Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചെന്നു, കണ്ടു, കീഴടക്കി

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മോദി നടത്തിയ ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ അഞ്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ ഭാരതത്തില്‍ വലിയ വിദേശ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കും. കമലാ ഹാരിസുമായി വൈറ്റ് ഹൗസില്‍ നടന്ന മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. ഭാരതവംശജയായ കമല ഒരു പ്രചോദനമാണെന്ന് പ്രശംസിച്ച മോദി അവരെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 05:00 am IST
inEditorial

ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ നടത്തിയ  മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനം അധികാര മാറ്റത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നതായി സ്ഥാപിത ശക്തികള്‍ പ്രചരിപ്പിച്ച അകല്‍ച്ച അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മൈ ഫ്രണ്ട് എന്നു വിളിച്ച മോദിയോട് അതേ മനോഭാവം തന്നെയാണ് ബൈഡനുമുള്ളതെന്ന് ഇരുവരും തമ്മിലെ കൂടിക്കാഴ്ചയും ആശയവിനിമയങ്ങളും, ഇതേതുടര്‍ന്നുണ്ടായ സംയുക്ത പ്രഖ്യാപനവും അടിവരയിട്ട് കാണിച്ചിരിക്കുന്നു. ഭാരതവും അമേരിക്കയും തമ്മിലെ ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി  ഒരു തികഞ്ഞ രാഷ്‌ട്ര തന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയത്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തതിനു പുറമെ അമേരിക്ക, ഭാരതം, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ‘ക്വാഡ്’ സഖ്യത്തിന്റെ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോദി നടത്തിയ ചര്‍ച്ചകള്‍ വലിയ നേട്ടങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മോദി നടത്തിയ ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ അഞ്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ ഭാരതത്തില്‍ വലിയ വിദേശ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കും. കമലാ ഹാരിസുമായി വൈറ്റ് ഹൗസില്‍ നടന്ന മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. ഭാരതവംശജയായ കമല ഒരു പ്രചോദനമാണെന്ന് പ്രശംസിച്ച മോദി അവരെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അമേരിക്കയുടെയും ഭാരതത്തിന്റെയും സുരക്ഷയ്‌ക്ക് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്താന്‍ സ്വന്തം മണ്ണിലെ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട കമല, ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന ഈ രാജ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരിക്കുന്നു. വൈറ്റ് ഹൗസില്‍ നടന്ന ബൈഡന്‍-മോദി കൂടിക്കാഴ്ചയില്‍ കൊവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരത ഉറപ്പാക്കല്‍ എന്നിവയെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടന്നു. ടാലന്റ്, ടെക്‌നോളജി, ട്രേഡ്, ട്രസ്റ്റിഷിപ്പ് എന്നിവയിലുള്ള പത്ത് വര്‍ഷത്തെ മാര്‍ഗരേഖയെക്കുറിച്ച് മോദി പറഞ്ഞപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ബൈഡന്‍ സംസാരിച്ചത്.

തന്റെ പേരുള്ള ചിലര്‍ ഭാരതത്തിലുണ്ടെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഇതു സംബന്ധിച്ച് താന്‍ അന്വേഷിക്കുകയുണ്ടായെന്നും, വംശപരമായ ചില രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പ്രതികരിച്ചു. ഇരുനേതാക്കളും തമ്മില്‍ ഇതിനോടകം ഉടലെടുത്തിട്ടുള്ള വ്യക്തിപരമായ അടുപ്പമാണ് ഇത് കാണിക്കുന്നത്. ഇന്തോ-പസഫിക് മേഖലയുടെയും ലോകത്തിന്റെയും സമാധാനം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ക്വാഡ് സമ്മേളനത്തില്‍ മോദി പ്രസംഗിച്ചതിനോടുള്ള പ്രതികരണമായി ഈ സഖ്യത്തിലെ നാല് രാജ്യങ്ങളും വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. ഭീകരവാദത്തെ ചില രാജ്യങ്ങള്‍ രാഷ്‌ട്രീയ ഉപകരണമാക്കുന്നതിനെതിരെ യുഎന്‍ പൊതുസഭയില്‍ ആഞ്ഞടിച്ച മോദി പേരു പറയാതെ തന്നെ ചൈനയെയും പാക്കിസ്ഥാനെയുമാണ് ഉന്നംവച്ചതെന്ന് വ്യക്തം. സ്വന്തം സ്വാര്‍ത്ഥതാല്‍പ്പര്യത്തിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ സങ്കീര്‍ണ സാഹചര്യം മുതലെടുക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കരുതെന്ന് മുന്നറിയിപ്പു നല്‍കാനും മോദി മറന്നില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഉള്‍പ്പെടെ അമേരിക്ക കൈമാറിയ 150 ലേറെ കരകൗശലവസ്തുക്കളുമായാണ്  പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങിയത്. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും വിജയകരമായിരുന്നു മോദിയുടെ യുഎസ് സന്ദര്‍ശനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.