Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശീന്ദ്രന്‍ മന്ത്രിയായി നാളെ നിയമസഭയില്‍ ഉണ്ടാകരുതെന്നു പറഞ്ഞ് ഇന്നലെ ‘പുലി’യായ വി.ഡി. സതീശന്‍ ഇന്ന് ‘പൂച്ച’യായി

സതീശന്റെ വാക്കുകള്‍ കേട്ട് ആവേശം പൂണ്ടവര്‍ക്ക് നിരാശയായിരുന്നു ഇന്ന് നിയമസഭയിലെ പ്രതിപക്ഷ പ്രകടനം സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 03:49 pm IST
in Kerala

തിരുവനന്തപുരം:യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിയായി നാളെനിയമസഭയില്‍ ഉണ്ടാകരുത് എന്നായിരുന്നു  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞത്.സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില്‍ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്‌ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലന്നും ഒക്കെ വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഇന്നത്തെ നിയമസഭാ സമ്മേളനത്തിന്റെ എന്തൊക്കെയോ നടക്കുമെന്ന് പലരും പ്രതീക്ഷിച്ചു. വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും കാര്യമായ ഗൗരവത്തില്‍  കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി പൂര്‍ണ്ണമായി മന്ത്രിയെ പിന്തുണച്ചതോടെ പ്രതിപക്ഷ പ്രതിഷേധം സാധാരണപോലുള്ള പ്രസംഗത്തിലും പേരിനുള്ള ഇറങ്ങിപ്പോകലിലും അവസാനിച്ചു.

കുണ്ടറ പീഡനക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ യുവതിയുടെ പിതാവുമായി നടത്തിയ സംഭാഷണം നീതി നിഷേധിക്കാനുള്ള ഇടപെടലിന്റെ തെളിവാണെന്ന് അടിയന്ത്ര പ്രമേയവതരണാനുമതി തേടിയ പി സി വിഷ്ണുനാഥ്  പറഞ്ഞു. കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്നും  വിഷ്ണുനാഥ് പറഞ്ഞു.

ശശീന്ദ്രന്‍ ചെയ്തത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുക മാത്രമാണെന്നും പൊലീസ് കേസെടുക്കാന്‍ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നുമാണ് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്. എന്‍സിപി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു.  എന്‍സിപി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്‌റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

മുഖ്യമന്ത്രിയുടെ മറുുപടിയില്‍ തൃപ്തരാകതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

മുഖ്യമന്ത്രി തല കുനിച്ചാണ് സഭയില്‍ ഇരിക്കുന്നതെന്നും ജാള്യത മറക്കാന്‍ മുഖ്യമന്ത്രി വിഷയം മാറ്റാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പറഞ്ഞു. സ്ത്രീയുടെ കൈയ്യില്‍ കയറി പിടിച്ചത് നല്ല രീതിയില്‍ തീര്‍ക്കുന്നത് എങ്ങനെയാണെന്നും ഇങ്ങനെയാണെങ്കില്‍ പീഡനക്കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത് വിളിക്കണമെന്നും പരിഹസിച്ചു.  

അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി ഒതുക്കാന്‍ ശ്രമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ല. പരാതികളില്‍ മന്ത്രിമാര്‍ ഇടപെടുന്നു, ഇതാണൊ സ്ത്രീ പക്ഷം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് അല്ലാതെ ഇരകള്‍ക്കൊപ്പമല്ല.  സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കുള്ള ലൈസന്‍സാകും മുഖ്യമന്ത്രിയുടെ മറുപടി. വാകൗട്ട് പ്രഖ്യാപിച്ച് കൊണ്ട്് സതീശന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.