Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആസിയാന്‍ ഉച്ചകോടി; കിഴക്കന്‍ ഏഷ്യ ഉച്ചകോടി: നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം

കോവിഡ് -19, ആരോഗ്യം, വ്യാപാരം, വാണിജ്യം, കണക്റ്റിവിറ്റി, വിദ്യാഭ്യാസം , സംസ്‌കാരം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ കൈവരിച്ച പുരോഗതി വിലയിരുത്തുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 09:15 am IST
inArticle

ഒക്ടോബര്‍ 28-ന് നടക്കുന്ന 18-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിയില്‍ ആസിയാന്‍ രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്‍മാരും ,  ഗവണ്മെന്റ്  തലവന്മാരും   പങ്കെടുക്കും.

ബ്രൂണെ സുല്‍ത്താന്റെ ക്ഷണപ്രകാരമാണ് അംഗരാജ്യമല്ലാത്ത ഇന്ത്യ പങ്കെടുക്കുന്നത്. ആസിയാന്‍-ഇന്ത്യ ഉച്ചകോടി എന്നാണ് ഇപ്പോള്‍ ആസിയാന്‍ ഉച്ചകോടി അറിയപ്പെടുന്നത്. മോദി പങ്കെടുക്കുന്ന ഒമ്പതാമത്തെ ആസിയാന്‍-ഇന്ത്യ ഉച്ചകോടിയാണിത്

തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാന് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷന്‍ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്ലന്റ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബര്‍മ (മ്യാന്‍മാര്‍), കംബോഡിയ, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഇതില്‍ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ ത്വരിതപ്പെടുത്തല്‍, സാമൂഹിക ഉന്നമനം, സാംസ്‌കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങള്‍

18-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടി,  ആസിയാന്‍-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ സ്ഥിതി  അവലോകനം ചെയ്യുകയും കോവിഡ് -19, ആരോഗ്യം, വ്യാപാരം, വാണിജ്യം, കണക്റ്റിവിറ്റി, വിദ്യാഭ്യാസം ,  സംസ്‌കാരം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ കൈവരിച്ച പുരോഗതി വിലയിരുത്തുകയും ചെയ്യും. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രാദേശിക അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ആസിയാന്‍-ഇന്ത്യ ഉച്ചകോടികള്‍ വര്‍ഷം തോറും നടക്കുകയും ഇന്ത്യയ്‌ക്കും ആസിയാനും ഉയര്‍ന്ന തലത്തില്‍ ഇടപഴകാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.

പങ്കിട്ട ഭൂമിശാസ്ത്രപരവും ചരിത്രപരവും നാഗരികവുമായ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ആസിയാന്‍-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം നിലകൊള്ളുന്നത്. ആസിയാന്‍ നമ്മുടെ  ആക്റ്റ് ഈസ്റ്റ് പോളിസിയുടെ കേന്ദ്രമാണ്, ഇന്തോ-പസഫിക്കിന്റെ വിശാലമായ കാഴ്ചപ്പാട്. 2022 ആസിയാന്‍-ഇന്ത്യ ബന്ധത്തിന്റെ 30 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തും. ഒരു ഉച്ചകോടി, മന്ത്രിതല യോഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയ്‌ക്കും ആസിയാനും പതിവായി കൂടിക്കാഴ്ച നടത്തുന്ന നിരവധി സംഭാഷണ സംവിധാനങ്ങളുണ്ട്. 2021 ഓഗസ്റ്റില്‍ നടന്ന ആസിയാന്‍-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ഇഎഎസ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുത്തു. വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേല്‍ 2021 സെപ്റ്റംബറില്‍ നടന്ന ആസിയാന്‍ സാമ്പത്തിക മന്ത്രിമാര്‍ + ഇന്ത്യ കണ്‍സള്‍ട്ടേഷനുകളില്‍  പങ്കെടുത്തു, അവിടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത മന്ത്രിമാര്‍ വീണ്ടും ഉറപ്പിച്ചു.

ഒക്ടോബര്‍ 27-ന് നടക്കുന്ന 16-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്തോ-പസഫിക്കിലെ പ്രമുഖ നേതാക്കള്‍ നയിക്കുന്ന ഫോറമാണ് ഈസ്റ്റ് ഏഷ്യ ഉച്ചകോടി. 2005 -ല്‍ ആരംഭിച്ചതുമുതല്‍, കിഴക്കന്‍ ഏഷ്യയുടെ തന്ത്രപരവും ഭൗമരാഷ്‌ട്രീയപരവുമായ പരിണാമത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 10 ആസിയാന്‍ അംഗരാജ്യങ്ങളെ കൂടാതെ, കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ ഇന്ത്യ, ചൈന, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, റഷ്യ എന്നീ  രാജ്യങ്ങളും ഉള്‍പ്പെടുന്നു.

കിഴക്കന്‍ ഏഷ്യ ഉച്ചകോടിയുടെ സ്ഥാപക അംഗമെന്ന നിലയില്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടി ശക്തിപ്പെടുത്താനും സമകാലിക വെല്ലുവിളികള്‍ നേരിടുന്നതിന് കൂടുതല്‍ ഫലപ്രദമാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആസിയാന്‍ ഔട്ട്ലുക്ക് ഓണ്‍ ഇന്‍ഡോ-പസഫിക് (എഒഐപി), ഇന്തോ-പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവ് (ഐപിഒഐ) എന്നിവയ്‌ക്കിടയിലുള്ള സംയോജനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡോ-പസഫിക്കില്‍ പ്രായോഗിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദി കൂടിയാണിത്. പതിനാറാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍, നേതാക്കള്‍ മേഖലാ , അന്തര്‍ദേശീയ താല്‍പ്പര്യങ്ങളും സമുദ്ര സുരക്ഷ, ഭീകരവാദം, കോവിഡ് -19 സഹകരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളും  ചര്‍ച്ച ചെയ്യും. കൂടാതെ  ഇന്ത്യ പിന്തുണയ്‌ക്കുന്ന  മാനസികാരോഗ്യം, ടൂറിസത്തിലൂടെയുള്ള സാമ്പത്തിക വീണ്ടെടുക്കല്‍,  ഹരിത വീണ്ടെടുപ്പ് എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും നേതാക്കള്‍ അംഗീകരിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Tags: നരേന്ദ്രമോദിആസിയാന്‍-ഇന്ത്യ ഉച്ചകോടിതെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍കിഴക്കന്‍ ഏഷ്യ ഉച്ചകോടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.