Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാരൂഖിനായ് സമീര്‍ വാങ്കഡെയെ കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്ക്; നവാബ് മാലിക്കിന്റെ വാദം പൊളിച്ച് സമീറിന്റെ അച്ഛന്‍; തന്റെ പേര് ‘ദാവൂദ്’ എന്നല്ല

സമീറിന്റെ അച്ഛന്റെ പേര് ദാവൂദ് എന്നാണെന്നും സമീറിന്റെ മുഴുവന്‍ പേര് സമീര്‍ ദാവൂദ് വാങ്കഡെ എന്നാണെന്നും നവാബ് മാലിക് ആരോപിച്ചു. നവാബ് മാലിക്കിന്റെ വാദം പൊളിച്ച് വൈകാതെ സമീറിന്റെ അച്ഛന്‍ രംഗത്ത് വന്നു. തന്റെ പേര് ദാവൂദ് എന്നല്ലെന്നും താന്‍ ഹിന്ദുവാണെന്നും മുഴുവന്‍ പേര് ധ്യാന്‍ദേവ് വാങ്കഡെ എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 08:16 pm IST
inIndia

മുംബൈ:സമീര്‍ വാങ്കഡെ മുസ്ലിമായാണ് ജനിച്ചതെന്നും അദ്ദേഹത്തിന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ ജോലി ലഭിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും ആരോപിച്ച്  എന്‍സിപി മന്ത്രി നവാബ് മാലിക്. സമീറിന്റെ അച്ഛന്റെ പേര് ദാവൂദ് എന്നാണെന്നും സമീറിന്റെ മുഴുവന്‍ പേര് സമീര്‍ ദാവൂദ് വാങ്കഡെ എന്നാണെന്നും നവാബ് മാലിക് ആരോപിച്ചു.  

നവാബ് മാലിക്കിന്റെ വാദം പൊളിച്ച് വൈകാതെ സമീറിന്റെ അച്ഛന്‍ രംഗത്ത് വന്നു. തന്റെ പേര് ദാവൂദ് എന്നല്ലെന്നും താന്‍ ഹിന്ദുവാണെന്നും മുഴുവന്‍ പേര് ധ്യാന്‍ദേവ് വാങ്കഡെ എന്നാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ വിശദീകരണവുമായി എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയും രംഗത്തെത്തി. തന്റെ അമ്മ മുസ്ലീമും അച്ഛന്‍ ഹിന്ദുവുമായിരുന്നെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു.  ‘ എന്റെ അച്ഛന്റെ പേര് ധന്യദേവ് കഛ്രുജി വാങ്കഡെ എന്നാണ്. ഇദ്ദേഹം സ്റ്റേറ്റ് എക്‌സൈസ് ഡിപാര്‍ട്‌മെന്‍റില്‍ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്നു. അച്ഛന്‍ ഹിന്ദുവാണ്. അമ്മ അന്തരിച്ച സഹീദ മുസ്ലിമാണ്. ഇന്ത്യന്‍ പാരമ്പര്യത്തില്‍ ജീവിക്കുന്ന മതേതര കുടുംബമാണ് എന്‍റേത്. ഞാന്‍ 2006ല്‍ വിവാഹം ചെയ്തത് ഡോ. ഷബാന ഖുറേഷിയെയാണ്. അത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള സിവില്‍ വിവാഹമായിരുന്നു. പക്ഷെ രണ്ടുപേരും 2016ല്‍ വിവാഹമോചനം നടത്തി. പിന്നീട് 2017ല്‍ ക്രാന്തി ദിനനാഥ് റെഡ്കറെ വിവാഹം ചെയ്തു. ‘ – സമീര്‍ വാങ്കഡെ വിശദീകരിച്ചു.  

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ ജോലി നേടിയതെന്നും നവാബ് മാലിക്ക് ആരോപിക്കുന്നു.  

‘തന്റെ സ്വകാര്യത ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത് അപകീര്‍ത്തികരമാണെന്നും കുടുംബത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റം ശരിയല്ലെന്നും സമീര്‍ വാങ്കഡെ അഭിപ്രായപ്പെട്ടു. മന്ത്രി നവാബ് മാലിക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തുന്ന ട്വീറ്റുകള്‍ തന്നെയും കുടുംബാംഗങ്ങളെയും അത്യധികം സമ്മര്‍ദ്ദത്തിലാഴ്‌ത്തുകയാണ്. വ്യക്തിപരവും അപകീര്‍ത്തികരവും അപവാദകരവുമായ ആക്രമണങ്ങളും കേട്ട് താന്‍ അങ്ങേയറ്റം വേദനിക്കുന്നുവെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.

ഇതിനിടെ സമീര്‍ വാങ്കഡെയെ ന്യായീകരിച്ച് ഇപ്പോഴത്തെ ഭാര്യയും മറാഠി നടിയുമായി ക്രാന്തി റെഡ്കര്‍ വാങ്കഡെയും രംഗത്തെത്തി. ‘ഞാനും എന്റെ ഭര്‍ത്താവ് സമീറും ഹിന്ദുവായി ജനിച്ചവരാണ്. ഞങ്ങള്‍ ഇതുവരെ മറ്റൊരു മതത്തിലേക്കും മാറിയിട്ടില്ല. ഞങ്ങള്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. സമീറിന്റെ അച്ഛനും ഹിന്ദുവാണ്. വിവാഹം കഴിച്ചത് മുസ്ലിമിനെയാണ്. അമ്മായിയമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. സമീറിന്റെ ആദ്യ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു. 2016ല്‍ വിവാഹമോചനം നടന്നു. 2017ല്‍ ഞങ്ങള്‍ ഹിന്ദു വിവാഹനിയമപ്രകാരം വിവാഹിതരായി,’ – ക്രാന്തി റെഡ്കര്‍ വാങ്കഡെ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും വ്യാജമായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ ഖാന്റെ കയ്യില്‍ മയക്കമരുന്നില്ലായിരുന്നെന്നും അറസ്റ്റ് വ്യാജമാണെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ വാട്‌സാപ് ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.

പിന്നീട് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടുങ്ങാന്‍ സമീര്‍ വാങ്കഡെ ദുബായിലേക്കും മാലിദ്വീപിലേക്കും പോയതായി നവാബ് മാലിക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂട്ടിന് സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മീന്‍ വാങ്കെഡെയും ഉണ്ടായിരുന്നെന്നും ചില ചിത്രങ്ങള്‍ എടുത്തുകാട്ടി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇതുവരെയും ദുബായില്‍ പോയിട്ടില്ലെന്നും മാലിദ്വീപില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നും ഇതിന് മേലധികാരികളോട് അനുമതി ചോദിച്ച ശേഷമാണ് പോയതെന്നും സമീര്‍ വാങ്കഡെ വിശദീകരണം നല്‍കി. നവാബ് മാലിക്കിനെതിരെ വ്യാജ ആരോപണത്തിനെതിരെ നിയമയുദ്ധം നടത്തുമെന്ന് ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന്‍ വാങ്കഡെ തിരിച്ചടിച്ചു.

Tags: നവാബ് മാലിക്ഐഎസ്ക്രാന്തി റെഡ്കര്‍ വാങ്കഡെbollywoodattackdrugമയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.