Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഠിപ്പിച്ചത് 75 ശതമാനം താഴെ പാഠഭാഗങ്ങള്‍; ഫുള്‍ എ പ്ലസുകാര്‍ 1,21,318; പ്ലസ് വണ്‍ ഏകജാലക അഡ്മിഷനു മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന് ആവശ്യം

കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം ഉള്‍പ്പെടുത്തിയാണ് ഫോക്കസ് ഏരിയ തയാറാക്കിയത്. അതും ആദ്യ ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെട്ടത്. പാഠഭാഗങ്ങള്‍ 25 ശതമാനത്തിനടുത്ത് വെട്ടിക്കുറച്ച് ഫോക്കസ് ഏരിയയും അതിനു പുറമേ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയതും ഇരട്ടിമാര്‍ക്കിനാണ്. അതായത് 40 മാര്‍ക്കിനുള്ള പരീക്ഷയ്‌ക്ക് 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ നല്‍കി. കുട്ടിക്ക് ഏത് ചോദ്യത്തിനും എത്ര ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള അവസരമുണ്ടാക്കി.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jul 25, 2021, 04:43 pm IST
inKerala

കൊല്ലം: പ്ലസ് വണ്‍ ഏകജാലക അഡ്മിഷന് മുന്‍വര്‍ഷങ്ങളിലേത് പോലെ ഗ്രേഡ് മാനദണ്ഡമാക്കിയാല്‍ പഠിക്കുന്ന കുട്ടികളോടുള്ള കടുത്ത നീതിനിഷേധമാകുമെന്ന് കണക്കുകള്‍. 2020 വര്‍ഷത്തെ ഫുള്‍ എ പ്ലസുകാര്‍ 41,906 ആണെങ്കില്‍ ഇത്തവണയിത് 1,21,318 പേരാണ്. എസ്എസ്എല്‍സി പാഠഭാഗങ്ങള്‍ 75 ശതമാനം പോലും ഓണ്‍ലൈനില്‍ പഠിപ്പിക്കാത്ത സാഹചര്യത്തിലാണ് 99.47 ശതമാനം വിജയമുണ്ടായത്. ഇതിലെ അശാസ്ത്രീയത വിദ്യാഭ്യാസരംഗത്ത് സജീവ ചര്‍ച്ചയാണ്. സ്വാശ്രയ കോളേജുകളുടെ കടന്നുവരവോടെ പണം മാത്രം ഉന്നത പഠനത്തിനുള്ള യോഗ്യതയായി മാറിയതും അതുണ്ടാക്കിയ സാമൂഹിക വിപത്തും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം ഉള്‍പ്പെടുത്തിയാണ് ഫോക്കസ് ഏരിയ തയാറാക്കിയത്. അതും ആദ്യ ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെട്ടത്. പാഠഭാഗങ്ങള്‍ 25 ശതമാനത്തിനടുത്ത് വെട്ടിക്കുറച്ച് ഫോക്കസ് ഏരിയയും അതിനു പുറമേ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയതും ഇരട്ടിമാര്‍ക്കിനാണ്. അതായത് 40 മാര്‍ക്കിനുള്ള പരീക്ഷയ്‌ക്ക് 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ നല്‍കി. കുട്ടിക്ക് ഏത് ചോദ്യത്തിനും എത്ര ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള അവസരമുണ്ടാക്കി.

എഴുതിയ എല്ലാ ചോദ്യങ്ങളും നോക്കി വളരെ ലിബറലായി മാര്‍ക്ക് നല്‍കാനായിരുന്നു അദ്ധ്യാപകര്‍ക്ക് വാലുവേഷന്‍ ക്യാമ്പുകളിലെ നിര്‍ദേശം. ഇതനുസരിച്ച് മൊത്തം മാര്‍ക്കായ 40ല്‍ 35 ലഭിച്ച കുട്ടിക്കും 80 മാര്‍ക്ക് ലഭിച്ച കുട്ടിക്കും ഒരേ സമയം എ പ്ലസ് ലഭിച്ചതായാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ രീതിയിലാണ് സമ്പൂര്‍ണ എ പ്ലസുകാരുടെ എണ്ണം ഈ വര്‍ഷം ഗ്രേസ് മാര്‍ക്കുകള്‍ പോലും നല്‍കാതിരുന്നിട്ടും വര്‍ധിച്ചത്. ഇതിലൂടെ കുട്ടികള്‍ക്ക് അനായാസം മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും പ്ലസ് വണ്‍ അഡ്മിഷന് ഈ ഗ്രേഡ് മാനദണ്ഡമാക്കിയാല്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിട്ടുള്ളതും നല്ല പോലെ പഠിക്കുന്നതുമായ കുട്ടികള്‍ തഴയപ്പെടുമെന്നതാണ് വസ്തുത. മുന്‍ കാലങ്ങളില്‍ എ പ്ലസ് ഗ്രേഡ് നേടിയ രണ്ട് കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മാര്‍ക്കിലെ ചെറിയ അന്തരം പോലും കൊവിഡ് കാലത്തെ പരീക്ഷയില്‍ ഇല്ലാതായി.

കരസ്ഥമാക്കിയ ഗ്രേഡ് അല്ലാതെ കുട്ടികള്‍ നേടിയ മാര്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റില്‍ എഴുതാറില്ല എന്നതാണ് മറ്റൊരു സങ്കീര്‍ണമായ പ്രശ്‌നം. എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം വളരെയേറെ വര്‍ധിക്കുകയും ചില സ്‌കൂളുകളില്‍ ഫുള്‍ എ പ്ലസുകാരുടെ എണ്ണം മൊത്തം പ്ലസ് വണ്‍ മെറിറ്റ് സീറ്റിന്റെ രണ്ടിരട്ടിയിലധികം വരികയും ചെയ്തപ്പോള്‍ അര്‍ഹരായ അനവധി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട വിഷയ കോമ്പിനേഷനുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുമെന്ന സാഹചര്യമാണ്.

പ്രശ്‌നപരിഹാരം സാധ്യമാണ്

കൊവിഡ് കാലത്ത് നടത്തിയ പരീക്ഷയായതിനാല്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിന് പുറമേ കുട്ടികള്‍ ഓരോ വിഷയത്തിലും നേടിയ മാര്‍ക്ക് കൂടി രേഖപ്പെടുത്തുകയും പ്ലസ് വണ്‍ അഡ്മിഷന് ഗ്രേഡിന് പകരം നേടിയ മാര്‍ക്ക് മാനദണ്ഡമാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാണെന്ന് കേരളാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.എന്‍. സക്കീര്‍ പറഞ്ഞു.

Tags: Admissionപ്ലസ് വണ്‍എസ്എസ്എല്‍സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

Education

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.