Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കൃഷി ഒരു സംസ്‌കാരം; കര്‍ഷകന്‍ നാടിന്റെ വികാരം

ഇന്ന് ശ്രീ ബലരാമ ജയന്തി- ദേശീയ കര്‍ഷക ദിനമായി ഭാരതീയ കിസാന്‍ സംഘ് ഈ ദിനം ആചരിക്കുന്നു

മഹേഷ്. വി by മഹേഷ്. വി
Sep 12, 2021, 05:00 am IST
in Main Article

കൃഷി  ഒരു ജീവിതോപാധി  എന്നതിലുപരി മാനവ സംസ്‌കാരത്തിന്റെ അടിത്തറയാണ്. ജീവിതത്തിന്റെ സമസ്ത തല  സ്പര്‍ശിയായ കൃഷിയും കാര്‍ഷിക മേഖലയും നമ്മുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലയാകെ സ്വാധീനിക്കുന്നുണ്ട്. നാടിന്റെ  ഉത്സവങ്ങളില്‍   ഈ സ്വാധീനം  പ്രതിഫലിക്കുന്നത് കാണാം .

കേരളത്തില്‍  വിളവെടുപ്പുത്സവം  എന്ന  രീതിയില്‍  ആഘോഷിക്കുന്ന വിഷു നമുക്ക്  സുപരിചിതമാണല്ലോ. ഭാരതത്തില്‍  മുഴുവന്‍  സമാനമായ  ഉത്സവങ്ങള്‍ കാണാം. ഉദാഹരണം  ആസാമിലെ ബിഹു. വിഷുവിനോടനുബന്ധിച്ച്  കൃഷിയുമായി ബന്ധപ്പെടുത്തി  നിരവധി  ആചാരങ്ങള്‍ നിലവിലുണ്ട്. ചാലിടല്‍  കര്‍മ്മം, കൈകോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല തുടങ്ങിയവ  ഇത്തരം  ചടങ്ങുകളാണ്. ഓണാഘോഷ  ചടങ്ങുകളിലും     കാര്‍ഷിക പ്രാധാന്യം വിളിച്ചോതുന്ന  ചടങ്ങുകളുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുഷ്ടനായ കംസനെ നിഗ്രഹിച്ചതിന് പ്രതികാരമായി ജരാസന്ധന്‍ (കംസന്റെ അമ്മാവന്‍)മഥുര നിവാസികളുടെയും അവിടുത്തെ കര്‍ഷകരുടെയും ഏക ജലാശ്രയമായ യമുനാ നദിയിലെ ജലം മുഴുവനും വറ്റിക്കുകയും ചെയ്ത അവസരത്തില്‍ കര്‍ഷക ദേവതയായ ശ്രീ ബലരാമന്‍ സ്വന്തം കലപ്പയുടെ തുമ്പ് കൊണ്ട് ആ നദിയെ പുനര്‍ജീവിപ്പിച്ച് കര്‍ഷകരുടെ രക്ഷകനായി എത്തി എന്ന ഐതിഹ്യം ഉണ്ട്. കര്‍ഷകരുടെ ആരാധ്യ ദേവതയും ആദര്‍ശ പുരുഷനുമായ ബലരാമന് മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച് കാര്‍ഷിക സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന കര്‍ഷകന് ഓരോ വര്‍ഷവും ഈ ദിനം പുതിയ  ഉന്മേഷവും ഉണര്‍വ്വും പ്രദാനം ചെയ്യുന്നു.

ലോകത്ത്  അടിസ്ഥാനപരമായി   കൃഷി  എന്നത്  സാധാരണ  മനുഷ്യര്‍ തുടങ്ങിയ ഏറ്റവും  മനോഹരമായ  ജീവിതോപാധിയാണ്. ഏറെ  കാലത്തെ   നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും  ആകെ തുകയാണ്   പാരമ്പര്യകൃഷി. നീരീക്ഷണങ്ങളില്‍ കൂടിയുള്ള  കണ്ടെത്തലിനെയാണ്  ലോകം   ശാസ്ത്രം  എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം പാരമ്പര്യകൃഷിയെ യഥാര്‍ത്ഥ ശാസ്ത്രമായി തന്നെയാണ് കണക്കാക്കേണ്ടത്. ഓരോ  പ്രദേശത്തിനും കാലത്തിനും അനുസരിച്ച  വിളകള്‍ കണ്ടെത്തല്‍, കൃഷി  രീതികള്‍ അനുവര്‍ത്തിക്കല്‍, ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഇന്നത്തെ ‘ശാസ്ത്രീയ യുഗം’ ആരംഭിക്കുന്നതിന് എത്രയോ  മുന്നേ  തന്നെ   ഭാരതത്തില്‍  നമുക്ക് കാണാം.  

ഭാരതീയര്‍ വിത്ത് സംരംക്ഷകരായിരുന്നു. ഹരിത വിപഌവം  തുടങ്ങിയ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷത്തോളം  ഇനം നെല്‍വിത്തനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍   മാത്രം മൂവായിരത്തില്‍  പരം വിത്തിനങ്ങള്‍ ഉണ്ടായിരുന്നു. ഭാരതത്തിലെ കാര്‍ഷിക സമൂഹം ഗോക്കളെ കൃഷിയുടെ അടിസ്ഥാന സമ്പത്തായി കണ്ടു. സാമൂഹ്യ സാമ്പത്തിക  മാന്യതയുടെ  അളവു കോലായി ഗോക്കളുടെ എണ്ണത്തെ കര്‍ഷകസമൂഹം കണക്കാക്കിയിരുന്നു.  ഗോദാനം മഹത്തരമായ   ദാനമായി  തീര്‍ന്നത്  ഈ കാഴ്ചപ്പാടില്‍ നിന്നാണ്. കൃഷിയില്‍ക്കൂടി ഗോവും ഗോവില്‍ക്കൂടി കൃഷിയും ഭാരതത്തെ സമ്പന്നമാക്കി. ഗോമൂത്രവും, ചാണകവും ജൈവകൃഷിയുടെ സുപ്രധാന  ഘടകങ്ങളാണ്.   ഭൂമീദേവിയും, ലക്ഷ്മീദേവിയും വിളയാടുന്ന അന്നമയമായ കൃഷിഭൂമിയെ    ഗോമാതാവ് അമൃതമയമാക്കുന്നു എന്ന്   കര്‍ഷകര്‍ വിശ്വസിക്കുന്നു. ഭാരതത്തില്‍ പശുവിനെ കാമധേനുവായും, അഭിഷ്ടദായിയായും കാര്‍ഷികസമൂഹം കണക്കാക്കുന്നു. പഞ്ചഗവ്യത്തിനും, ഗോരസങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇന്ന്   ഈ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി കാണാം. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്  പ്രാധാന്യം ലഭിച്ചു. ലോകം ആഗോളീകൃത സാമ്പത്തിക, കാര്‍ഷിക നയങ്ങളില്‍ക്കൂടി കടന്നുപോവുകയാണിന്ന്.  കൃഷി  മറ്റെല്ലാ മേഖലകളോടും സംസ്‌കാരം  എന്ന നിലയില്‍ നിന്ന് വെറും  വ്യാപാരവും വ്യവഹാരവും  ആയി മാറുന്ന  ലോക സാഹചര്യത്തില്‍ കാര്‍ഷിക  ശൈലിയുടെ  തനിമ നിലനിര്‍ത്തല്‍   വലിയ പ്രയാസമാണ്. ചൂഷകരും, ഇടത്തട്ടുകാരും  കാര്‍ഷികമേഖലയെ  സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കാര്‍ഷികശൈലിയുടെ മാറ്റത്തിന്, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന വിത്തിനങ്ങളുടെ പ്രയോഗത്തിന്, വിപണിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് എല്ലാമിടയില്‍  ഇത്തരം സ്വാധീനങ്ങള്‍ വന്നുചേരുന്നു. ഈയൊരവസ്ഥയില്‍   കര്‍ഷകന്റെയും കാര്‍ഷിക വ്യവസ്ഥയുടെയും നിലനില്‍പ്പ്, സമൂഹത്തിന്റെ  മുഴുവന്‍ ഉത്തരവാദിത്തമായിമാറുന്നു.  കാര്‍ഷിക സംസ്‌കൃതിയുടെ മൂല്യസംരക്ഷണത്തിനൊപ്പം,  കര്‍ഷകന്റെ  സാമ്പത്തികമായ  ഉയര്‍ച്ച  എന്നത് ഭാരതീയ കിസാന്‍  സംഘം  മുന്നോട്ട്  വയ്‌ക്കുന്ന  കാഴ്ചപ്പാടാണ്. കര്‍ഷകരുടെ രക്ഷയാണ്  നാടിന്റെ  രക്ഷയെന്ന ഈ ബോധം നാട്ടുകാരില്‍ ഉളവാക്കിയെടുക്കണം. അതിര്‍ത്തി  സംരക്ഷിക്കുന്ന  സൈനികന്‍ നമ്മുക്ക്  ‘ജയ്  ജവാന്‍’  എന്ന വികാരം  ആവുന്നത്  പോലെ  ജീവനെ നിലനിര്‍ത്തുന്ന  കര്‍ഷകന്‍ നമ്മുക്ക് ‘ജയ്  കിസാന്‍’  എന്നതും നാടിന്റെ വികാരമാവണം.

Tags: indiakrishifarmer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.