Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ കേന്ദ്ര സഹകരണ മന്ത്രിയായി അമിത് ഷാ; അഴിമതി കണ്ടെത്താന്‍ കേന്ദ്രസംവിധാനം വരും; സിപിഎമ്മിന് നെഞ്ചിടിപ്പ് തുടങ്ങി;ഫെഡറിലിസത്തിന് എതിരെന്ന് യെച്ചൂരി

അതേസമയം, കേന്ദ്ര സഹകരണ വകുപ്പ് നിലവില്‍ വന്നതോടെ കേരള ബാങ്ക് നിയമനങ്ങളില്‍ അടക്കമുള്ള ക്രമക്കേടുകളില്‍ പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 02:25 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല കൂടി ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കു നല്‍കിയപ്പോള്‍ കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേരളത്തിലെ ബിജെപി ഘടകം രംഗത്ത്. കഴിഞ്ഞ ദിവസം നടത്തിയ കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലാണ് അമിത് ഷായ്‌ക്ക് സഹകരണ വകുപ്പ് കൂടി നല്‍കിയത്.  

കേന്ദ്രം ചൊവ്വാഴ്ചയാണ് സഹകരണമന്ത്രാലയം രൂപികരിച്ചത്, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഭരണ, നിയമ,നയരേഖ ഈ മന്ത്രാലയത്തിനുണ്ടാകും.ഇതോടെ രാജ്യത്തെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ മാറി. ഇതോടെ, കേരളത്തില്‍ സഹകരണ മേഖലയില്‍ വന്‍ക്രമക്കേടുകള്‍ നടത്തുന്നെന്ന് ആരോപണമുയര്‍ന്ന് സിപിഎമ്മിന് നെഞ്ചിടിപ്പ് ഏറി. സംസ്ഥാനങ്ങളിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര സഹകരണ വകുപ്പിനു കീഴില്‍ പ്രത്യേക സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. വകുപ്പിന്റെ നയരേഖ ഉടന്‍ പുറത്തിറങ്ങും.  

അതേസമയം, കേന്ദ്ര സഹകരണ വകുപ്പ് രൂപീകരണത്തിനെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.  സഹകരണ മന്ത്രാലയം രൂപീകരിക്കുന്ന കേന്ദ്രം ഫെഡറല്‍ സംവിധാനത്തെ ലംഘിക്കുന്നതാണെന്ന്  സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 7 സഹകരണ സംഘങ്ങളെ സംസ്ഥാന അധികാരത്തിന് കീഴിലാക്കുന്നതാണ്.  സഹകരണ ബാങ്കുകളെ കൊള്ളയടിച്ച് ബിസിനസ്സ് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ വായ്‌പ നല്‍കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സഹകരണ സംഘങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കളമൊരുക്കുകയാണെന്നാണ് യെച്ചൂരിയുടെ വിമര്‍ശനം.

അതേസമയം, കേന്ദ്ര സഹകരണ വകുപ്പ് നിലവില്‍ വന്നതോടെ കേരള ബാങ്ക് നിയമനങ്ങളില്‍ അടക്കമുള്ള ക്രമക്കേടുകളില്‍ പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

കേന്ദ്രത്തിൽ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുമ്പോൾ വലിയ പ്രതീക്ഷയാണ് അതു നൽകുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്ന മോദി സർക്കാരിന്റെ നയം നടപ്പിലാക്കുന്നതാണ് അമിത് ഷായിൽ അർപ്പിതമായിട്ടുള്ള ദൗത്യം .

രാജ്യത്തെ ഏറ്റവും മികച്ച സഹകാരികളിൽ ഒരാൾ തന്നെയായ അമിത് ഷായ്‌ക്ക് സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്താണുള്ളത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ എന്ന പ്രവർത്തന പരിചയവും ഗുജറാത്തിലെ സഹകരണ മേഖലയിൽ നടത്തിയ ഇടപെടലുകളും അമിത് ഷായ്‌ക്ക് മുതൽക്കൂട്ടാണ് .

അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും.

കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സഹകരണ മന്ത്രി അമിത് ഷായ്‌ക്ക് പരാതി നൽകുകയാണ് . വിശദാംശങ്ങൾ പുറകേ നൽകുന്നതാണ് .

Tags: സന്ദീപ് വാര്യര്‍അമിത് ഷാസഹകരണ ബാങ്ക്sitaram yechuryകേരള ബാങ്ക്‌ministerbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.