Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മുഖ്യമന്ത്രിയുടെ നീതിബോധം ജിഹാദികള്‍ക്ക് കീഴ്പ്പെടുമ്പോള്‍

സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്‌ക്ക് താന്‍ പറയുന്ന കണക്കുകള്‍ ആധികാരികമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചുകൊള്ളുമെന്ന വിചാരം മുഖ്യമന്ത്രിക്കുള്ളതായി തോന്നുന്നു. പക്ഷേ പറയുന്നത് പിണറായിയായതുകൊണ്ട് ഇതിനുള്ള സാധ്യത തീരെയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 05:00 am IST
inEditorial

മുഖ്യമന്ത്രിയുടെ നീതിബോധം ജിഹാദികള്‍ക്ക് കീഴ്പ്പെടുമ്പോള്‍

കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോ ജിഹാദ് എന്ന ലഹരി ജിഹാദും ശക്തമാണെന്നും, ക്രൈസ്തവ യുവതീയുവാക്കള്‍ ഇതിന്റെ കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്നും പാലാ രൂപതാ ബിഷപ്പ് പള്ളിയിലെ പ്രസംഗത്തില്‍ ഇടവകാംഗങ്ങളോട് പറഞ്ഞത് ഇത്ര വലിയ ഭൂകമ്പത്തിന് ഇടയാക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ബിഷപ്പിന്റെ പരാമര്‍ശം മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും, അത് പിന്‍വലിക്കണമെന്നുമാണ് മുസ്ലിംലീഗടക്കം ചില മുസ്ലിം സംഘടനകള്‍ ഒറ്റയ്‌ക്കും കൂട്ടായും ആവശ്യപ്പെട്ടു പോരുന്നത്. ബിഷപ്പ് പറഞ്ഞത് ശരിയോ തെറ്റോ, അതിലെ വസ്തുതയെന്താണ് എന്നൊന്നും  പരിശോധിക്കാതെ സംഘടിതമായി ഭീഷണി മുഴക്കുകയാണ് ഇക്കൂട്ടര്‍. മതനിന്ദ ആരോപിച്ച് തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതടക്കം ജിഹാദികള്‍ക്ക് എന്തും ചെയ്യാം. അതവരുടെ മതപരമായ സ്വാതന്ത്ര്യമാണ്.  പക്ഷേ മറ്റുള്ളവര്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടിക്കൂടാ. കഴിഞ്ഞ കുറെക്കാലമായി ഇതാണ് കേരളത്തിലെ അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നു. പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ച മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ അനുശോചനക്കുറിപ്പ് തിരുത്തി ജിഹാദികളെ പ്രീണിപ്പിച്ച മുഖ്യമന്ത്രി തീവ്ര മുസ്ലിം സംഘടനകളുടെ മെഗഫോണായി മാറി പാലാ ബിഷപ്പിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്.  പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കില്ലെന്നും, ബിഷപ്പ് പ്രസ്താവന പിന്‍വലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.  

നാര്‍ക്കോ ജിഹാദിനെക്കുറിച്ച് പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്ന് ഇതാ ഞാന്‍ തെളിയിച്ചിരിക്കുന്നു എന്നമട്ടിലാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചില കണക്കുകള്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്‌ക്ക് താന്‍ പറയുന്ന കണക്കുകള്‍ ആധികാരികമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചുകൊള്ളുമെന്ന വിചാരം മുഖ്യമന്ത്രിക്കുള്ളതായി തോന്നുന്നു. പക്ഷേ പറയുന്നത് പിണറായിയായതുകൊണ്ട് ഇതിനുള്ള സാധ്യത തീരെയില്ല. സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്ന കൊവിഡ് മരണത്തിന്റെ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞതാണല്ലോ. ഇതുപോലെയാണ് മുഖ്യമന്ത്രി പറയുന്ന മയക്കുമരുന്നു കേസുകളുടെ മതം തിരിച്ചുള്ള കണക്കും. സംസ്ഥാനത്തു നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളില്‍ ചെറിയൊരു ശതമാനം മാത്രമാണ് പോലീസ് പിടികൂടാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകളുടെ എണ്ണം വച്ച് മതം തിരിച്ചുള്ള കണക്കുകള്‍ അവതരിപ്പിച്ച് മുസ്ലിങ്ങള്‍ കുറവാണെന്നും വരുത്തുന്നത് ഒരുതരം തട്ടിപ്പാണ്. അഞ്ചുഗ്രാം കഞ്ചാവ് കൈവശം വയ്‌ക്കുന്നതിനും  കിലോക്കണക്കിന് കഞ്ചാവ് കടത്തുന്നതിനും കേസെടുക്കാറുണ്ട്. ഇതു രണ്ടും ഒരുപോലെ കാണാനാവില്ല. ആദ്യത്തെയാള്‍ ഉപഭോക്താവാണ്. ഇവരാണ് അധികവും പിടിയിലാവുന്നത്. സഹസ്രകോടികള്‍ മറിയുന്ന ലഹരിക്കടത്ത് നടത്തുന്നവര്‍ പലപ്പോഴും പോലീസിന്റെ പിടിയില്‍ അകപ്പെടാറില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് അറിയാം. ഇവരില്‍ ബഹുഭൂരിപക്ഷവും ആരാണെന്ന് തിരിച്ചറിയുമ്പോള്‍ മുഖ്യമന്ത്രിയുടെ കണക്കുകള്‍ പൊളിയും.

ലൗ ജിഹാദിനെക്കുറിച്ചും നാര്‍ക്കോ ജിഹാദിനെക്കുറിച്ചും അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ്പിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി, പ്രതിരോധത്തിലായ ജിഹാദി ശക്തികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍നിന്നുള്ള നൂറുപേര്‍ നേരിട്ടും അല്ലാതെയും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ടല്ലോ. ഇത്രകാലവും സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. കൊച്ചുകേരളത്തില്‍നിന്ന് ഇത്രയേറെപ്പേര്‍ ആഗോള ഇസ്ലാമിക ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഇതിന്റെ സ്വാധീനം ലഹരിക്കടത്തിലടക്കം ഉണ്ടാകുമെന്ന് ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്? രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യാനായി അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 21000 കോടിരൂപയുടെ കഞ്ചാവ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പിടികൂടിയിരുന്നു. ലോകത്തുവച്ചുതന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്. തൊട്ടടുത്ത ദിവസം 25 കോടിരൂപയുടെ മയക്കുമരുന്ന് കരിപ്പൂരില്‍ പിടികൂടുകയുണ്ടായി. ഇവയൊക്കെ വിതരണം ചെയ്യാനുദ്ദേശിച്ചിരുന്നത് എവിടങ്ങളിലാണെന്നുള്ള അന്വേഷണം നടന്നുവരികയാണ്. അഫ്ഗാനിലെ താലിബാന്റെ വരുമാനസ്രോതസ്സ് കഞ്ചാവു കടത്തായിരിക്കെ ജിഹാദികളുടെ താവളമായിരിക്കുന്ന കേരളം ഇതിന്റെ ഡെസ്റ്റിനേഷന്‍ പോയന്റ് ആയിരിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന മതവിഭാഗത്തിന്റെ ആശങ്കകള്‍ പങ്കുവച്ച പാലാ ബിഷപ്പിനെ ക്രൂശിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയതില്‍ പലതും സംശയിക്കേണ്ടതുണ്ട്. രാഷ്‌ട്രീയ  സമ്മര്‍ദത്തിനും മതപ്രീണനത്തിനുമപ്പുറം മറ്റു ചിലതുകൂടി അണിയറയില്‍ സംഭവിച്ചിട്ടുണ്ടാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.