Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചഭൂതങ്ങളും ദിക്കുകളും

ലോകത്തിലെ എല്ലാ വസ്തുക്കളും ജീവനുള്ളവയും ഇല്ലാത്തവയും എല്ലാം തന്നെ അഞ്ചു ഘടകങ്ങള്‍ ചേര്‍ന്നാണ് ഉണ്ടായിരിക്കുന്നതെന്നതാണ് പഞ്ചഭൂത സിദ്ധാന്തം. അത് കൊണ്ട് തന്നെ ശ്രീകുമാരന്‍ തന്റെ ശില്പരത്‌നം എന്ന ഗ്രന്ഥത്തില്‍ വാസ്തുവിനെ നിര്‍വചിച്ചത് 'സ്ഥാവരാ വാ ജംഗമാ വാ യേ സന്തി ഭുവനത്രയേ' എന്നാണ്. മൂന്നുലോകങ്ങളിലും സ്ഥാവരവും ജംഗമവുമായി യാതൊക്കെയുണ്ടോ അതെല്ലാം വാസ്തുവെന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 05:00 am IST
inSamskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ലോകത്തിലെ എല്ലാ വസ്തുക്കളും ജീവനുള്ളവയും ഇല്ലാത്തവയും എല്ലാം തന്നെ അഞ്ചു ഘടകങ്ങള്‍ ചേര്‍ന്നാണ് ഉണ്ടായിരിക്കുന്നതെന്നതാണ് പഞ്ചഭൂത സിദ്ധാന്തം. അത് കൊണ്ട് തന്നെ ശ്രീകുമാരന്‍ തന്റെ ശില്പരത്‌നം എന്ന ഗ്രന്ഥത്തില്‍ വാസ്തുവിനെ നിര്‍വചിച്ചത് ‘സ്ഥാവരാ വാ ജംഗമാ വാ യേ സന്തി ഭുവനത്രയേ’ എന്നാണ്. മൂന്നുലോകങ്ങളിലും സ്ഥാവരവും ജംഗമവുമായി യാതൊക്കെയുണ്ടോ അതെല്ലാം വാസ്തുവെന്ന്.  

ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ ഭൂതഘടകങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് വസ്തുക്കളുടെ രൂപത്തിലും സ്വഭാവത്തിലും മാറ്റമുണ്ടാകും. അതായത് പ്രപഞ്ചത്തിന്റെ തന്നെ ചെറിയൊരു പതിപ്പാണ്  മനുഷ്യനടക്കമുള്ള ഓരോ സൃഷ്ടിയും. പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്ന അതേ അഞ്ചു ഘടകങ്ങള്‍ കൊണ്ടുതന്നെയാണ് മനുഷ്യനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ബാഹ്യപ്രപഞ്ചത്തിലെ മാറ്റങ്ങള്‍ ആന്തരപ്രപഞ്ചത്തെ ബാധിക്കുന്നു. ആന്തരപ്രപഞ്ചത്തിലെ മാറ്റങ്ങള്‍ ബാഹ്യപ്രപഞ്ചത്തേയും. ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിലും തന്റെ ചുറ്റിലുമുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യനേയും മനുഷ്യന്റെ ചെയ്തികള്‍ പ്രപഞ്ചത്തെയും മാറ്റിമറിക്കുന്നുവെന്ന് സാരം.  

വാസ്തുശാസ്ത്രത്തില്‍ പഞ്ചഭൂതങ്ങളെ ദിക്കുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം വടക്കുകിഴക്ക് ജലവുമായി ബന്ധപ്പെട്ട ദിശയാണ്. അതുകൊണ്ടുതന്നെ കിണര്‍, കുളം തുടങ്ങിയ ജലസ്രോതസ്സുകള്‍ എല്ലാം ഈ ഭാഗത്ത് വരുന്നതാണ് ഉചിതം. അഗ്നികോണ്‍ എന്നറിയപ്പെടുന്ന തെക്കുകിഴക്ക്, അഗ്നിയുമായി ബന്ധപ്പെട്ട ദിക്കാണ്. അടുക്കള, വലിയ യന്ത്രസാമഗ്രികള്‍,  ബോയിലര്‍,  ഫര്‍ണസ്, പ്രധാന ഇലക്ട്രിക്കല്‍  ഉപകരണങ്ങള്‍, ഇലക്ട്രിസിറ്റി കണക്ഷന്‍ തുടങ്ങിയവ ഈ ദിക്കില്‍ ശുഭകരമാണ്.  

വായുകോണ്‍ എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറ് ഭാഗം വായുവുമായി ബന്ധപ്പെട്ട ദിക്കാണ്. ഈ ഭാഗം സാധാരണയായി സ്ത്രീകളുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും യോജിച്ച കിടപ്പുമുറികള്‍ ഈ ദിക്കില്‍ ആകുന്നതാണ് ഉചിതം. അപ്രകാരം ഭൂമിയുമായി ബന്ധപ്പെടുത്തുന്ന ദിക്ക് തെക്ക് പടിഞ്ഞാറ് ആണ്. ഏറ്റവും ഉറച്ചതും ഭാരമേറിയതുമായ നിര്‍മ്മിതികള്‍ ഈ ദിക്കില്‍ വേണം എന്നുള്ളതും ഈ തത്വമായി ബന്ധപ്പെടുത്തിയാണ്. വീടിന്റെ ബ്രഹ്മസ്ഥാനം അതായത് നിര്‍മാണത്തിന്റെ മദ്ധ്യഭാഗമാണ് ആകാശ ഭൂതമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ബ്രഹ്മസ്ഥാനം ഒഴിഞ്ഞു നിര്‍മ്മാണങ്ങള്‍ ഇല്ലാതിരിക്കുന്നത് ഉചിതം. ബ്രഹ്മസ്ഥാനം ആകാശത്തേക്ക് തുറന്നിരിക്കുന്ന നടുമുറ്റങ്ങള്‍ ആകുന്നതും ഇതുകൊണ്ടു തന്നെയാണ്.  

ബാഹ്യപ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങളുടെ അസന്തുലിതാവസ്ഥ അവകളുടെ സങ്കല്പരൂപം ആയിരിക്കുന്ന സൂക്ഷ്മശരീരത്തെ ബാധിക്കുന്നതിനാല്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. അത് സുഖം എന്ന അവസ്ഥയ്‌ക്ക് വിഘാതം സൃഷ്ടിക്കുന്നു. ഒരു വീട്ടില്‍ താമസിക്കുന്നവരുടെ മനോവ്യാപാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പഞ്ചഭൂതങ്ങളുമായി പ്രാപഞ്ചിക ഊര്‍ജ്ജം സമരസപ്പെടുന്നതിനെ അടിസ്ഥാനമാക്കിയാകുന്നു.  

പഞ്ചഭൂതങ്ങളുടെ ഈ നിര്‍മിതി ക്രമമാണ് മനുഷ്യദേഹം എന്ന സൂക്ഷ്മ പ്രപഞ്ചത്തിലും ദൃശ്യമാകുന്നത്. പ്രാണനെ ധരിക്കുന്ന ദേഹം ത്യജിക്കപ്പെടുമ്പോള്‍ ഇതിന്റെ വിപരീത ക്രമവും ദൃശ്യമാകുന്നു. ആകാശ ഗുണം ആദ്യം പുനഃ യഥാക്രമം വായു, തേജസ്സ്,   എന്നിവകള്‍ നഷ്ടപ്പെടുന്നു. പാര്‍ഥിവ ശരീരം മണ്ണും ജലവും മാത്രമായി അവശേഷിക്കുന്നു.  

ഈ പഞ്ചഭൂത പൂര്‍ണ സങ്കല്‍പ്പത്തിലാണ് ഭാരതീയ ആചാരങ്ങള്‍ എല്ലാം തന്നെ നിലകൊള്ളുന്നത്. ദേഹത്യാഗ ചടങ്ങുകള്‍ പോലും അഗ്‌നിക്കും വായുവിനും ആകാശത്തിനും സമര്‍പ്പിച്ച ശേഷം ശേഷിക്കുന്നത് ഭൂമിയിലും ജലത്തിലും അര്‍പ്പണം ചെയ്തു പഞ്ചഭൂതാത്മകമായ വസ്തുവിനെ പഞ്ചഭൂതങ്ങളിലേക്ക് പുനര്‍ലയിപ്പിക്കുക എന്ന് ഉദാത്തമായ സങ്കല്പത്തിലൂന്നിയാണ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

പുതിയ വാര്‍ത്തകള്‍

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.