Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പാലാ ബിഷപ്പ് തെറ്റ്, പാര്‍ട്ടിയാണത്രെ ശരി

കോണ്‍ഗ്രസിന്റെ പുല്ലും വെള്ളവുമായ ക്രൈസ്തവസഭയെ ഇതിന്റെ പേരില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് ഒരുമടിയുമുണ്ടായില്ല. കമ്യൂണിസ്റ്റുകാരുടെ സ്വരവും ഭിന്നമായിരുന്നില്ല. ബിഷപ്പിനെതിരെ കേസെടുക്കേണ്ടതാണെങ്കിലും അതിനെക്കുറിച്ച് ആലോചിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പറയുന്നത് ശ്രദ്ധിച്ചില്ലേ?

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Sep 18, 2021, 05:19 am IST
in Main Article

‘ലൗജിഹാദ്’ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അത് സജീവചര്‍ച്ചയാകുമ്പോള്‍ തന്നെ പല പെണ്‍കുട്ടികളും കെണിയില്‍പെട്ടുകൊണ്ടേയിരുന്നു. ഡിജിപിയുടെ അടുത്തബന്ധുപോലും പപ്പയേയും മമ്മിയേയും ഉപേക്ഷിച്ച് താടിയും തൊപ്പിയുമണിഞ്ഞ ചെക്കനൊപ്പം വീടും നാടും വിട്ടു. അവളും അവനും എവിടെയെന്ന് അറിയില്ല. മതപഠനക്ലാസിലെത്തിക്കുന്നത് സുന്നത്തിന് നിര്‍ബന്ധിക്കുന്നതുമൊക്കെ  പലപ്പോഴും കേട്ടതാണ്.  

മതംനോക്കാതെ കല്യാണം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണിത്. കല്യാണം കഴിച്ച് കാബൂളിലേക്കും സിറിയയിലേക്കും കൊണ്ടുപോകുന്നത് സംതൃപ്ത കുടുംബ ജീവിതത്തിനാണെന്ന് ആരെങ്കിലും പറയുമോ? അവരുടെ ലക്ഷ്യം വേറെയാണ്. ഇതിനെക്കുറിച്ച് സംഘപരിവാറുകാര്‍ പറഞ്ഞാല്‍ അത് അസംബന്ധം എന്ന് പറഞ്ഞവര്‍ ഏറെയാണ്. അതുതന്നെ പാലാ ബിഷപ്പ് പറഞ്ഞപ്പോഴും മതമൈത്രി തകര്‍ക്കാനെന്ന് വിളിച്ച് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പുല്ലും വെള്ളവുമായ ക്രൈസ്തവസഭയെ ഇതിന്റെ പേരില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് ഒരുമടിയുമുണ്ടായില്ല. കമ്യൂണിസ്റ്റുകാരുടെ സ്വരവും ഭിന്നമായിരുന്നില്ല. ബിഷപ്പിനെതിരെ കേസെടുക്കേണ്ടതാണെങ്കിലും അതിനെക്കുറിച്ച് ആലോചിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പറയുന്നത് ശ്രദ്ധിച്ചില്ലേ?

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം ഒടുവില്‍ പറഞ്ഞിരിക്കുന്നു. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്കിയ കുറിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. പാല ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന് മുമ്പാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. സെപ്റ്റംബര്‍ 10നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നല്കിയത്.  

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നല്കിയിരുന്നു. ഇതില്‍ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.  

സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്‌ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുവരുമ്പോഴാണ് വര്‍ഗീയതയിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് പറയുന്നത്.

പൊതുവേ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത െ്രെകസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് പോകുന്നുണ്ടെന്നും െ്രെകസ്തവ വിഭാഗത്തെ മുസ്ലീം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇതിനെതിരേയും ജാഗ്രത പാലിക്കുകയും ഇടപെടല്‍ നടത്തുകയും വേണം. ക്ഷേത്രക്കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.  ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്ര കമ്മറ്റികള്‍ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടല്‍ വേണമെന്നും കുറിപ്പില്‍ പറയുന്നു.  

”ഇസ്ലാമിക രാഷ്‌ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന് മനസ്സിലാക്കണം. മാധ്യമം പത്രം മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെട്ടും ഇവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ട്.  

ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെപോലും പിന്തുണയ്‌ക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ രൂപപ്പെടുന്നുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി ഊന്നുന്നത്. അധികാരത്തിനുവേണ്ടി ഏതു വര്‍ഗീയ ശക്തിയുമായും ചേരുന്ന കോണ്‍ഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭാ തെരഞ്ഞെടുപ്പിലും ആ ബാന്ധവം തുടര്‍ന്നിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്. ഇതിനെ തുറന്നുകാട്ടി മുന്നോട്ടുപോകാനാവണം. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

സിപിഎമ്മിന്റെ സുചിന്തിതമായ അഭിപ്രായമാണോ ഇത്? എങ്കില്‍ എന്തിന് പാലാ ബിഷപ്പിനെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നു. ബിഷപ്പ് ലൗജിഹാദിന് പുറമെ മറ്റൊരു ജിഹാദുകൂടി ചൂണ്ടിക്കാട്ടിയതാണ് മഹാഅപരാധമായി കാണുന്നത്. നര്‍ക്കോട്ടിക് ജിഹാദ് എന്നൊന്നു കേട്ടിട്ടേ ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് കൈകാര്യം ചെയ്യുന്നതില്‍ എല്ലാ മതത്തില്‍ പെട്ടവരുമുണ്ടത്രെ. സഖാക്കളുടെ മതമേതാണ്. ”ഞങ്ങളിലില്ലാ ഹൈന്ദവരക്തം ഞങ്ങളിലില്ലാ ക്രൈസ്തവരക്തം ഞങ്ങളിലില്ലാ മുസ്ലീം രക്തം” എന്ന് ഈണത്തില്‍ പാടി നടന്നവരല്ലെ സഖാക്കള്‍. എന്നിട്ടും ബിനോയിയെ ജയിലിലെത്തിച്ചു. ബിനോയി നടത്തിയ ഇടപാടും ജിഹാദ് തന്നെ എന്ന് തിരിച്ചറിയുമ്പോഴെങ്കിലും ബിഷപ്പിനെ വെറുതെ വിട്ടുകൂടേ?

Tags: cpmJoseph Kallarangattപാലാ ബിഷപ്പ്മറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.