Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ മുപ്പത് വയസുകാരിക്ക് സിക്ക സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം

രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വൈറസ് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:22 pm IST
inKollam

കൊല്ലം: ജില്ലയില്‍ ആദ്യമായി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. നെടുമ്പന പഴങ്ങാലം സ്വദേശിനിയായ മുപ്പത് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രോഗി ദിവസങ്ങളായി നെടുമ്പനയില്‍ ഉണ്ടായിരുന്നു.  

സിക്ക രോഗം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയില്‍ നിന്നാകാം ഇവര്‍ക്ക് രോഗം പിടിപെട്ടതെന്ന് കരുതുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗിയുടെ വാസസ്ഥലവും പരിസരത്തെ 100 വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ഔഷധം ചേര്‍ത്ത കൊതുകുവലകള്‍ വിതരണം ചെയ്തു.  

വര്‍ധിച്ച കൊതുകു സാന്ദ്രതാ പ്രദേശങ്ങളായ കൊല്ലം കോര്‍പറേഷന്‍, മൈനാഗപ്പള്ളി, അഞ്ചല്‍, ആയൂര്‍, ഇടമുളയ്‌ക്കല്‍, തഴവ എന്നവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചു. അടുത്തിടെ തിരുവനന്തപുരത്താണ് കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വൈറസ് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈഡിസ് കൊതുകുകളാണു സിക്ക രോഗം പരത്തുന്നത്. ജില്ലയില്‍ കൊതുകുകള്‍ കൂടുതലായതിനാല്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കുകയാണു വളരെപ്രധാനം.

പ്രതിരോധം ഊര്‍ജിതമാക്കി: ഡിഎംഒ

ജില്ലയില്‍ ആദ്യമായി സിക്ക രോഗം കണ്ടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയതായി ഡിഎംഒ ഡോ.ആര്‍. ശ്രീലത. ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ നടത്തുന്ന പ്രദേശം ഒരു മാസക്കാലയളവില്‍ പ്രത്യേകമായി നിരീക്ഷിക്കും.  ജില്ലയൊട്ടാകെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും രോഗം സ്ഥിരീകരിച്ച രോഗിയുടെ വാസസ്ഥലവും പരിസരത്തെ വീടുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുമെന്നും ഡിഎംഒ  പറഞ്ഞു.

സിക്ക വൈറസ് ബാധ ?

കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്‌ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. മനുഷ്യരില്‍ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാന്‍ ഇവ ഇടയാക്കുന്നു. ഫ്‌ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്‌ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്. 

സിക്ക വൈറസ് ബാധയ്‌ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക. സിക്ക വൈറസ് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. സാധാരണക്കാര്‍ സിക്ക വൈറസിനെ പേടിക്കേണ്ടതില്ലെന്നു പറയുമ്പോള്‍ ഗര്‍ഭിണികള്‍ ഇതിനോട് ഏറെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും ആരോഗ്യവിഭാഗം നല്‍കുന്നുണ്ട്. പനി, തലവേദന, ക്ഷീണം, ചെങ്കണ്ണ്, ശരീരത്തില്‍ റാഷസ് തുടങ്ങിയവയാണു ലക്ഷണങ്ങള്‍.

Tags: kollamZika Virus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.