Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനിലേയ്‌ക്കുള്ള അയനം

രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ സംഭവവും നമുക്കു ഗുരുവാണ്. മാനുഷിക മൂല്യങ്ങളുടെയും ആദ്ധ്യാത്മികതത്ത്വങ്ങളുടെയും ഒരു കലവറതന്നെയാണു രാമായണം. രാമായണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരാളും സ്വയം ശുദ്ധീകരിക്കപ്പെടുന്നു. അയാളില്‍ ധാര്‍മ്മികബോധവും ഭക്തിയും ജ്ഞാനവും വൈരാഗ്യവും വളരുന്നു.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jul 18, 2021, 05:00 am IST
inSamskriti

മക്കളേ,

ഭാരത സംസ്‌കാരത്തെയും ജനജീവിതത്തെയും ഏറ്റവും അധികം സ്വാധീനിച്ച ഗ്രന്ഥമേതാണ് എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഒറ്റ ഉത്തരമേ ഉണ്ടാവൂ;  രാമായണം. മനുഷ്യ ജീവിതത്തിന്റെ തന്നെ കഥയാണത്. ഉന്നതമായ ജീവിതമൂല്യങ്ങളെയും മഹത്തായ ജീവിതസത്യങ്ങളെയും അതു നമുക്കു കാട്ടിത്തരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു ആദികവിയായ വാല്മീകിയുടെ ഹൃദയത്തില്‍നിന്നു ഒഴുകിവന്ന രാമായണം നമ്മുടെ സംസ്‌ക്കാരത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിച്ചിട്ടുണ്ട്, ഇന്നും ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.  

രാമന്‍ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ഒരു മനുഷ്യന്‍ ഈശ്വരപദത്തിലേക്ക് എങ്ങനെ ഉയരണം എന്നു പഠിപ്പിക്കാന്‍തന്നെയാണ് ഈശ്വരന്‍ മനുഷ്യനായി അവതരിക്കുന്നത്. മനുഷ്യനായി അവതരിക്കുമ്പോള്‍ മാനുഷികമായ പരിമിതികള്‍ ഈശ്വരനും പ്രകടമാക്കും. മറ്റുള്ളവര്‍ക്ക് അവരോട് അടുക്കുവാനും സാമീപ്യം അനുഭവിക്കുവാനുമുള്ള സാഹചര്യം ഉണ്ടാക്കുവാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഒരു ജീവന്‍ പൂര്‍ണ്ണതയിലേയ്‌ക്ക് എങ്ങനെ സഞ്ചരിക്കണം എന്നു പരമാത്മാവുതന്നെ കാട്ടിത്തരുന്നതാണു രാമായണം. രാമന്റെ അയനമാണു രാമായണം. ‘അയന’മെന്നാല്‍ സഞ്ചാരമെന്നര്‍ത്ഥം.  

ഇന്ന് പലരും രാമായണം വായിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ അതിന്റെ സാരം ഉള്‍ക്കൊള്ളുന്നുള്ളൂ. രാമായണമാസാചരണം രാമായണം വായനയില്‍ മാത്രം ഒതുക്കാതെ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് അതിലെ തത്ത്വങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനും ജീവിതത്തില്‍ അവ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നു ചിന്തിക്കാനും ഈ അവസരം ഉപയോഗിക്കണം. ശാസ്ര്തങ്ങളില്‍ പറഞ്ഞിരിക്കുന്ന  തത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, അവയുടെ യഥാര്‍ത്ഥ പ്രയോജനം നമുക്കു ലഭിക്കില്ല.

അമ്മ ഒരു സംഭവം ഓര്‍ക്കുന്നു. പല പണ്ഡിതന്മാരും ചേര്‍ന്ന് ഒരു സദസ്സില്‍ രാമായണത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനം ഏതാണെന്നു ചര്‍ച്ച ചെയ്യുകയായിരുന്നു. ഒരു പണ്ഡിതന്‍ പറഞ്ഞു, ”എനിക്ക് ഇന്നയാള്‍ എഴുതിയ വ്യാഖ്യാനമാണ് ഇഷ്ടം. കാരണം അത് ഇന്നത്തെ ജനങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.” മറ്റൊരു പണ്ഡിതന്‍ പറഞ്ഞു, ”എനിക്ക് മറ്റൊരു വ്യക്തി പദ്യരൂപത്തില്‍ എഴുതിയ വ്യാഖ്യാനമാണ് ഇഷ്ടം.” അങ്ങനെ പല അഭിപ്രായങ്ങളും വന്നു. ഒരു പണ്ഡിതന്‍ മാത്രം പറഞ്ഞു, ”എനിക്ക് എന്റെ അമ്മ എഴുതിയ വ്യാഖ്യാനമാണ് ഏറ്റവും ഇഷ്ടം.”  

”ഹോ നിങ്ങളുടെ അമ്മ രാമായണത്തിന് വ്യാഖ്യാനം രചിച്ചിട്ടുണ്ടോ?”, മറ്റു പണ്ഡിതര്‍ അശ്ചര്യത്തോടെ ചോദിച്ചു. അപ്പോള്‍ ഈ പണ്ഡിതന്‍ പറഞ്ഞു, ”എന്റെ അമ്മ രാമായണത്തെ ജീവിതമാക്കിത്തീര്‍ത്തു. അതില്‍ പറഞ്ഞിരിക്കുന്ന പല ആദര്‍ശങ്ങളും മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തി. എന്റെ കാഴ്ചപ്പാടില്‍ അതാണ് രാമായണത്തിനു രചിക്കപ്പെട്ട ഏറ്റവും നല്ല വ്യാഖ്യാനം.”

രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ സംഭവവും നമുക്കു ഗുരുവാണ്. മാനുഷിക മൂല്യങ്ങളുടെയും ആദ്ധ്യാത്മികതത്ത്വങ്ങളുടെയും ഒരു കലവറതന്നെയാണു രാമായണം. രാമായണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരാളും സ്വയം ശുദ്ധീകരിക്കപ്പെടുന്നു. അയാളില്‍ ധാര്‍മ്മികബോധവും ഭക്തിയും ജ്ഞാനവും വൈരാഗ്യവും വളരുന്നു.  

രാമായണം രാമന്റെ അയനമായിത്തന്നെ ഇരുന്നാല്‍ പോരാ. രാമനിലേയ്‌ക്കുള്ള നമ്മുടെ അയനമായി അതു വളരണം. രാമന്‍ സ്വജീവിതത്തിലൂടെ കാട്ടിത്തന്ന ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ മൂല്യങ്ങള്‍ ജീവിതത്തിലും പകര്‍ത്തുവാനുള്ള പരിശ്രമമായി അതു വികസിക്കട്ടെ. അപ്പോഴാണ് രാമായണമാസാചരണം സാര്‍ത്ഥകമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.