Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പ്രളയപാഠങ്ങള്‍ തിരിച്ചറിയാത്ത കേരളം

ദൈവത്തിന്റെ സ്വന്തം നാട് വര്‍ഷാവര്‍ഷം ദുരിതത്തിന്റെ ഭൂമിയായി മാറുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ദുരന്തസമയത്ത് മാത്രം ആലോചിക്കുകയും പിന്നീട് വിട്ടുകളയുകയും ചെയ്യുന്ന കാര്യവുമിതാണ്. 2018 ലെ പ്രളയ ദുരിതത്തില്‍ നിന്ന് കേരളം ഒരു പാഠവും പഠിച്ചില്ലെന്നതാണ് വാസ്തവം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 18, 2021, 05:00 am IST
inEditorial

കെട്ടിപ്പിടിച്ചുകിടക്കുന്ന കുരുന്നുകളുടെ മൃതദേഹങ്ങള്‍, നിന്നനില്‍പ്പില്‍ നിലം പൊത്തുന്ന വീടുകള്‍, ആളുമായി ഒഴുകി പോകുന്ന കാറ്, കുത്തിയൊലിക്കുന്ന ചെളിവെള്ളം… കേരളം വീണ്ടുമൊരു ദുരന്തക്കയത്തിലാണ്.  പ്രളയത്തിന്റെ ദുരിതം പേറുകയാണ് സംസ്ഥാനം. മുന്നറിയിപ്പ് സംവിധാനങ്ങളും മുന്നൊരുക്കങ്ങളൊക്കെയും ഉണ്ടെന്ന് പറയുമ്പോഴും പ്രകൃതി താണ്ഡവമാടി ജീവനും സ്വത്തും കവര്‍ന്നെടുക്കുന്നു. മരണസംഖ്യയും നഷ്ടക്കണക്കും തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  രക്ഷാപ്രവര്‍ത്തനത്തിലും സഹായം എത്തിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മതക്കുറവ് വരുത്തി എന്നതും ആശങ്കഏറ്റുന്ന കാര്യമാണ്. ഉടുതുണി പോലും മാറാന്‍ ഇല്ലാതെ സര്‍വ്വസ്വവും നഷ്ടമായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് കേരളം പോലൊരു സംസ്ഥാനത്ത് സംഭവിച്ചുകൂടാത്തതാണ്. ദുരിതം വിതച്ച കോട്ടയത്തും ഇടുക്കിയിലും  സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ നിര്‍ജ്ജീവമായിരന്നു. ദുരിതത്തില്‍ അകപ്പെട്ടവരെ ക്യാമ്പുകളില്‍ എത്തിച്ചെങ്കിലും പലയിടത്തും ഭക്ഷണവും വെളിച്ചവും ഇല്ലാത്ത അവസ്ഥയായിരുന്നു. സൈന്യം ഇറങ്ങിയ ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം വന്നത്.  കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അടിയന്തര ഇടപെടല്‍ പ്രത്യേക പരാമര്‍ശിക്കപ്പെടേണ്ടതാണ്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനോട് നേരില്‍ സംസാരിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ് ടീമുകളെ ഉടന്‍ ഇതിനകം അയച്ചു. ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളെ  വിന്യസിച്ചു. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ  ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചു. എയര്‍ഫോഴ്സിനേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.  എന്‍ജിനിയര്‍ ടാസ്‌ക് ഫോഴ്സ്  ടീം ബംഗളൂരുവില്‍ നിന്നെത്തി. എയര്‍ ഫോഴ്സിന്റെ 2 ചോപ്പറുകള്‍ കോയമ്പത്തൂരിനടുത്തുള്ള സുളൂരില്‍ നിന്നും എത്തി. എയര്‍ ലിഫ്റ്റിങ്  വേണ്ടി വന്നേക്കാമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ നിയോഗിച്ചു. നേവിയുടെ ഹെലികോപ്റ്റര്‍ കൂട്ടിക്കല്‍, കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.

 കുറ്റപ്പെടുത്തലുകള്‍ക്കോ കുറവ് നിരത്തലുകള്‍ക്കോ പറ്റിയ സമയമല്ലിത്. ഒന്നിച്ച് കൈകോര്‍ത്ത് ദുരിതത്തെ നേരിടാനുള്ള നേരമാണ്. ആ ബോധ്യത്തോടെ ഒന്നിച്ചു നില്‍ക്കാം.  ദൈവത്തിന്റെ സ്വന്തം നാട് വര്‍ഷാവര്‍ഷം ദുരിതത്തിന്റെ ഭൂമിയായി മാറുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ദുരന്തസമയത്ത് മാത്രം ആലോചിക്കുകയും പിന്നീട് വിട്ടുകളയുകയും ചെയ്യുന്ന കാര്യവുമിതാണ്. 2018 ലെ പ്രളയ ദുരിതത്തില്‍ നിന്ന് കേരളം ഒരു പാഠവും പഠിച്ചില്ലെന്നതാണ് വാസ്തവം. ദുരിതം ഉണ്ടായാല്‍ നേരിടാനുള്ള സമഗ്ര പദ്ധതികള്‍ തയ്യാറാക്കാനും നിര്‍ഭാഗ്യവശാല്‍ കഴിയുന്നില്ല എന്ന സത്യമാണ് ഈ പ്രളയവും വിളിച്ചു പറയുന്നത്.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.