Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാലിന്യസംസ്‌ക്കരണം പാളി; ആലപ്പുഴ നഗരസഭയ്‌ക്ക് 15 ലക്ഷം പിഴ, ദേശീയ ഹരിതട്രൈബ്യൂണലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല

നഗരത്തിലെ അറവുമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സംവിധാനം ഒരുക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 11:24 am IST
in Alappuzha

ആലപ്പുഴ: ഖരമാലിന്യ സംസ്‌ക്കരണത്തില്‍ ദേശീയ ഹരിതട്രൈബ്യൂണലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ നഗരസഭ 15 ലക്ഷം രൂപ പിഴയൊടുക്കാന്‍ സംസ്ഥാന മലിനീകരണ നീയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം. മാലിന്യസംസ്‌ക്കരണത്തില്‍ സംസ്ഥാനത്തെ നഗരസഭകളില്‍ ഒന്നാമതെന്ന് കൊട്ടിഘോഷിച്ച് അവാര്‍ഡും വാങ്ങി കൊട്ടിഘോഷിക്കുമ്പോഴാണ് ഇതേ പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയുടെ പേരില്‍ പിഴ ശിക്ഷയ്‌ക്ക് വിധേയമായത്.  2020 ഏപ്രില്‍ മുതല്‍ കഴിഞ്ഞ 2021 ജൂണ്‍ വരെയുള്ള കാലയളവ് കണക്കാക്കിയാണ് 15 ലക്ഷം പിഴചുമത്തിയത്. എന്നാല്‍ ഇതില്‍ നിന്നും ഒഴിവാകുന്നതിനുള്ള യാതൊരു നടപടിയിലും അധികൃതര്‍ സ്വീകരിക്കാത്തതിനാല്‍ ജൂലൈ, ഓഗസ്റ്റ്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ പിഴയും പിന്നാലെ വരും.  

ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങളുടെ ചോദ്യത്തിന് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നിര്‍മ്മല നഗരം, അഴകോടെ ആലപ്പുഴയെന്ന പേരില്‍ നഗരത്തില്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള ശുചിത്വ സര്‍വ്വേയും മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശാനുസരണം ഇപ്പോഴും നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും അല്ലാതെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സ്ഥിരമായ സംവിധാനം ഇനിയും ഇല്ലെന്നതാണ് വാസ്തവം.

നഗരത്തിലെ അറവുമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സംവിധാനം ഒരുക്കിയിട്ടില്ല. മാലിന്യങ്ങള്‍ ശേഖരിച്ച് പലസ്ഥലങ്ങളിലായി കൂട്ടിയിടുന്ന സംവിധാനമാണ് നഗരസഭയ്‌ക്കുള്ളത്. എയ്റോബിക് പദ്ധതിയില്‍ നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും സംസ്‌ക്കരിക്കുന്നതിനുള്ള കപ്പാസിറ്റിയില്ല. 100 ശതമാനം ഹരിതട്രൈബ്യൂണല്‍ നിര്‍ദ്ദേശ പ്രകാരമുള്ള മാലിന്യ സംസ്‌ക്കരണം നടത്താത്ത കാലത്തോളം മാസം ഒരുലക്ഷം  രൂപ പിഴയൊടുക്കേണ്ടി വരുമെന്ന് മാലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.  

അതുകൊണ്ടു തന്നെ നിലവില്‍ 15ലക്ഷം രൂപ അടയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പാണ്. നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനെന്ന പേരില്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള പരിപാടികള്‍ ആലപ്പുഴ നഗരസഭ ഭരണാധികാരികള്‍ നടത്തുന്നതിനിടെയാണ് സര്‍ക്കാരില്‍ നിന്നും വന്‍തിരിച്ചടി ഉണ്ടായിരിക്കുന്നത്.

Tags: നഗരസഭalappuzhaWaste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.