Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിദ്യകൊണ്ടറിയേണ്ടേത്…

വിദ്യാഭ്യാസത്തെക്കുറിച്ച് രാമായണത്തില്‍ പറയുന്നതെന്തെന്നു നോക്കാം. ജീവിതം സഫലമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് രാമായണം ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസമെന്നാല്‍ അറിവുണ്ടാക്കല്‍ മാത്രമല്ല, ആത്മജ്ഞാനം സമ്പാദിക്കല്‍ കൂടിയാണ്. ആത്മജ്ഞാനമെന്നാല്‍ ജീവിതജ്ഞാനം തന്നെ. ഭൗതികത്തില്‍ എങ്ങനെ ജീവിക്കണം, മോക്ഷം നേടാന്‍ എന്തൊക്കെ ചെയ്യണം എന്നുള്ള അറിവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
inSamskriti

എസ്. കെ.

തുഞ്ചത്തെഴുത്തച്ഛന്‍ ഭാഷാന്തരീകരിച്ച അധ്യാത്മരാമായണത്തില്‍ ആത്മതത്ത്വത്തെയും മുക്തിമാര്‍ഗങ്ങളെയും കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭക്തര്‍ക്കും ജീവിതതത്ത്വാന്വേഷകര്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഗവേഷകര്‍ക്കും അത് അക്ഷയഖനി തന്നെ. സാധാരണക്കാര്‍ക്കാകട്ടെ അത് പ്രധാനമായും ഭക്തിസംവര്‍ധകമായ ശ്രീരാമകീര്‍ത്തനമാണ്. നിത്യജീവിതത്തിലുണ്ടാകാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും രാമായണം പരിഹാരം  നിര്‍ദേശിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഐഹികജീവിതം എങ്ങനെ സാര്‍ഥകമാകണമെന്നാണ് രാമായണം പഠിപ്പിക്കുന്നത്. കാലം ചെല്ലുന്തോറും ആ പാഠങ്ങളുടെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.  

വിദ്യാഭ്യാസത്തെക്കുറിച്ച് രാമായണത്തില്‍ പറയുന്നതെന്തെന്നു നോക്കാം. ജീവിതം സഫലമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് രാമായണം ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസമെന്നാല്‍ അറിവുണ്ടാക്കല്‍ മാത്രമല്ല, ആത്മജ്ഞാനം സമ്പാദിക്കല്‍ കൂടിയാണ്. ആത്മജ്ഞാനമെന്നാല്‍ ജീവിതജ്ഞാനം തന്നെ. ഭൗതികത്തില്‍ എങ്ങനെ ജീവിക്കണം, മോക്ഷം നേടാന്‍ എന്തൊക്കെ ചെയ്യണം എന്നുള്ള അറിവ്.  

‘സംസാരകാരിണിയായതവിദ്യയും  

സംസാരനാശിനിയായതുവിദ്യയും  

ആകയാല്‍ മോക്ഷാര്‍ഥിയാകില്‍ വിദ്യാഭ്യാസ

മേകാന്ത ചേതസാ ചെയ്‌ക വേണ്ടുന്നതും’  

(അയോധ്യാകാണ്ഡം)  

ഈ വരികളില്‍ വിദ്യാഭ്യാസത്തിന്റെ അന്തസ്സത്ത അടങ്ങിയിട്ടുണ്ട്. അവിദ്യയാണ് ജീവിതദുഃഖത്തിനു കാരണം. വിദ്യ ജീവിതദുഃഖം നശിപ്പിക്കുന്നു. മോക്ഷം ലഭിക്കണമെങ്കില്‍ ഏകാഗ്രമായ മനസ്സോടെ വിദ്യാഭ്യാസം (ആത്മവിദ്യാഭ്യാസം) ചെയ്യുകയാണ് വേണ്ടത്.  

വിദ്യാഭ്യാസം ഇന്ന് പൊതുവെ ബാഹ്യമായ അറിവുകള്‍ നേടലാണ്. ഉന്നതബിരുദങ്ങള്‍ അറിവിന്റെ അടയാളങ്ങളായി നാം കാണുന്നു. പക്ഷേ ജീവിതത്തെക്കുറിച്ച്, അവനവനെക്കുറിച്ച്, ആത്മതത്ത്വത്തെക്കുറിച്ച് അറിവു നേടാന്‍ ശ്രമിക്കുന്നവര്‍ കുറവാണ്. അതുകൊണ്ടാണ് പഠനവും പ്രതാപവും സുഖസൗകര്യങ്ങളും നേടിക്കഴിയുമ്പോഴും പലരും അസ്വസ്ഥരാകുന്നത്. ദുഃഖം വരുമ്പോള്‍ അവര്‍ തളര്‍ന്നു  

പോകുന്നു. ജീവിത പ്രതിസന്ധികളില്‍പ്പെടുമ്പോള്‍ ബാഹ്യമായ വിദ്യാഭ്യാസം നമുക്ക് സഹായകമാവില്ല.  

ധര്‍മ്മച്യുതി അങ്ങേയറ്റത്തെത്തിയ കാലത്താണ് നാം ജീവിക്കുന്നത്. സമൂഹത്തിലെ കൊടും കുറ്റവാളികളില്‍ മിക്കവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. എന്താണ് ഇതിനര്‍ഥം? രാമായണം പറയുന്നു: ”ജീവിത പ്രതിസന്ധികളെ ധീരതയോടെ നേരിടാനും ധര്‍മാനുസാരിയായ ജീവിതം നയിക്കാനും യോഗ്യരാക്കുന്നതാണ് യഥാര്‍ഥ വിദ്യാഭ്യാസം”.  

ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി

ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു

ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴും

തുഷ്ടാത്മനാ മരുവുന്നു ബുധജനം

തത്ത്വമറിയുന്ന വിദ്വാനൊരിക്കലും

പുത്ര മിത്രകളത്രാദി വസ്തുനാ

വേര്‍പെടുന്നേരവും ദുഃഖമില്ലേതുമേ

(അയോധ്യാകാണ്ഡം)

ജീവിത യാഥാര്‍ഥ്യങ്ങളറിഞ്ഞ്, ദുഃഖകാലത്തും ചഞ്ചലചിത്തരാകാതെ ജീവിക്കുന്നവരാണ് വിദ്വാന്മാര്‍. ”വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാന്മാരായ് നടിക്കുന്ന’വരാണ് ഇന്നേറെയും. ആത്മജ്ഞാനത്തിനും മൂല്യാവബോധത്തിനും ഉതകുന്ന പാഠങ്ങള്‍ കൂടി വിദ്യാഭ്യാസത്തിന്റെ ഭാഗമായാലേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. നമ്മുടെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ ചിന്തകരുമെല്ലാം ഓര്‍ക്കേണ്ട കാര്യമിതാണ്.  

”കിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോ’  ‘എന്ന പ്രസ്താവത്തിലൂടെ വിദ്യയുടെയും സമയത്തിന്റെയും പ്രാധാന്യം എഴുത്തച്ഛന്‍ വ്യക്തമാക്കുന്നുണ്ട്. ക്ഷണനേരം സാരമില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് (കിംക്ഷണന്മാര്‍) വിദ്യയുണ്ടാകുകയില്ല. പഠനകാലത്ത് ഏറെ സമയം പാഴാക്കുന്ന കുട്ടികളുണ്ട്. അത് ഭാവി ജീവിതത്തെയാകെ ബാധിച്ചേക്കാം. സമയം പരമാവധി പ്രയോജനപ്രദമായി ചെലവഴിക്കാന്‍ പഠിക്കുന്നതും യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് ഇതിലൂടെ രാമായണം ഓര്‍മിപ്പിക്കുന്നു.

(തുടരും)  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.