Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേര്‍പാടിന്റെ വേദന

ജീവിതത്തിലെ അനിവാര്യ ദുഃഖങ്ങളിലൊന്നാണ് വേര്‍പാട്. ഏതെങ്കിലും തരത്തിലുള്ള വേര്‍പാടിന്റെ വേദനയനുഭവിക്കാത്തവരായി ആരുണ്ട്? ശ്രീരാമന്‍ വനവാസത്തിനു പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ കൗസല്യയും മറ്റു ബന്ധുക്കളും ദുഃഖിതരായി. 'നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ധം പൊറുക്കുമോ' എന്നാണ് വാത്സല്യനിധിയായ ആ അമ്മ മകനോട് ചോദിക്കുന്നത്. സമാനമായ സാഹചര്യത്തില്‍ ഏതമ്മയുടെയും ഉള്ളില്‍ നിന്ന് ഉയരാവുന്ന ചോദ്യം.

എസ്.കെbyഎസ്.കെ
Jul 29, 2021, 05:00 am IST
inSamskriti

ജീവിതത്തിലെ അനിവാര്യ ദുഃഖങ്ങളിലൊന്നാണ് വേര്‍പാട്. ഏതെങ്കിലും തരത്തിലുള്ള വേര്‍പാടിന്റെ വേദനയനുഭവിക്കാത്തവരായി ആരുണ്ട്? ശ്രീരാമന്‍ വനവാസത്തിനു പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ കൗസല്യയും മറ്റു ബന്ധുക്കളും ദുഃഖിതരായി. ‘നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ധം പൊറുക്കുമോ’ എന്നാണ് വാത്സല്യനിധിയായ ആ അമ്മ മകനോട് ചോദിക്കുന്നത്. സമാനമായ സാഹചര്യത്തില്‍ ഏതമ്മയുടെയും ഉള്ളില്‍ നിന്ന് ഉയരാവുന്ന ചോദ്യം.  

”രാത്രിയില്‍ക്കൂടെപ്പിരിഞ്ഞാല്‍ പൊറാതോള-

മാസ്ഥയുണ്ടല്ലോ ഭവാനെപ്പിതാവിനും”  

എന്ന് സീത ചോദിക്കുന്നു. ദശരഥന് രാത്രിയില്‍പ്പോലും ശ്രീരാമന്‍  പിരിഞ്ഞിരിക്കുന്നത് ദുഃഖകരമാണ്. ധര്‍മപത്‌നിയായ സീതയാകട്ടെ, ശ്രീരാമനെ പിരിഞ്ഞിരിക്കുന്നതില്‍ ഭേദം മരണമാണെന്നു വിചാരിക്കുന്നു.  

ശ്രീരാമന്‍ തേരില്‍ കയറി വനത്തിലേയ്‌ക്കു യാത്രയാകുമ്പോള്‍ ‘നില്‍ക്ക, നില്‍ക്ക’ എന്നു പറഞ്ഞ് മോഹിച്ച് ഭൂമിയില്‍ വീഴുന്ന ദശരഥന്റെ സ്ഥിതി ഹൃദയോന്മാഥിയാണ്.  

ഇത്തരത്തിലുള്ള വേര്‍പാടുകളും ഐഹികജീവിതത്തിന്റെ ഭാഗമാണ്. ശകുന്തള ഭര്‍ത്തൃസന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ വളര്‍ത്തച്ഛനായ കണ്വമഹര്‍ഷിപോലും വേര്‍പാടിന്റെ വേദനയാല്‍ തരളചിത്തനായി.  

”കാട്ടില്‍പ്പാര്‍ക്കുമെനിക്കുമിത്ര കഠിനം  

സ്‌നേഹോദിതം കുണ്ഠിതം

നാട്ടില്‍പ്പെട്ട ഗൃഹസ്ഥനെത്രയുളവാം

പുത്രീവിയോഗവ്യഥ!”

കാട്ടില്‍ കഴിയുന്ന എനിക്ക് സ്‌നേഹജന്യമായ കുണ്ഠിതം ഇത്ര കഠിനമാണെങ്കില്‍ നാട്ടിലെ ഗൃഹസ്ഥന് പുത്രീവിയോഗദുഃഖം എത്രയായിരിക്കും എന്നദ്ദേഹം ചിന്തിച്ചു പോകുന്നു.  

പെണ്‍മക്കള്‍ വിവാഹിതരായി സ്വന്തം വീടുവിടുമ്പോള്‍, ജോലിക്കായി മക്കള്‍ ദൂരദിക്കുകളിലേക്കു പോകുമ്പോള്‍, കുടുംബാംഗങ്ങളില്‍ പലര്‍ക്കും മാറിത്താമസിക്കേണ്ടി വരുമ്പോള്‍ നമുക്ക് ദുഃഖമുണ്ടാകുന്നു. ജോലിയിലെ സ്ഥലം മാറ്റം പോലും പലര്‍ക്കും ദുഃഖഹേതുവാണ്.  

ഇത്തരം ദുഃഖങ്ങളെ യാഥാര്‍ഥ്യബോധത്തോടെ മറികടക്കുകയേ വഴിയുള്ളൂവെന്ന് രാമായണം പഠിപ്പിക്കുന്നു. ശ്രീരാമന്‍ അമ്മയോടു പറയുന്നു:

”സര്‍വ്വ ലോകങ്ങളിലും വസിച്ചീടുന്ന

സര്‍വ്വ ജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍

സര്‍വ്വദാ കൂടി വാഴ്‌കെന്നുള്ളതിലല്ലോ”

ഈ ജീവിതസത്യം ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് ആശ്വാസം ലഭിക്കും. വേര്‍പാടിന്റെ വ്യഥയനുഭവിക്കാനുള്ള കരുത്തുകിട്ടും. കുടുംബാംഗങ്ങള്‍ക്കെല്ലാം എല്ലായ്‌പ്പോഴും ഒന്നിച്ച് ഒരിടത്തു തന്നെ താമസിക്കാനായെന്നു വരില്ല. ഇങ്ങനെ മാറിത്താമസിക്കേണ്ടി വരുന്നതു കൊണ്ടുണ്ടാകുന്ന വിഷമതകള്‍ കുറയ്‌ക്കാന്‍ ഒട്ടേറെ സംവിധാനങ്ങള്‍ ഇക്കാലത്തുണ്ട്. അവ പ്രയോജനപ്പെടുത്തിയും മനസ്സു പാകപ്പെടുത്തിയും നമുക്ക് സ്വസ്ഥമായി ജീവിതയാത്ര തുടരാം.    

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.