Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍മ്മങ്ങളുടെ ഉത്തരവാദിത്തം

'ഈശ്വരേച്ഛയില്ലാതെ ഒരു പുല്‍ക്കൊടിപോലും ചലിക്കുകയില്ലെന്നു പറയപ്പെടുന്നു. എല്ലാം ചെയ്യിക്കുന്നത് ഈശ്വരനാണെങ്കില്‍ തെറ്റുകള്‍ക്കു മനുഷ്യനെ കുറ്റപ്പെടുത്താമോ?' എന്നു ചിലര്‍ ചോദിക്കാറുണ്ട്.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 7, 2021, 05:00 am IST
inSamskriti

മക്കളേ,  

‘ഈശ്വരേച്ഛയില്ലാതെ ഒരു പുല്‍ക്കൊടിപോലും ചലിക്കുകയില്ലെന്നു പറയപ്പെടുന്നു. എല്ലാം ചെയ്യിക്കുന്നത് ഈശ്വരനാണെങ്കില്‍ തെറ്റുകള്‍ക്കു മനുഷ്യനെ കുറ്റപ്പെടുത്താമോ?’ എന്നു ചിലര്‍ ചോദിക്കാറുണ്ട്.  

ഈശ്വരന്റെ തലത്തില്‍ തെറ്റും ശരിയുമില്ല. ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തോടെ അഥവാ കര്‍ത്തൃത്വബുദ്ധിയോടെ കര്‍മ്മം ചെയ്യുന്നവരുടെ തലത്തിലാണ് ശരിയും തെറ്റുമുള്ളത്. കര്‍ത്തൃത്വബുദ്ധിയോടെ കര്‍മ്മം ചെയ്യുമ്പോള്‍ ആ ശരിതെറ്റുകളുടെ ഫലവും അനുഭവിക്കേണ്ടിവരും. സര്‍വ്വകര്‍മ്മങ്ങളുടെയും കര്‍ത്താവ് ഈശ്വരനാണെന്നു ബോദ്ധ്യമുള്ള ആളിന് കര്‍ത്തൃത്വാഭിമാനമില്ല, രാഗദ്വേഷങ്ങളില്ല. അതുകൊണ്ടുതന്നെ അവര്‍ക്കു തെറ്റു ചെയ്യാന്‍ സാദ്ധ്യമല്ല.  

അഹങ്കാരവും സ്വാര്‍ത്ഥതയുംമൂലം കൊലപാതകം ചെയ്തിട്ട് ഈശ്വരനാണു ചെയ്യിച്ചതെന്നു പറഞ്ഞാല്‍ ശിക്ഷയില്‍നിന്നു രക്ഷപെടാനാവില്ല, തൂക്കുമരത്തിലേറേണ്ടിവരും. ‘എന്നെക്കൊണ്ടു കൊലപാതകം ചെയ്യിച്ചത് ഈശ്വരനാണ്’ എന്നു പറയുന്നയാള്‍, ‘എന്നെ തൂക്കിലേറ്റുന്നതും ഈശ്വരനാണ്’ എന്നു സമാധാനിച്ചു കൊള്ളണം, പരാതിപ്പെടരുത്. തെറ്റു ചെയ്യാന്‍ തുടങ്ങുമ്പോള്‍ മനസ്സാക്ഷിയുടെ രൂപത്തില്‍ ഉള്ളിലിരുന്നുകൊണ്ട ്ഈശ്വരന്‍ അരുത്, അരുത് എന്ന് എത്രയോ തവണ വിലക്കുന്നു. അതിനു ചെവികൊടുക്കാതെ കുറ്റം ഈശ്വരന്റെ തലയില്‍ കെട്ടിവയ്‌ക്കുന്നതു ശരിയല്ല.  

വളരെ പണ്ട് ഒരു കര്‍ഷകന് അതിമനോഹരമായ ഒരു തോട്ടമുണ്ടായിരുന്നു. അയാള്‍ അതു വളരെ ഭംഗിയായി പരിപാലിച്ചിരുന്നു. ഒരു ദിവസം ഒരു പശു തോട്ടത്തിനകത്തു കയറി മാവിന്‍ തൈകള്‍ ഭക്ഷിച്ചുതുടങ്ങി. അതു കണ്ട് കര്‍ഷകന് സഹിച്ചില്ല. അയാള്‍ ഒരു വടിയെടുത്ത് ആ പശുവിനെ ശക്തമായി അടിച്ചു. അടിയുടെ ആഘാതത്തില്‍ പശു മരിച്ചുവീണു. കര്‍ഷകന്‍ പശുവിനെ കൊന്നുവെന്ന വാര്‍ത്ത നാടാകെ പരന്നു. മഹാപാപം ചെയ്ത അയാളെ ജനങ്ങള്‍ നിന്ദിച്ചുതുടങ്ങി. അതറിഞ്ഞ് കര്‍ഷകന്‍ പറഞ്ഞു, ‘ഞാന്‍ പശുവിനെ കൊന്നിട്ടില്ല; എന്റെ കൈകളാണ് അതു ചെയ്തത്; ഇന്ദ്രനാണ് കൈയുടെ അധിഷ്ഠാനദേവത. അതിനാല്‍ പശുവിനെ കൊന്നതിന്റെ പാപം ഇന്ദ്രനെയാണ് ബാധിക്കുക, എന്നെയല്ല.’  

ഈ വാര്‍ത്ത സ്വര്‍ഗ്ഗലോകത്ത് ഇന്ദ്രന്റെ ചെവിയിലെത്തി. ഇന്ദ്രന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ കര്‍ഷകന്റെ അടുത്തെത്തി ചോദിച്ചു. ‘ഇത് ആരുടെ തോട്ടമാണ്?’

കര്‍ഷകന്‍: എന്റേതാണ്.

ഇന്ദ്രന്‍: മനോഹരമായ പൂന്തോട്ടമാണിത്. നിങ്ങളുടെ തോട്ടക്കാരന്‍ വളരെ സമര്‍ത്ഥനാണ്; എത്ര ഭംഗിയായാണ് അയാള്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

കര്‍ഷകന്‍: ഇതെല്ലാം നോക്കുന്നത് ഞാന്‍ തന്നെയാണ്.  

ഇന്ദ്രന്‍: എല്ലാം വളരെ ഭംഗിയായിട്ടുണ്ട്. തോട്ടത്തിനു നടുക്കുള്ള പാത ഉണ്ടാക്കിയതാരാണ്? അതു വളരെ നന്നായിട്ടുണ്ട്.

കര്‍ഷകന്‍: അതു ചെയ്തതും ഞാന്‍ തന്നെയാണ്.  

അപ്പോള്‍ ഇന്ദ്രന്‍ കൈകൂപ്പിക്കൊണ്ടു ചോദിച്ചു, ‘ഇതെല്ലാം ചെയ്തതു നിങ്ങളാണെങ്കില്‍, പശുവിനെ കൊന്നതിന്റെ ഉത്തരവാദിത്തം മാത്രം പാവം ഇന്ദ്രന്റെ തലയില്‍ കെട്ടിവെയ്‌ക്കുന്നത്ശരിയാണോ?’

ഈശ്വരന്‍ നമുക്കു വിവേകബുദ്ധി തന്നിട്ടുണ്ട്. അതുപയോഗിച്ചു വിവേകത്തോടെ കര്‍മ്മങ്ങള്‍ ചെയ്യണം. വിഷം ഈശ്വരന്‍ സൃഷ്ടിച്ചതാണ്. എന്നാലതെടുത്ത് ആരും വെറുതെ കഴിക്കാറില്ല. അവിടെ വിവേചിക്കുന്നു. അതുപോലെ ഏതു കര്‍മ്മത്തിലും വിവേകം ആവശ്യമാണ്.  

അജ്ഞാനവും ജ്ഞാനവും വിവേകവും അവിവേകവുമെല്ലാം സൃഷ്ടിയിലുണ്ട്. ഈശ്വരന്‍ നമുക്കു നല്കിയിരിക്കുന്ന വിവേകബുദ്ധി ഉപയോഗിച്ചു നല്ല കര്‍മ്മങ്ങള്‍ മാത്രം ചെയ്തു നമ്മള്‍ മുന്നേറണം എന്നാണ് ഈശ്വരന്റെ കല്പന.  

ആര്‍ക്കും തെറ്റു പറ്റാം. സൃഷ്ടിയില്‍ ഇരുളും വെളിച്ചവുംപോലെ തെറ്റും ശരിയുമുണ്ട്. എന്നാല്‍ തെറ്റു മാത്രമേ വരുത്തൂ എന്ന് നമ്മള്‍ നിര്‍ബ്ബന്ധം പിടിക്കരുത്.തെറ്റു ചെയ്യാതിരിക്കാന്‍ വിവേകവും ഈശ്വരന്‍ മനുഷ്യനു നല്കിയിട്ടുണ്ട്. അതിനെ പ്രയോജനപ്പെടുത്തണം. വയലുമുണ്ട്, വിത്തുമുണ്ട്. ശ്രദ്ധിച്ചു കൃഷി ചെയ്തു ഫലമെടുക്കണം. അതുപോലെ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ശക്തിയും അവസരങ്ങളും ഈശ്വരന്‍ നമുക്കു നല്കിയിട്ടുണ്ട്. അതിനാല്‍ സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്ത് അവയുടെ നല്ല ഫലങ്ങള്‍ അനുഭവിക്കാം.

ടോണിക് ശരീരപുഷ്ടിക്കുള്ളതാണ്; ദിവസം എത്രനേരം എത്ര സ്പൂണ്‍ വീതം കഴിക്കണമെന്നു ഡോക്ടര്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അത് അനുസരിക്കാതെ മുഴുവനും ഒറ്റയടിയ്‌ക്കു കഴിച്ച് ഉള്ള ആരോഗ്യംകൂടി നഷ്ടമാകുമ്പോള്‍ ഡോക്ടറെ പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? അശ്രദ്ധയോടെ വണ്ടിയോടിച്ച് എവിടെയെങ്കിലും കൊണ്ടിടിച്ചിട്ടു പെട്രോളിനെ കുറ്റം പറയുന്നതു പോലെയാണു നമ്മുടെ അറിവുകേടുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് ഈശ്വരനെ പഴി പറയുന്നത്. എങ്ങനെ ഈ ലോകത്തു ജീവിക്കണം എന്ന് അവിടുന്നു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. അതനുസരിക്കാത്തതു മൂലമുള്ള ഭവിഷ്യത്തുകള്‍ക്ക് ഈശ്വരനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

തീകൊണ്ടു ഗുണവും ദോഷവുമുണ്ട്. ചോറു വയ്‌ക്കാനുപയോഗിക്കാം; പുരയ്‌ക്കു തീവയ്‌ക്കാനും അതുപയോഗിക്കാം. കത്തി ശസ്ര്തക്രിയയ്‌ക്കുപയോഗിക്കാം; കൊല്ലാനും ഉപയോഗിക്കാം. എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണു കര്‍മ്മം നല്ലതോ ചീത്തയോ ആകുന്നത്. ‘ഞാന്‍ ഈശ്വരന്റെ കുഞ്ഞ്, ഞാന്‍ ഈശ്വരന്റെ ദാസന്‍’ എന്നതില്‍ ‘അഹം’ ഉണ്ട്. ‘ഞാന്‍ പണക്കാരന്‍, ഞാന്‍ കേമന്‍’ എന്നതിലും ‘അഹം’ ഉണ്ട്. ആദ്യത്തെ അഹം ഗുണം ചെയ്യും. രണ്ടാമത്തതു ദോഷം ചെയ്യും. പ്രകൃതിയില്‍ ഇരുട്ടും വെളിച്ചവുമുണ്ട്. നല്ലതും ചീത്തയുമുണ്ട്. ഈശ്വരന്‍ തന്നിട്ടുള്ള വിവേകം ഉപയോഗിച്ചു നേര്‍വഴിക്കു നീങ്ങേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.