Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സമുദായം പരിഗണിക്കണമെന്ന് സിപിഎം, ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം, അപകടകരമായ നീക്കമെന്ന് വിമര്‍ശനം

ലീഗിനോടും കോണ്‍ഗ്രസിനോടും അകന്ന് നില്‍ക്കുന്ന വലിയ വിഭാഗം മുസ്ലിം യുവാക്കളുണ്ട്. അവരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Oct 7, 2021, 04:07 pm IST
in Kerala

തൃശ്ശൂര്‍: ജില്ല-ഏരിയ-ലോക്കല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. അടുത്ത രണ്ട് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏരിയ-ജില്ല സമ്മേളനങ്ങള്‍ക്കുള്ള മാര്‍ഗരേഖയിലാണ് നിര്‍ദേശം.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ സെക്രട്ടറി ചുമതലകളില്‍ എത്തിക്കണം. മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ ആ സമുദായത്തില്‍ നിന്നുള്ളയാള്‍ തന്നെ സെക്രട്ടറിയാകുന്നതാണ് ഉചിതം. ലീഗിനോടും കോണ്‍ഗ്രസിനോടും അകന്ന് നില്‍ക്കുന്ന വലിയ വിഭാഗം മുസ്ലിം യുവാക്കളുണ്ട്. അവരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. പുതിയ ജില്ലാ സെക്രട്ടറിമാരില്‍ കൂടുതല്‍ പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നുണ്ടാകുമെന്നാണ് സൂചന.  

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോടുണ്ടായിരുന്ന അകലം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ അജണ്ടയില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണിത്. എന്നാല്‍ ഇതേ അളവില്‍ ക്രിസ്ത്യന്‍ സമുദായം പാര്‍ട്ടിയോടടുക്കുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.  

അതേസമയം പാര്‍ട്ടി ഭാരവാഹിത്വത്തിന് സാമുദായിക പരിഗണനകള്‍ മാനദണ്ഡമാക്കുന്നതില്‍ കടുത്ത എതിര്‍പ്പുമുണ്ട്. പ്രവര്‍ത്തന പരിചയവും കഴിവുമുള്ളവരെ തഴഞ്ഞ് സമുദായം നോക്കി സെക്രട്ടറിയെ തെരഞ്ഞെടുത്താല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഇവരുടെ വാദം. മാത്രമല്ല പാര്‍ട്ടിയെ മത തീവ്രവാദ ശക്തികള്‍ ഹൈജാക്ക് ചെയ്യുമെന്നും ഭയക്കണം. ഇപ്പോള്‍ത്തന്നെ തീവ്ര ഇസ്ലാമിക രാഷ്‌ട്രീയവുമായി പാര്‍ട്ടി ചങ്ങാത്തത്തിലാണ്. ഇത് പരമ്പരാഗതമായി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പുനര്‍ചിന്തനത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് നടപടി നേരിട്ട് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന നേതാവ് അഭിപ്രായപ്പെടുന്നു.

തെരഞ്ഞെടുപ്പ് വേളകളില്‍ സമുദായം നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത.് അത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ജയിക്കാനുള്ള അടവ് നയം എന്നപേരിലാണ് നേതൃത്വം അണികള്‍ക്കിടയില്‍ ഇത് വിശദീകരിക്കാറ്. എന്നാല്‍ സംഘടനാ തലത്തില്‍ ഇത്തരം പരിഗണനകള്‍ വരുന്നത് അങ്ങേയറ്റം അപകടകരമാണ്, അദ്ദേഹം പറയുന്നു.

Tags: മുസ്ലിങ്ങള്‍ന്യൂനപക്ഷംBranch Committeecpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.