Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ലോക പാമ്പ് ദിനം; ലോറി കയറി തലയ്‌ക്ക് പരിക്കേറ്റ പെരുമ്പാമ്പ് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ആവാസ കേന്ദ്രത്തിലേക്ക്

തുണയായത് പ്രകൃതി സ്‌നേഹികളുടെ കാരുണ്യം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 16, 2021, 04:54 pm IST
inKerala

കണ്ണൂര്‍: ലോറി കയറി തല പൊട്ടിയ പെരുമ്പാമ്പ് ഒമ്പത് മാസത്തെ ചികിത്സയ്‌ക്ക് ശേഷം  വനത്തിലേക്ക്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22ന് വാഹനം കയറി താടിയെല്ല് തകര്‍ന്ന നിലയില്‍ കാണപ്പെട്ട പെരുമ്പാമ്പിനെ ഒരുകൂട്ടം പ്രകൃതി സ്‌നേഹികളുടെ ദയാവായ്‌പ്പില്‍ കണ്ണൂരിലെ വെറ്റിനറി ആശുപത്രിയിലെത്തിക്കുകയും ഡോ. ഷെറിന്‍ പി സാരംഗിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ പരിചരിച്ച് വരികയായിരുന്നു. വാഹനം കയറി താടിയെല്ല് 12 കഷണങ്ങളായി പൊട്ടി പോയതിനാല്‍ തീര്‍ത്തും അവശ നിലയിലായിരുന്നു. കഴിഞ്ഞ 8 മാസത്തെ പരിചരണത്തെ തുടര്‍ന്ന് ആ പെരുമ്പാമ്പ് പൂര്‍ണ്ണ ആരോഗ്യവാനായി മാറി. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയ നടത്തുകയുണ്ടായി. തുടര്‍ന്ന് നാല് മാസത്തിന് ശേഷമാണ് പാമ്പ് ഭക്ഷണം കഴിച്ചു തുടങ്ങിയത്.  

ഒക്‌ടോബര്‍ 21 ന് പുലര്‍ച്ചെ താഴെ ചൊവ്വയില്‍ ലോറി കയറി ചാകാറായി കിടക്കുന്ന പാമ്പിനെ കൊണ്ട് പട്രോളിംഗ് പോലീസ് പ്രകൃതി സ്‌നേഹികളുടെ സംഘടനയായ മാര്‍ക്കിന്റെ (മലബാര്‍ അവയര്‍നെസ് ആന്റ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) പ്രവര്‍ത്തകനും ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഫോട്ടോഗ്രാഫറുമായ രഞ്ജിത്ത് നാരായണനെ അറിയിച്ചു. സ്ഥലത്തെത്തിയ രഞ്ജിത്ത് മുണ്ടയാട്ടെ സ്വന്തം വീട്ടിലെത്തിച്ച് പിറ്റേ ദിവസം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരുന്നു കൊടുത്ത് മയക്കി നടത്തിയ ആറു മണിക്കൂര്‍ ശസ്ത്ര ക്രിയയില്‍ ഡോക്ടര്‍ ഷെറിന്‍ എല്ലുകള്‍ ചേര്‍ത്തുവെച്ചു. പിറ്റേന്ന് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.  

ക്യൂറേറ്റര്‍ നന്ദന്‍ വിജയ കുമാറും ജയേഷും പരിചരണം ഏറ്റെടുക്കുകയായിരുന്നു. ദിവസവും മുറിവില്‍ മരുന്നുവെയ്‌ക്കുകയും ദേഹത്ത് ഈച്ച വരാതിരിക്കാന്‍ ലോഷന്‍ പുരട്ടുകയും ക്രമേണ അനക്കം കാട്ടി തുടങ്ങിയതോടെ വെളള എലികളെ ഭക്ഷണമായി നല്‍കി. ആദ്യ നാളുകളില്‍ തിന്നില്ലെങ്കിലും പീന്നീട് എലിയെ കഴിച്ചു തുടങ്ങി. കഴിഞ്ഞ ജൂണ്‍ മാസത്തോടെ പതിവുപോലെ ഭക്ഷണം കഴിച്ചു തുടങ്ങി. നിലവില്‍ പൂര്‍ണ്ണ ആരോഗ്യവാനായ പാമ്പ് പതിവുപോലെ പടം പൊഴിച്ചു തുടങ്ങി ശക്തമായി ചീറ്റി തുടങ്ങുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ തലയുടെ എക്‌സറേ എടുക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ തുന്നല്‍ ഉണങ്ങിയതിന്റെ പാട് മാത്രമേ കാണാനുളളൂ. സ്വന്തമായി ഇരതേടാനും പ്രതിരോധിക്കാനും ശേഷിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആവാസ വ്യവസ്ഥയിലേക്ക് വിടുന്നത്.    

ദിവസങ്ങള്‍ക്ക് മുമ്പെ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരച്ചെത്തിയിരുന്നു. എന്നാല്‍ ലോക പാമ്പ് ദിനമായ ഇന്ന് വനം വകുപ്പിന്റെ സഹകരണത്തോടെ തിരികെ കാട്ടിലേക്ക് വിടുവാന്‍ തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വനം വകുപ്പിന് വേണ്ടി ഏറ്റുവാങ്ങും. ഒരുപറ്റം പ്രകൃതി, പാമ്പ് സ്‌നേഹികളുടെ ദയാവായ്‌പില്‍ ഇത്രയും നീണ്ട ഇടവേളയ്‌ക്ക് ശേഷം മരണത്തോട് മല്ലടിച്ച ഒരു പെരുമ്പാമ്പ് തിരിച്ച് ജീവിതത്തിലേക്ക് വരുന്നത് ഒരുപക്ഷേ ആദ്യമാകാം. ഇതിന് സാക്ഷിയായത് കണ്ണൂരുകാരണെന്നത് ലോക പാമ്പ് ദിനത്തില്‍ കണ്ണൂരിലെ പ്രകൃതി സ്‌നേഹികള്‍ക്ക് അഭിമാനിക്കാം.

Tags: kannurSnakeപൈത്തൺ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.