Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്‍ടിടിഇയുമായി ചേര്‍ന്ന് ലഹരിമരുന്ന് കടത്ത്; പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ

എല്‍ടിടിയുമായി ചേര്‍ന്ന് ലഹരിമരുന്ന കടത്ത് നടത്തുന്ന പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്‍റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് എന്‍ ഐഎ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 05:40 pm IST
inIndia

കൊച്ചി: എല്‍ടിടിയുമായി ചേര്‍ന്ന് ലഹരിമരുന്ന കടത്ത് നടത്തുന്ന പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്‍റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് എന്‍ ഐഎ.

വിഴിഞ്ഞം കടല്‍ വഴിയുള്ള ലഹരിമരുന്ന് കടത്ത് പിടികൂടിയ ശേഷമാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശൃംഖലയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. എല്‍ടിടിയുമായി കൈകോര്‍ത്താണ് ഈ സംഘം ദുബായ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തിന് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിടികൂടുന്ന ലഹരിമരുന്ന നിറച്ച മീന്‍പിടുത്ത ബോട്ടിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എല്ലാ കടത്തുകള്‍ക്ക് പിന്നിലും ഹാജി സലിം എന്ന ഡോണിന്റെ അദൃശ്യസാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്.  

വിഴിഞ്ഞത്ത് 2021 മാര്‍ച്ച്-ഏപ്രിലില്‍ പിടികൂടിയ മൂന്ന് മത്സ്യബന്ധനബോട്ടുകളിലെ വന്‍ ലഹരിവേട്ടയ്‌ക്ക് പിന്നിലും ഹാജി സലിമിന്റെ കരങ്ങളുണ്ടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മനസ്സിലാക്കി. ഇതോടെയാണ് ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയത്.  

മിക്ക കടല്‍വഴിയുള്ള ലഹരിക്കടത്തിന്റെ ഗൂഢാലോചനകളുടെയെല്ലാം തലപ്പത്ത് പ്രവര്‍ത്തിക്കുന്നത് ഹാജി സലിമാണത്രെ. ഹാജി സലിം ഗൂഡാലോചനകള്‍ക്കായി പതിവായി ദുബായില്‍ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ കരുക്കള്‍ നീക്കുന്നത്.

2021ല്‍ ഇന്ത്യന്‍ മഹാസുദ്രം വഴി വന്‍തോതില്‍ ലഹരിക്കടത്ത് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്‍ടിടിഇയിലെ ചില മുന്‍ നേതാക്കളാണ് ഇതിന് പിന്നില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് സഹായത്തിന് ശ്രീലങ്കയിലെ ജയിലില്‍ കഴിയുന്ന പാക് പൗരന്മാരുമുണ്ട്.

മീന്‍ പിടുത്ത ബോട്ടുകള്‍ വഴി ഹെറോയിന്‍ കടത്തുന്നതില്‍ മിടുക്കനാണ് ഹാജി സലിം. ഇതിനായി  സുരക്ഷിതമായ സമുദ്രപാതകള്‍ തന്നെ ഹാജി സലിമിന്റെ നേത‍ത്വത്തിലുള്ള സംഘം  സൃഷ്ടിച്ചിട്ടുണ്ടത്രെ. ലഹരിമരുന്ന് കടത്തിലെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ബന്ധങ്ങള്‍ എന്‍ ഐഎയ്‌ക്ക് വ്യക്തമായിക്കഴിഞ്ഞു. പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ശ്രീലങ്ക, മാലിദ്വീപ്, ആസ്‌ത്രേല്യ, ഇന്ത്യ എന്നിങ്ങനെ പരന്നുകിടക്കുന്നു ലഹരിമരുന്ന് കടത്തിന്റെ വലക്കണ്ണികള്‍. എന്തായാലും ഹാജി സലിമിനെ പിടികൂടിക്കഴിഞ്ഞാല്‍ കൂറെക്കൂടി വിപുലമായ കണ്ണികളെ പിടികൂടാനായേക്കുമെന്നാണ് എന്‍ ഐഎ വിശ്വസിക്കുന്നത്

ശ്രീലങ്കയില്‍ പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പിന് ശ്രമിക്കുന്ന എല്‍ടിടിഇ അതിനുള്ള പണം സ്വരൂപിക്കാനാണ് ലഹരിക്കടത്തില്‍ പങ്കാളികളാവുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ഹാജി സലിമിന്റെ ശൃംഖലകളുമായി ആയുധവും ലഹരിമരുന്നും ഇറക്കാന്‍ എല്‍ടിടിഇ ശ്രമിച്ചുവരുന്നു. വിഴിഞ്ഞത്ത് 2021 ഏപ്രിലില്‍ പിടികൂടിയ 300 കിലോ ഹെറോയ്‌നും അഞ്ച് എകെ 47 തോക്കുകളും 1000 റൗണ്ട് തിരകളും കടത്തിയതില്‍ എല്‍ടിടിഇക്കാര്‍ പങ്കാളികളായിരുന്നു. ഇതിന് പിന്നില്‍ ഹാജി സലിമാണ്. ഈ കടത്തുമായി ബന്ധപ്പെട്ട് ദീപ രാജന്‍ രംഗന്‍, അഞ്ജു എന്നീ എല്‍ടിടിഇ പ്രവര്‍ത്തകരെ തിരഞ്ഞുവരികയാണ്.ശ്രീലങ്കയുമായി ഒപ്പു വെച്ച കരാര്‍ പ്രകാരം ഈ പ്രതികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്.  ഈ കേസിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹാജി സലിമിനെ പിടികൂടാന്‍ ഉടനെ  റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ എന്‍ ഐഎ ഇന്‍റര്‍പോള്‍ സഹായം തേടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നും അറസ്റ്റിലായി എല്‍ടിടിഇ ബന്ധമുള്ള സുരേഷ് രാജിനെ എന്‍ ഐഎ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും സപ്തംബറില്‍ പിടികൂടിയ 20,000 കോടി രൂപയുടെ മയക്കമരുന്ന് കടത്തും വിഴിഞ്ഞം കടത്തും തമ്മിലുള്ള ബന്ധവും എന്‍ ഐഎ കണ്ടെത്തിക്കഴിഞ്ഞു. മുന്ദ്രയില്‍ പിടികൂടിയ മയക്കമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ വഴിയാണ് എത്തിയത്. തമിഴ്‌നാട്ടിലെ ദമ്പതികള്‍ മുഖത്തിടാനുള്ള ടാല്‍കം പൗഡര്‍ എന്ന് പറഞ്ഞാണ് കണ്ടെയ്‌നര്‍ ഇറക്കിയിരുന്നത്. ഈ ദമ്പതികള്‍ക്കും എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് കരുതുന്നു.  

.

Tags: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോറെഡ് കോര്‍ണര്‍ നോട്ടീസ്വിഴിഞ്ഞം തുറമുഖംDrug Mafiaമുന്‍ എൽടിടിഇ നേതാക്കള്‍smugglingമുണ്ഡ്ര തുറമുഖംഡ്രഗ്‌സ് കണ്‍ട്രോള്‍നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോകടൽnoticeഹാജി സലിംഎല്‍ടിടിഇഇന്റര്‍പോള്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.