Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍; പ്രതിഷേധമെന്ന പേരില്‍ പ്രതിപക്ഷം സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തി; രാജ്യസഭയില്‍ വിതുമ്പി ഉപരാഷ്‌ട്രപതി

പ്രതിപക്ഷം ഇത്ര പ്രകോപിതരാകാന്‍ ഒരു കാരണവും കാണുന്നില്ല. വിഷയത്തില്‍ തന്റെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നെന്ന് ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 01:56 pm IST
inKerala

ന്യൂദല്‍ഹി : പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍. സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തി അതിരുവിട്ടാണ് പ്രതിപക്ഷം പെരുമാറിയതെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. കര്‍ഷക പ്രതിഷേധമെന്ന പേരില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നടത്തിയത് നാണംകെട്ട പ്രതിഷേധമാണെന്നും വെങ്കയ്യ നായിഡു അറിയിച്ചു. സഭയിലെ പ്രതിപക്ഷ നടപടികള്‍ക്കെതിരെ വിതുമ്പിക്കൊണ്ടാണ് ഉപരാഷ്‌ട്രപതി പ്രതികരിച്ചത്.  

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ചൊവ്വാഴ്ച സഭയില്‍ ബഹളം വെയ്‌ക്കുകയും തുടര്‍ന്ന് സഭ പിരിച്ചുവിടുകയും ചെയ്തിരുന്നു.  മേശകള്‍ക്ക് മുകളില്‍ കയറിനിന്ന് രാജ്യസഭാംഗങ്ങള്‍ പ്രതിഷേധം നടത്തിയത് ലോകത്തിന് തന്നെ നാണക്കേടാണ്. സഭയുടെ അന്തസ്സിനെ ഇത് കളങ്കപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഹീനമായ പ്രവൃത്തികളെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.  

വിഷയത്തില്‍ തന്റെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷം ഇത്ര പ്രകോപിതരാകാന്‍ ഒരു കാരണവും കാണുന്നില്ലെന്നും വെങ്കയ്യ നായിഡു വികാരാധീനനായി അറിയിച്ചു.  

രാജ്യസഭയില്‍ കര്‍ഷക വിഷയം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച സമയത്താണ് കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യവും കൂക്കിവിളികളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളാണ് പ്രകോപനം സൃഷ്ടിച്ചത്. കേന്ദ്രമന്ത്രി അമിത് ഷാ, ഭരണകക്ഷി നേതാവ് പിയൂഷ് ഗോയല്‍ എന്നിവര്‍ വെങ്കയ്യ നായിഡുവിനെയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയേയും കണ്ട് കര്‍ഷക പ്രതിഷേധത്തിലെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.  

Tags: പാര്‍ലമെന്റ്congressരാജ്യസഭപ്രതിപക്ഷംവെങ്കയ്യ നായിഡു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.