Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

അധ്യക്ഷന്‍ ഉറങ്ങാത്ത ഭവനം

ഇന്ദിരാഭവന്‍ എന്ന് ആഫീസിന് എന്നു പേരിട്ടുവോ അന്നു തുടങ്ങി പാര്‍ട്ടിയിലെ കലഹം ശക്തമാകാന്‍. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന പേരിലൊരു സിനിമ ഇറങ്ങിയിരുന്നു. അതിപ്പോള്‍ 'അധ്യക്ഷന്‍ ഉറങ്ങാത്ത ഭവനം' എന്ന് മാറ്റിപ്പറയേണ്ടിവന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ

ഉത്തരന്‍byഉത്തരന്‍
Sep 29, 2021, 05:16 am IST
inMain Article

‘ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ല’ എന്നത് പണ്ടേക്ക് പണ്ടേ കേള്‍ക്കുന്നതാണ്. അതുപോലെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് എത്ര ശോഷിച്ചാലും പാര്‍ട്ടി അധ്യക്ഷന്‍ എന്നു പറഞ്ഞാല്‍ അതിന്റെ ഗമയൊന്ന് വേറെ തന്നെയാണ്. കേരളത്തില്‍ ആര്‍. ശങ്കര്‍ മുതല്‍ കെ. സുധാകരന്‍ വരെയുള്ള അധ്യക്ഷന്മാരുടെ നിര നീണ്ടതാണ്. മുകളില്‍ നിന്ന് താഴോട്ടെണ്ണിയാല്‍ ഇവരൊക്കെയാണവര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ 2018-2021, എം.എം. ഹസ്സന്‍ 2017-2018, വി.എം. സുധീരന്‍ 2014-2017, രമേശ് ചെന്നിത്തല 2005-2014, പി.പി. തങ്കച്ചന്‍ 2001-2004, തെന്നല ബാലകൃഷ്ണപിള്ള 1998-2001, വയലാര്‍ രവി 1992-1998, എ.കെ. ആന്റണി 1987-1992, സി.വി. പത്മരാജന്‍ 1983-1987, എ.എല്‍. ജേക്കബ് 1982-1983, എ.കെ. ആന്റണി 1978-1982, 1973-1977, എസ്. വരദരാജന്‍ നായര്‍ 1977-1978

കെ.എം. ചാണ്ടി 1978-1982, കെ.കെ. വിശ്വനാഥന്‍, 1970-1972, 1972-1973, ടി.ഒ. ബാവ-1968, കെ.സി. എബ്രഹാം- 1964, ആര്‍. ശങ്കര്‍- 1959. ഒരു പ്രസിഡന്റിനും ഇരിക്കപ്പൊറുതി നല്‍കിയില്ല എന്നു തന്നെ വിലയിരുത്തേണ്ടിവരും. പാര്‍ട്ടി പദവിയും പാര്‍ലമെന്ററി പദവിയും ഒരിക്കലും ഒരുമിച്ചു പോകാറില്ല. കോണ്‍ഗ്രസ് ഓഫീസ് എന്നത് കഴിഞ്ഞ് ഇന്ദിരാഭവന്‍ എന്ന പേരില്‍ അറിയപ്പെട്ടത് മുതല്‍ പോരിന്റെ ഉശിരന് ഏറി വന്നു. അത് ഏറ്റവും കൂടുതല്‍ പ്രകടമായത് കെ. കരുണാകരനും ഏ.കെ. ആന്റണിയും രണ്ട് ധ്രുവങ്ങളില്‍ നിന്ന് നയിച്ചപ്പോഴാണ്.  

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ 1992ല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പഠിച്ചപണി പതിനെട്ട് പയറ്റിയിട്ടും കഴിഞ്ഞില്ല. ആന്റണി നിര്‍ത്തിയ വയലാര്‍ രവി പുഷ്പം പോലെ ജയിച്ചു. പ്രസിഡന്റായി ജയിച്ച രവി വണങ്ങാന്‍ ചെന്നപ്പോള്‍ കൈ തട്ടിമാറ്റുന്ന ലീഡറെയാണ് അന്ന് കാണാന്‍ കഴിഞ്ഞത്. ‘നാടകമൊന്നും വേണ്ടെന്ന’ ഡയലോഗും. കാലം മാറി, കാലാവസ്ഥയും മാറി. പക്ഷേ ശീലങ്ങളൊട്ടും കോണ്‍ഗ്രസ് ഉപേക്ഷിച്ചില്ല. കൂട്ടത്തല്ലും കുതികാല്‍വെട്ടും നിരന്തരം നടക്കുന്നു. അതിപ്പോള്‍ കലശലായി.  

കേരള രാഷ്‌ട്രീയത്തിലെ ആശയത്തിന്റെ ആദര്‍ശത്തിന്റെ വെള്ളരിപ്രാവെന്ന് പാടി പുകഴ്‌ത്തുന്ന വി.എം. സുധീരനും പദവികളെ ചൊല്ലിയുള്ള കലഹത്തില്‍ പങ്കാളിയായതാണ് ഒടുവിലത്തെ സംഭവം. രാഷ്‌ട്രീയ കാര്യസമിതിയില്‍ നിന്നു മാത്രമല്ല എഐസിസി അംഗത്വവും സുധീരന്‍ രാജിവച്ചു. സമവായവും സന്ധിയുമുണ്ടാക്കാന്‍ ദല്‍ഹിയില്‍ നിന്നും പറന്നുവന്ന താരിഖ് അന്‍വറിനുപോലും ഒന്നും ചെയ്യാനായില്ല. സുധീരനൊപ്പം മുല്ലപ്പള്ളിയും കലാപക്കൊടി ഉയര്‍ത്തി. ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എത്തിയത്.

രാജി പിന്‍വലിക്കില്ലെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നുമാണ് താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം സുധീരന്‍ വ്യക്തമാക്കിയത്. തെറ്റായ നടപടിയും അനഭലഷണീയ പ്രവണതയും ഉണ്ടായി. നാലു പേര്‍മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല. പുതിയ നേതൃത്വം പ്രതീക്ഷിച്ചത്ര നന്നായില്ലെന്നും സുധീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സുധീരന്റെ വീട്ടിലെത്തി ക്ഷമചോദിച്ചുള്ള അനുനയ നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

താരിഖ് അന്‍വറിന്റെ സാന്നിധ്യത്തിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ സുധാകരനെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. സ്ലോട്ട് വച്ച് കെപിസിസി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. നേരത്തെ നടന്ന പുനഃസംഘടനാ ചര്‍ച്ചയില്‍ മുല്ലപ്പള്ളിക്ക് തന്നെ കാണാന്‍ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് എത്തിയില്ലെന്നും കെ. സുധാകരന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടികൂടിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

താരിഖ് അന്‍വര്‍ ഞായറാഴ്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചിട്ടും താരിഖ് അന്‍വര്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അതൃപ്തി അറിയിച്ചു. അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കിയതോടെ താരിഖ് അന്‍വര്‍ കൂടിക്കാഴ്ചക്ക് തയ്യാറായി എത്തുകയായിരുന്നു. ഞായറാഴ്ചത്തെ കൂടിക്കാഴ്ച മാറ്റിവെക്കാന്‍ താരിഖ് അന്‍വറിനോട് ആവശ്യപ്പെട്ടത് കെപിസിസി നേതൃത്വം ആണെന്നാണ് സൂചന.  

ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ ഒതുക്കാന്‍ ഒട്ടനവധി അടവുകള്‍ നേരത്തെ ഹൈക്കമാണ്ട് പ്രയോഗിച്ചിരുന്നു. കേന്ദ്രമന്ത്രിസഭ, ഗവര്‍ണര്‍ സ്ഥാനം തുടങ്ങി ഒട്ടനവധി അവസരങ്ങള്‍ ഉണ്ടായ കാലം കഴിഞ്ഞല്ലോ. ഇനിയിപ്പോള്‍ വികാരങ്ങള്‍ കരഞ്ഞു തീര്‍ക്കാനേ സാധിക്കൂ. ഹൈക്കമാന്റ് എന്നത് ‘ഐ’ കമാന്റ് എന്നതായി ചുരുങ്ങി. മദാമ്മയും മകനുമാണെല്ലാം. ഫുള്‍ടൈം അധ്യക്ഷനെപ്പോലും നിശ്ചിയിക്കാന്‍ പറ്റാത്ത ഗതികേടിലായ പാര്‍ട്ടിയില്‍ ആമാശയമുള്ളവര്‍ക്കേ ഇനി അവസരമുള്ളൂ. ആദര്‍ശം! അതിനോട് ബൈ….ബൈ. പറയാനാണ് നേതാക്കളും അണികളും മത്സരിക്കുന്നത്.  

ഇന്ദിരാഭവന്‍ എന്ന് ആഫീസിന് പേരിട്ടുവോ അന്നു തുടങ്ങി പാര്‍ട്ടിയിലെ കലഹം ശക്തമാകാന്‍. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന പേരിലൊരു സിനിമ ഇറങ്ങിയിരുന്നു. അതിപ്പോള്‍ ‘അധ്യക്ഷന്‍ ഉറങ്ങാത്ത ഭവനം’ എന്ന് മാറ്റിപ്പറയേണ്ടിവന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ ?

അണികളോടടുപ്പവും ജനങ്ങളോട് സ്‌നേഹവുമില്ലാത്ത ഒരു കക്ഷിക്കും രക്ഷപ്പെടാനാവില്ല. പദവിക്കപ്പുറം മറ്റ് പല ഗുണങ്ങളും നേതാക്കള്‍ക്കുണ്ടായില്ലെങ്കില്‍ പാര്‍ട്ടി നാമാവശേഷമാകും. കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണമുണ്ടല്ലൊ. മുഖ്യമന്ത്രിയെ നല്‍കിയ പാര്‍ട്ടിയല്ലെ പി.എസ്.പി. ഇന്നിപ്പോള്‍ പൊടിപോലുമുണ്ടോ കണ്ടുപിടിക്കാന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം ശക്തിയില്‍ ഭരണം നേടിയിട്ടുണ്ട്. കേരളത്തില്‍ ഇന്നിപ്പോഴത്തെ ശക്തി എന്താണെന്ന് പറയേണ്ടതില്ലല്ലൊ. വിനയവും സേവന തല്‍പരതയുമില്ലാത്ത കക്ഷി ദുര്‍ബലപ്പെടുകതന്നെ ചെയ്യും. അത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സൂചനയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലും കാണുന്നത്.

Tags: congressകെപിസിസികെ. സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.