Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

കുട്ടപ്പേട്ടന്റെ ചായക്കടയിൽ ഇഷ്ടതാരങ്ങൾ അനശ്വരർ

ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്‌ക്കാം

ശിവാ കൈലാസ്byശിവാ കൈലാസ്
Jul 14, 2021, 09:39 am IST
inMollywood
ചായക്കട ചുവരിലെ താരങ്ങളുടെ ചിത്രങ്ങൾക്കരികിൽ കുട്ടപ്പൻ.

ചായക്കട ചുവരിലെ താരങ്ങളുടെ ചിത്രങ്ങൾക്കരികിൽ കുട്ടപ്പൻ.

തിരുവനന്തപുരം: എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന റേഡിയോ. തൂശനിലയിൽ തുമ്പപ്പൂ നിറമുള്ള ചോറും തനി നാടൻ കറികളും. കുട്ടപ്പേട്ടന്റെ ചായക്കടയിലെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഈ ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്‌ക്കാം.., രുചിയുള്ള ഭക്ഷണം കഴിച്ച് വയറും നിറയ്‌ക്കാം.

തിരുവനന്തപുരം കൊച്ചുള്ളൂരിലാണ് നാട്ടുകാർ സ്നേഹപൂർവം കുട്ടപ്പേട്ടാന്നു വിളിക്കുന്ന അരുവിക്കര സ്വദേശി സ്റ്റീഫന്റെ (56) രേഷ്മ ഹോട്ടൽ. ഈ ഹോട്ടലിന് ഉള്ളിലെ ചുവരുകളിൽ നിറയെ അന്തരിച്ച സിനിമാ നടന്മാരുടേയും നടിമാരുടേയും ചിത്രങ്ങൾ ഭംഗിയായി ലാമിനേറ്റ് ചെയ്ത് തൂക്കിയിട്ടുണ്ട്. സത്യൻ, നസീർ, ജയൻ, ബാലൻ കെ.നായർ, കൊട്ടാരക്കര, സുകുമാരൻ, സോമൻ, തിക്കുറിശ്ശി, ഭരത് ഗോപി, മുരളി, കൊച്ചിൻ ഹനീഫ, തിലകൻ, കലാഭവൻമണി തുടങ്ങി മലയാള സിനിമയിൽ അരനൂറ്റാണ്ടിനിപ്പുറം വിടപറഞ്ഞ നടന്മാരെല്ലാം ഇവിടെയുണ്ട്. മിസ് കുമാരി മുതൽ കൽപ്പന വരെയുള്ള നടിമാരും ചുവരിലെ ഛായാചിത്രങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഏകദേശം എൺപതോളം നടീനടന്മാർ ഇവിടെ അനശ്വരർ. നടീനടന്മാമാർക്കൊപ്പം മനസിൽ ഒരുപാടിഷ്ടം തോന്നിയ ചില സംവിധായകരും, ഗാന രചയിതാക്കളും, ഗായകരുമൊക്കെ കുട്ടപ്പേട്ടന്റെ ചുവരിലുണ്ട്. ഒരു നിർബന്ധം മാത്രം, ഈ ചുവരിൽ ജീവിച്ചിരിക്കുന്ന ഒരു താരങ്ങൾക്കും ഇടമില്ല.

കുട്ടപ്പേട്ടനെ കുട്ടിക്കാലം മുതൽ ബാധിച്ച ഭ്രാന്താണ് സിനിമ. വീട്ടിലെ ദാരിദ്യവും സിനിമ കാണാനുള്ള ഇഷ്ടവും മൂത്തപ്പോൾ പതിനാലാം വയസിൽ കൊച്ചുള്ളൂരിൽ ബന്ധു നടത്തിയിരുന്ന ഈ ഹോട്ടലിൽ കുട്ടപ്പേട്ടൻ ജോലിക്കാരനായി എത്തി. ഈ മഹാനഗരത്തിൽ എത്തിയതോടെ ദിവസേന സിനിമ കാണാനും, നിരവധി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോയി ഇഷ്ടതാരങ്ങളെ നേരിൽ കാണാനും കുട്ടപ്പന് കഴിഞ്ഞു. കാൽ നൂറ്റാണ്ട് മുൻപ് ബന്ധുവിൽ നിന്ന് ഹോട്ടൽ നടത്തിപ്പ് കുട്ടപ്പൻ ഏറ്റെടുത്തു. അതോടെ അന്തരിച്ച താരങ്ങളുടെ ഓർമ്മകൾ നശിക്കാതിരിക്കാൻ അവരെ ചുവരുകളിൽ പ്രതിഷ്ഠിച്ചു.

സിനിമാ താരങ്ങൾ അന്തരിച്ചാലുടൻ അവരുടെ ചിത്രം കുട്ടപ്പേട്ടന്റെ ചായക്കട ചുവരിൽ പതിയും. ഒരു പക്ഷേ, സിനിമാസംഘടനകളായ അമ്മയുടേയും മാക്ടയുടേയും ഒഫീസ് ചുവരുകളിൽ പോലും ഇത്തരമൊരു കാഴ്ച കാണാനാവില്ല. അതുകൊണ്ടുതന്നെ ഭക്ഷണപ്രീയർക്കൊപ്പം സിനിമാപ്രേമികളും കുട്ടപ്പേട്ടന്റെ ചായക്കടയിൽ നിത്യസന്ദർശകരാണ്. ഭക്ഷണത്തിനൊപ്പം താരവിശേഷങ്ങളും വിളമ്പി അവരെ തൃപ്തരാക്കിയാണ് കുട്ടപ്പേട്ടൻ മടക്കി അയ്‌ക്കുന്നത്.

ഇന്നും പഴയ സിനിമകളോടാണ് കുട്ടപ്പേട്ടന് പ്രീയം. ഇഷ്ടതാരങ്ങൾ നസീറും സത്യനും ജയനുമൊക്കെയാണ്. പഴയ സിനിമകളുടെ ഇരുന്നൂറിലധികം സിഡികൾ കുട്ടപ്പേട്ടന്റെ ശേഖരത്തിലുണ്ട്. ദിവസേന രാത്രിയിൽ ഒരു സിനിമ കണ്ടിട്ടേ ഉറങ്ങാറുള്ളു. പത്മകുമാരിയാണ് കുട്ടപ്പന്റെ ഭാര്യ. മകൾ രേഷ്മ. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.