ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 1090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1456 പേര് രോഗമുക്തരായി. 11.96 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 2,22,764 പേര് രോഗമുക്തരായി. 10,059 പേര് ചികിത്സയിലുണ്ട്.
270 പേര് കോവിഡ് ആശുപത്രികളിലും 1902 പേര് സിഎഫ്എല്‍റ്റിസികളിലും ചികിത്സയിലുണ്ട്. 6378 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 167 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2680 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1934 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 21266 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 9108 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: