Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നേതാവിന്റെ നാക്ക് പിഴയില്‍ പ്രതിഷേധിച്ച് സിഖ് സമൂഹം; എഐസിസി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത് മാപ്പ് പറഞ്ഞ് ഗുരുദ്വാരയുടെ നിലം വൃത്തിയാക്കും

എഐസിസി ജനറൽ സെക്രട്ടറി ഹരിഷ് റാവത്തിന്റെ 'പാഞ്ച് പ്യാരേ' പരാമർശത്തിൽ സിഖ് സംഘടനകളുടെ പ്രതിഷേധത്തിനൊടുവില്‍ തെറ്റ് അംഗികരിച്ച് കോൺഗ്രസ്സ്. ഈ പരാമര്‍ശം നടത്തിയിന്റെ പേരില്‍ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത് മാപ്പ് മാപ്പ് പറഞ്ഞു. തെറ്റിന് പ്രായശ്ചിത്തമായി വൈകാതെ അദ്ദേഹം ഗുരുദ്വാരയുടെ നിലം വൃത്തിയാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 10:01 am IST
in India

ന്യൂദല്‍ഹി: എഐസിസി ജനറൽ സെക്രട്ടറി ഹരിഷ് റാവത്തിന്റെ ‘പാഞ്ച് പ്യാരേ’ പരാമർശത്തിൽ സിഖ് സംഘടനകളുടെ പ്രതിഷേധത്തിനൊടുവില്‍ തെറ്റ് അംഗികരിച്ച് കോൺഗ്രസ്സ്. ഈ പരാമര്‍ശം നടത്തിയിന്റെ പേരില്‍   എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത് മാപ്പ് മാപ്പ് പറഞ്ഞു. തെറ്റിന് പ്രായശ്ചിത്തമായി വൈകാതെ  അദ്ദേഹം ഗുരുദ്വാരയുടെ നിലം വൃത്തിയാക്കും.   

ആദ്യമൊക്കെ പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും സിഖ് സംഘടനകളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ വേറെ വഴിയില്ലെന്നതിനാല്‍ മാപ്പ് പറയാന്‍  ഹരീഷ് റാവത്തിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.  

സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്നതാണ് ‘പാഞ്ച് പ്യാരെ’ എന്ന പദം. ഗുരു ഗോവിന്ദ് സിംഗിന്റെ സഹായികളായ അഞ്ചു പേരെയാണ് ‘പാഞ്ച് പ്യാരെ’യെന്ന് വിശേഷിപ്പിക്കുന്നത്. പഞ്ചാബിലെ കോൺഗ്രസ് പരിപാടിയിൽ അമരിന്ദർ സിങ്ങും സിദ്ധുവും അടക്കമുള്ള സംസ്ഥാനത്തെ 5 കോൺഗ്രസ് നേതാക്കളെ പ്രശംസിക്കാൻ സംസ്ഥാനത്തിന്റെ ചുമതല കൂടിയുള്ള ഹരീഷ് റാവത്ത്  ‘പാഞ്ച് പ്യാരേ’ എന്ന വാക്ക് ഉപയോഗിച്ചു. ഇതോടെയാണ് കോൺഗ്രസ്സിനെതിരെ പ്രതിഷേധവുമായി സിഖ് സംഘടനകൾ  രംഗത്തെത്തിയത്.  

ഹരിഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും കോൺഗ്രസ് പ്രായശ്ചിത്തം ചെയ്യണമെന്നും ആയിരുന്നു സിഖ് സംഘടനകള്‍ മുന്നോട്ട് വെച്ച നിർദേശം. സിഖ് മതവികാരം വ്രണപ്പെടുമെന്ന് അറിയാതെയാണ് താന്‍ ഈ പരാമര്‍ശം നടത്തിയതെന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ഹരീഷ് റാവത്ത് ശ്രമിച്ചെങ്കിലും സിഖ് സംഘടനകള്‍ വഴങ്ങിയില്ല.  

പിന്നീട്  റാവത്ത് പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞു. എന്നിട്ടും ചില സിഖ് സംഘടനകൾ പ്രതിഷേധം തുടര്‍ന്നു. ഇതോടെയാണ് ഗുരുദ്വാര വൃത്തിയാക്കിക്കൊണ്ടുള്ള പ്രായശ്ചിത്തം ചെയ്യാന്‍  ഹരിഷ് റാവത്ത് തയ്യാറാവുന്നത്. 

Tags: punjabസിഖ്Gurudwaraഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുഹരിഷ് റാവത്ത്പാഞ്ച് പ്യാരേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.