Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍; റാഗിങ് മൂലമെന്ന് ആരോപണം, പരാതി നല്‍കി

ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി റാഗിങ്ങ് ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് മഹേഷ് ആത്മഹത്യ ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 05:11 pm IST
inKerala

തൃശൂര്‍ : മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാല ക്യാമ്പസിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മഹേഷ്.  

ക്ലാസ്സുകള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ക്യാമ്പസിലെത്തിയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം. ക്യാമ്പസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ചിലര്‍ ശനിയാഴ്ച രാത്രി ഹോസ്റ്റലില്‍ എത്തിയിരുന്നു. ഇവര്‍ പോയശേഷം രാത്രി 12 മണിക്കാണ് മഹേഷിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയും മഹേഷ് ഫോണില്‍ സംസാരിച്ചിരുന്നതായി സഹപാഠികള്‍ അറിയിച്ചു.  

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് എസ്എഫ്‌ഐയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയ്‌ക്ക് എസ്എഫ്‌ഐ പരാതി നല്‍കി. ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി റാഗിങ്ങ് ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് മഹേഷ് ആത്മഹത്യ ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.  

വീട്ടില്‍ മഹേഷിന് മറ്റ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും വ്യക്തമാക്കി. കോളേജില്‍ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ലെന്നും അവര്‍ അറിയിച്ചു. അതേസമയം മഹേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് അറിയിച്ചു. ഇതില്‍ റാഗിങ്ങിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. പ്രണയബന്ധം തകര്‍ന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പോലീസ് സംശയിക്കുന്നു. മഹേഷിന്റെ ഫോണ്‍ പരിശോധിച്ചു വരികയാണ്.  

Tags: suicidestudentകാര്‍ഷിക സര്‍വകലാശാലമണ്ണുത്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.