Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന് വേണ്ടി താലിബാനാല്‍ തെരഞ്ഞെടുക്കപ്പെട്ട താലിബാന്റെ സര്‍ക്കാര്‍; പാകിസ്ഥാന്‍ മദ്രസകളില്‍ നിന്നും ജിഹാദ് പഠിച്ച ലോകോത്തരതീവ്രവാദികള്‍!

പുതിയ താലിബാന്‍ മന്ത്രിമാരില്‍ ആറ് പേരെങ്കിലും പാകിസ്ഥാനിലെ ദാറുള്‍ ഉലൂം ഹഖാനിയ മതപഠനകേന്ദ്രത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. ആയിരക്കണക്കിന് ഇസ്ലാമിക തീവ്രവാദികളെ സമ്മാനിച്ച ജിഹാദിന്റെ സര്‍വ്വകലാശാലയായാണ് ഈ മതപഠന കേന്ദ്രം അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 08:11 pm IST
inWorld

കാബൂള്‍: 20 വര്‍ഷം മുന്‍പുള്ള ഇരുണ്ട താലിബാന്‍ കാലത്തേക്ക് അഫ്ഗാനിസ്ഥാന്‍ പോകുകയാണ്. ഡോക്ടറേറ്റും ബിരുദാനന്തരബിരുദവും അനാവശ്യമെന്ന് പറയുന്നയാളാണ് താലിബാന്റെ വിദ്യാഭ്യാസമന്ത്രി ഷേഖ് മൊള്‍വി നൂറുള്ള മുനീര്‍. മഹാന്മാരായ താലിബാന്‍ നേതാക്കളും മുല്ലമാരും ഇതുവല്ലതും പഠിച്ചിട്ടാണോ എന്നും അദ്ദേഹം ചോദിക്കുന്നു.  

എന്തിന് ഒരു സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത അവര്‍ ഇന്ന് മഹാന്മാരാണത്രെ. താലിബാന്‍ സര്‍ക്കാരിലെ മന്ത്രിമാരെ കണ്ട് ലോകം ഞെട്ടുകയാണ്. പലരും പിടികിട്ടാപ്പുള്ളികളായ ലോകോത്തര തീവ്രവാദികള്‍. ഇവരെല്ലാം പാകിസ്ഥാനിലെ മദ്രസ്സകളില്‍ നിന്നും ജിഹാദ് പഠിച്ചവര്‍.  

ക്യൂബയിലെ കുപ്രശസ്തമായ ഗ്വാണ്ടനാമോ ബേ ജയിലില്‍ വിചാരത്തടവുകാരനായ ഖാലിദ് ഷേഖ് മുഹമ്മദ് ചൊവ്വാഴ്ച വിചാരണകേട്ടുകൊണ്ടിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുകയാണ്. 2977 പേരുടെ മരണത്തിന് കാരണമായ യുഎസിലെ ട്വിന്‍ ടവറുകള്‍ തകര്‍ത്ത 9-11 തീവ്രവാദ ആക്രമണത്തിലെ പ്രതിയാണ് ഖാലിദ് ഷേഖ് മുഹമ്മദ്. ഇദ്ദേഹത്തിന്റെ സന്തോഷത്തിന്റെ ദിവസമായിരുന്നു ചൊവ്വാഴ്ച. കാരണം അന്നാണ് താലിബാന്‍ വക്താവ് െൈസബുള്ള മുജാഹിദ് താലിബാന്‍ സര്‍ക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ചത്. 33 അംഗമന്ത്രിസഭയില്‍ ഉള്ളത് 11 മുല്ലമാരും 9 മൗലവികളും.

പുതിയ താലിബാന്‍ മന്ത്രിമാരില്‍ ആറ് പേരെങ്കിലും പാകിസ്ഥാനിലെ ദാറുള്‍ ഉലൂം ഹഖാനിയ മതപഠനകേന്ദ്രത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. ആയിരക്കണക്കിന് ഇസ്ലാമിക തീവ്രവാദികളെ സമ്മാനിച്ച ജിഹാദിന്റെ സര്‍വ്വകലാശാലയായാണ് ഈ മതപഠന കേന്ദ്രം അറിയപ്പെടുന്നത്.

യുഎസ് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളികളായി ദശലക്ഷക്കണക്കിന് ഡോളറുകള്‍ തലയ്‌ക്ക് വിലയിട്ട ആഗോള തീവ്രവാദികളാണ് പുതിയ ഇസ്ലാമിക ഭരണകൂടത്തിലെ നാല് ഉയര്‍ന്ന മന്ത്രിമാര്‍. കാബൂളില്‍ 58 പേരുടെ മരണത്തിനും 141 പേരുടെ പരിക്കിനും ഇടയാക്കിയ 2008ല്‍ നടന്ന ഇന്ത്യന്‍ എംബസിയിലെ ബോംബാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് പുതിയ ആഭ്യന്തരമന്ത്രിയായ ഹഖാനി ശൃംഖലയില്‍പ്പെട്ട സിറാജുദ്ദീന്‍ ഹഖാനി. പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ് ഐയുടെ പ്രിയങ്കരനാണ്. പാകിസ്ഥാന്‍ എന്തുപറഞ്ഞാലും അത് ചെയ്യും. ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ബോംബാക്രമണം നടത്തിയതിന് പിന്നിലും പാകിസ്ഥാന്റെ ബുദ്ധിയാണെന്ന് പറയുന്നു. ഭാവിയില്‍ ഇന്ത്യയ്‌ക്ക് ഇത് അപകടം ചെയ്യും. അഫ്ഗാന്‍ മണ്ണുപയോഗിച്ച് ഇന്ത്യയെ തകര്‍ക്കാനാണ് പാകിസ്ഥാന്റെ പദ്ധതി.

ഒരു അമേരിക്കന്‍ പൗരന്‍ ഉള്‍പ്പെടെ ആറ് പേരെ കൊന്ന് കാബൂളിലെ സെറീന ഹോട്ടലിന് മുന്‍പിലത്തെ ബോംബ് സ്‌ഫോടനത്തിന് പിന്നിലും സിറാജുദ്ദീന്‍ ഹഖാനി തന്നെ. ന്യൂയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തകന്‍ ഡേവിഡ് റോഡെയുടെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും ഹഖാനി തന്നെ. അമേരിക്കയുടെ രഹസ്യപ്പൊലീസായ എഫ് ബിഐ ഒരു കോടി ഡോളറാണ് ഹഖാനിയുടെ തലയ്‌ക്ക് വിലയിട്ടിരിക്കുന്നത്.  

പാകിസ്ഥാന്റെ അനുഗ്രഹത്തോടെ ഭരണത്തിലേറിയവരാണ് താലിബാന്‍ സര്‍ക്കാര്‍. പ്രധാനമന്ത്രിയായ മുഹമ്മദ് ഹസ്സന്‍ അഖുന്‍ദ് ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്ത തീവ്രവാദിയാണ്. താലിബാന്റെ ജന്മനാടായ കാണ്ഡഹാറില്‍ നിന്നും വരുന്ന ഇദ്ദേഹം പഠിച്ചത് പാകിസ്ഥാനിലെ മദ്രസകളില്‍. യുഎസ് സംസ്‌കാരത്തെ അങ്ങേയറ്റം വെറുക്കുന്നവരാണ് ഇവര്‍. ഒന്നിച്ചിരുന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത, ഇടയ്‌ക്കിടെ മനോവികാരങ്ങള്‍ മാറിമറിയുന്ന വ്യക്തിയാണ് മുഹമ്മദ് ഹസ്സന്‍ അഖുന്‍ദ് എന്ന് അമേരിക്ക തന്നെ സാക്ഷ്യപ്പെടുത്തുന്നു. 2001 ജനവരിയില്‍ ഐക്യരാഷ്‌ട്രസഭ തീവ്രവാദിയായി മുദ്രകുത്തിയ നേതാവാണ് അഖുന്‍ദ്. ഇദ്ദേഹം കാണ്ഡഹാറിലെ ഗവര്‍ണറായിരുന്നു.

മുല്ല മുഹമ്മദ് ഒമറിന്റെ മകനായ മുല്ല യാക്കൂബാണ് പ്രതിരോധ മന്ത്രി. യുഎസ് അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ കാരണം മുല്ല ഒമറാണ്. ഒസാമ ബിന്‍ ലാദനെ അമേരിക്കയ്‌ക്ക് വിട്ടുകൊടുക്കില്ലെന്ന് വാശിപിടിച്ച വ്യക്തിയാണ് മുല്ല ഒമര്‍. ആ തീവ്രവാദിയുടെ മകനായ മുല്ല യാക്കൂബും അമേരിക്കയുടെ ലിസ്റ്റില്‍ പെട്ട തീവ്രവാദിയാണ്. 

Tags: മുഹമ്മദ് യാക്കൂബ്ഹക്കാനിസിറാജുദ്ദീന്‍ ഹഖാനിഐഎസ്മുല്ലാ ഹസൻ അഖുന്‍ദ്pakistanപാകിസ്ഥാന്‍ മദ്രസതാലിബാന്‍പാക് സൈന്യംജെയ്ഷ ഇ മുഹമ്മദ്കാണ്ഡഹാര്‍മുല്ല ബറദര്‍ഹഖാനി ശൃംഖല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.