Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ ജിതിന്‍പ്രസാദയെ മന്ത്രിയാക്കി യോഗിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഏഴ് പുതിയ മന്ത്രിമാരും പുതിയ കരുത്താകും

രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ, ബിജെപിയിലേക്കെത്തിയ ജിതിന്‍ പ്രസാദയെ മന്ത്രിയാക്കി കോണ്‍ഗ്രസിന് നേരെ യോഗി ആദിത്യനാഥിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടടിത്തറയില്‍ വലിയ വിള്ളലുണ്ടാക്കുന്ന നീക്കമാണ് ജിതിന്‍പ്രസാദയുടെ മന്ത്രിപദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 08:51 pm IST
inIndia

ലഖ്‌നോ: രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ, ബിജെപിയിലേക്കെത്തിയ ജിതിന്‍ പ്രസാദയെ മന്ത്രിയാക്കി കോണ്‍ഗ്രസിന് നേരെ യോഗി ആദിത്യനാഥിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇതുവരെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും ശബ്ദം നല്‍കാന്‍ ജിതിന്‍ പ്രസാദയുള്‍പ്പെടെ ഏഴ് പുതിയ മന്ത്രിമാരെക്കൂടി  യോഗി ഞായറാഴ്ച ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടടിത്തറയില്‍ വലിയ വിള്ളലുണ്ടാക്കുന്ന നീക്കമാണ് ജിതിന്‍പ്രസാദയുടെ മന്ത്രിപദം. 

ഞായറാഴ്ച നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സംഗീത ബീണ്ഡ്, ജിതിന്‍ പ്രസാദ, ഛത്രപാല്‍ ഗാംഗ്വര്‍, പല്‍തുറാം, ദിനേഷ് ഖാടിക്, കൃഷ്ണ പസ്വാന്‍ എന്നിവരാണ് യോഗി മന്ത്രിസഭയില്‍ പുതുതായി ചേരുന്ന എട്ട് മന്ത്രിമാര്‍.

ബ്രാഹ്മണസമുദായത്തിന്റെ പ്രതിനിധി കൂടിയാണ് ജിതിന്‍ പ്രസാദ. യോഗി മന്ത്രിസഭയില്‍ ബ്രാഹ്മണര്‍ക്ക് പങ്കാളിത്തമില്ലെന്ന ചിലകാല പരാതിയാണ് ഇതോടെ തീരുന്നത്. യുപിയില്‍ 13 ശമതാനമാണ് ബ്രാഹ്മണ സമുദായത്തിന്റെ പങ്കാളിത്തം. വര്‍ഷങ്ങളായി ഇത് കോണ്‍ഗ്രസിന്റെ വോട്ടടിത്തറയായിരുന്നു. ഇതോടെ മോദിസര്‍ക്കാര്‍ താക്കൂറുകളുടെ സര്‍ക്കാരാണെന്ന ബ്രാഹ്മണസമുദായത്തിലെ ഒരു വിഭാഗത്തിന്റെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ യോഗി.

പിന്നാക്കവിഭാഗത്തിന്റെ പരാതികള്‍ക്ക് ശമനമുണ്ടാക്കുന്നതാണ് ബറേലിയിലെ ബഹേദിയില്‍ നിന്നുള്ള എംഎല്‍എ ഛത്രപാല്‍ ഗാംഗ് വറിന്റെയും ആഗ്രയില്‍ നിന്നുള്ള എംഎല്‍സി ധര്‍മ്മവീര്‍ പ്രജാപതിയുടെയും ഗാസിപൂര്‍ സദറില്‍ നിന്നുള്ള എംഎല്‍എ ഡോ. സംഗീത ബല്‍വന്ത് ബിന്ദിന്റെയും മന്ത്രിസഭയിലേക്കുള്ള വരവ്. ഇതോടെ ഒബിസി സമുദായത്തിന്റെ പരാതിയ്‌ക്കും പരിഹാരമായി. എല്ലാ സമുദായത്തിന്റെയും പാര്‍ട്ടിയായി മാറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡോ. സംഗീത ബല്‍വന്ത് ബിന്ദ് പറഞ്ഞു.

നേരത്തെ ബിഎസ്പിയില്‍ ഉണ്ടായിരുന്ന, രണ്ട് ദശകത്തോളം രാഷ്‌ട്രീയത്തിലുണ്ടായിട്ടും മന്ത്രിസ്ഥാനം ലഭിക്കാതെ അസംതൃപ്തരായ ഹസ്തിനപൂര്‍ എംഎല്‍എ ദിനേഷ് ഖടീകിനും സോന്‍ഭദ്രയിലെ ഒബ്രയില്‍ നിന്നുള്ള എംഎല്‍എ സഞ്ജീവ് കുമാറിനും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി. ഇവര്‍ പട്ടികവര്‍ഗ്ഗത്തില്‍ നിന്നുള്ളവര്‍ കൂടിയാണെന്നതില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും തൃപ്തിയായി. ദളിതര്‍ ബിജെപിയുടെ വിജയത്തിന് ഒറ്റക്കെട്ടായി വോട്ട് ചെയ്‌തെന്നും അത് തുടരുമെന്നും സബ്കാ സാത് സബ്കാ വികാസ് എന്നതാണ് തന്റെ മതമെന്നും ദിനേഷ് ഖടിക് പറഞ്ഞു. മൂന്ന് മാസം മാത്രമേ ഈ പുതിയ മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാകൂ. 2022 ഫിബ്രവരിയില്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് എത്തുകയാണ്.

2017ല്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 403ല്‍ 312 സീറ്റുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്. സഖ്യകക്ഷിയായ അപ്‌നാദള്‍ ഒമ്പതു സീറ്റുകളിലും വിജയിച്ചു.

Tags: ബ്രാഹ്മണ വോട്ടടിത്തറയുപി മന്ത്രിസഭാ വികസനംഡോ. സംഗീത ബല്‍വന്ത് ബിന്ദ്Rahul Gandhiyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്strikeupഒബിസിജിതിന്‍ പ്രസാദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.