധനാകുന്നത്. കാരണം അവരിലുള്ള മറ്റു പല കഴിവുകളും കാണാനുള്ള കണ്ണുകള്‍ നമുക്കില്ല. കാഴ്ചശക്തിയുണ്ടായിട്ടും ശരിയായ കാഴ്ചപ്പാടില്ലാത്തവനാണ് യഥാര്‍ത്ഥ അന്ധന്‍. അതുപോലെ സംസാരശേഷിയെ തെറ്റായി ഉപയോഗിക്കുന്നവനാണ് യഥാര്‍ത്ഥ മൂകന്‍. താന്‍ കേള്‍ക്കുന്ന കാര്യങ്ങളെ ശരിയായി ഉള്‍ക്കൊള്ളാത്തവനാണ് യഥാര്‍ത്ഥ ബധിരന്‍.

മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നതിന് അവരനുഭവിക്കുന്ന അതേ ദുഃഖം നമ്മളും അനുഭവിക്കണമെന്നില്ല. അതില്ലാതെതന്നെ മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനുള്ള കഴിവ് ഈശ്വരന്‍ നമുക്കു തന്നിട്ടുണ്ട്. അതിനെയാണു സഹാനുഭൂതി എന്നു വിളിക്കുന്നത്. മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഃഖമായിക്കാണാനും, നമ്മുടെ സുഖം അവരുടെകൂടി സുഖമാക്കിത്തീര്‍ക്കാനും മക്കള്‍ പരിശ്രമിക്കണം. അതാണ് ഈശ്വരനോടുള്ള നമ്മുടെ കടപ്പാട്. നമുക്കുചുറ്റും നമ്മള്‍ സ്വയം കെട്ടിയുയര്‍ത്തിയ സ്‌നേഹരാഹിത്യത്തിന്റെയും സ്വാര്‍ത്ഥതയുടെയും  വേലിക്കെട്ടുകള്‍ മറികടന്ന് സകലരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വരനെ ദര്‍ശിച്ച് ആരാധിക്കണം. സ്‌നേഹഗാനം ആലപിച്ച് അനന്തമായ ആകാശത്തില്‍ പറന്നുല്ലസിക്കുന്ന പറവകളെപ്പോലെയാകട്ടെ നമ്മള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.