Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കോപം പരിത്യജിക്കുക

ഒരു കുടുംബത്തില്‍ അമിത കോപമുള്ള ഒരാളുണ്ടെങ്കില്‍ അയാള്‍ മാത്രമല്ല, മറ്റുള്ളവരും അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരും. കലി എന്ന കാര്‍കൊണ്ടല്‍ പ്രസന്നമായ കുടുംബാന്തരീക്ഷത്തെ ഇരുണ്ടതാക്കുന്നു. രാമായണത്തില്‍ അധമമായ ഈ വികാരത്തെക്കുറിച്ച് വിസ്തരിച്ച് പറയുന്നുണ്ട്. കോപമുണ്ടാക്കിയേക്കാവുന്ന ആപത്തുകളെക്കുറിച്ച് അറിയാനും അതു നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ഏറെ സഹായകമാണ് ആ വിവരണം.

എസ്.കെbyഎസ്.കെ
Jul 19, 2021, 10:12 pm IST
inSamskriti

ജീവിതത്തില്‍ പലപ്പോഴും കോപം പലരെയും അന്ധരും അക്രമാസക്തരുമാക്കുന്നു. കോപമില്ലാത്ത മനുഷ്യരില്ല. അത് അമിതമാകുമ്പോഴാണ് ആപത്തുകളുണ്ടാകുന്നത്. കോപമടക്കാനാവാത്തവര്‍ എന്തും ചെയ്തേക്കാം. ഒരു കുടുംബത്തില്‍ അമിത കോപമുള്ള ഒരാളുണ്ടെങ്കില്‍ അയാള്‍ മാത്രമല്ല, മറ്റുള്ളവരും അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരും. കലി എന്ന കാര്‍കൊണ്ടല്‍ പ്രസന്നമായ കുടുംബാന്തരീക്ഷത്തെ ഇരുണ്ടതാക്കുന്നു. രാമായണത്തില്‍ അധമമായ ഈ വികാരത്തെക്കുറിച്ച് വിസ്തരിച്ച് പറയുന്നുണ്ട്. കോപമുണ്ടാക്കിയേക്കാവുന്ന ആപത്തുകളെക്കുറിച്ച് അറിയാനും അതു നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ഏറെ സഹായകമാണ് ആ വിവരണം.

ദശരഥന്‍, ശ്രീരാമന് വനവാസം വിധിച്ചതറിഞ്ഞ് കോപാക്രാന്ത്രനായ ലക്ഷ്മണനെ സാന്ത്വനിപ്പിക്കുമ്പോള്‍ ശ്രീരാമന്‍, കോപം വരുത്തിയേക്കാവുന്ന വിപത്തുകള്‍ വിവരിക്കുന്നു.

‘തത്ര കാമക്രോധലോഭമോഹാദികള്‍

ശത്രുക്കളാകുന്നതെന്നുമറിക നീ

മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും

ശക്തിയുള്ളോന്നതിന്‍ ക്രോധമറികെടോ’

കാമക്രോധലോഭമോഹമദമാത്സര്യങ്ങളാകുന്ന ശത്രുക്കളില്‍ ഏറ്റവും ശക്തിയുള്ളത് ക്രോധത്തിനാണ്. അതിന്റെ ഭീകരമായ ശക്തി നോക്കുക.

‘മാതാപിതൃഭാതൃമിത്രസഖികളെ

ക്രോധംനിമിത്തം ഹനിക്കുന്നിതു പുമാന്‍

ക്രോധമൂലം മനസ്താപമുണ്ടായ്വരും

ക്രോധമൂലം നൃണാം സംസാരബന്ധനം

ക്രോധമല്ലോ നിജധര്‍മക്ഷയകരം

ക്രോധം പരിത്യജിക്കേണം ബുധജനം’

അറിവുള്ളവര്‍ ക്രോധം പരിത്യജിക്കണമെന്ന് രാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്നു. അമിത കോപമുള്ളവര്‍ക്ക് ദിവ്യൗഷധത്തിന്റെ ഫലം ചെയ്യുന്ന വരികളാണിവ. ലക്ഷ്മണന്‍, പരശുരാമന്‍ തുടങ്ങിയവര്‍ പോലും കോപത്താല്‍ മതിമറക്കണമെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ‘അതുകൊണ്ടരിശം തീരാഞ്ഞ് പുരയുടെ ചുറ്റും മണ്ടി നടക്കുന്ന’ വരെ ഇപ്പോഴും പലേടത്തും കാണാം. കോപിക്കുകയും പശ്ചാത്തപിക്കുകയും വീണ്ടുമത് തുടരുകയും ചെയ്ത് നിത്യയാതന അനുഭവിക്കുന്നവര്‍ ഏറെയുണ്ട്.

കോപിഷ്ഠരെ നേരിടേണ്ടി വരുന്നവര്‍ക്കുള്ള ആദ്യപാഠവും ലക്ഷ്മണ സാന്ത്വനത്തിലുണ്ട്. കോപം കൊണ്ട് മതിമറക്കുന്ന ലക്ഷ്മണനെ സൗമ്യമായ വാക്കുകളോടെയാണ് ശ്രീരാമന്‍ സമീപിക്കുന്നത്.

‘വത്സ! സൗമിത്രേ! കുമാര! നീ കേള്‍ക്കണം

മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍’

വാത്സല്യം തുളുമ്പുന്ന ഈ സംബോധന തന്നെ കോപം തണുപ്പിക്കുന്നതാണ്. കോപത്തെ കോപം കൊണ്ട് നേരിടാനാവുകയില്ല. അങ്ങേയറ്റം സൗമ്യരായി ഇടപെട്ടാലേ കോപിഷ്ഠരെ ശാന്തരാക്കാനാവൂ.

സീതാസ്വയംവരം കഴിഞ്ഞ് ദശരഥനും കുടുംബവും മടങ്ങുമ്പോള്‍, മാര്‍ഗമധ്യേ പരശുരാമന്‍ ക്രുദ്ധനായി വരുമ്പോള്‍ ശ്രീരാമന്‍ മുഗ്ധഭാവം പൂണ്ട് പറയുന്നു:

‘ചൊല്ലെഴും മഹാനുഭാവന്മാരാം  

പ്രൗഢാത്മാക്കള്‍

വല്ലാതെ ബാലന്മാരോടിങ്ങനെ  

തുടങ്ങിയാല്‍

ആശ്രയമെന്തോന്നവര്‍ക്കുള്ളതു  

തപോനിധേ!’

ഇവിടെ തികച്ചും സൗമ്യമായ സമീപനമാണ് ശ്രീരാമന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

ഒരാള്‍ക്ക് അമിതമായ കോപമുണ്ടെങ്കില്‍ അത് അയാളുടെ മറ്റു ഗുണങ്ങളെയെല്ലാം നിഷ്പ്രഭങ്ങളാക്കും. ദൃഢനിശ്ചയത്തോടെയുള്ള പരിശീലനം കൊണ്ടേ കോപം നിയന്ത്രിക്കാനാവൂ. രാമായണത്തിലെ ഈ ഭാഗങ്ങളുടെ മനസ്സിരുത്തിയുള്ള പാരായണം ആ പരിശീലനത്തിന്റെ ഭാഗമാക്കിയാല്‍ ഫലം ഉണ്ടാകുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.