Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരാതി പിന്‍വലിക്കണമെന്ന അന്ത്യശാസനം വകവെച്ചില്ല; ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു, ആരോപണ വിധേയരായ നേതാക്കളോട് വിശദീകരണം തേടി

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ. നവാസും, വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 04:26 pm IST
in Kerala

മലപ്പുറം :  എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് മുസ്ലിംലീഗ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ നിന്നും അച്ചടക്കലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതതല സമിതിയുടേതാണ് നടപടി.  

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗിക അധിക്ഷേപമുള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച വനിത പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ലീഗിനുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നിരുന്നു. ഇതെല്ലാം വകവെയ്‌ക്കാതെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിക്കുന്നത്.  

അതേസമയം ഹരിത നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.  

ചൊവ്വാഴ്ച രാവിലെ 10ന് മുമ്പായി വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മസ്ലിം ലീഗ് അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ഹരിത നേതൃത്വം അവഗണിച്ചതോടെയാണ് കടുത്ത നടപടി സ്വീകരിച്ചത്. നിലവിലുള്ള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.  

വനിതാ കമ്മീഷന് പരാതി നല്‍കിയ പേരില്‍ പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ലീഗിനെ എതിരാളികള്‍ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ ഹരിതയ്‌ക്കതിരെ ഇപ്പോള്‍ നടപടിയെടുക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അറിയിച്ചിരുന്നു.  

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ. നവാസും, വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്‌ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. 

സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കളുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.  

Tags: Muslim Leagueഎംഎസ്എഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.