Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്ഡിപിഐയുടെ പേരു പറയാന്‍ മടിച്ച് എസ്എഫ്‌ഐ; മുന്‍വര്‍ഷം പോലെ അഭിമന്യു രക്തസാക്ഷിത്വ ദിനാചരണം പ്രഹസനമാക്കി ഇടത്പക്ഷം

എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാരാജാസ് കോളേജില്‍ വ്യാഴാഴ്ച രാത്രി സംഘടിപ്പിച്ച അഭിമന്യൂ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത എസ്എഫ്‌ഐ ദേശീയ, സംസ്ഥാന നേതാക്കളാണ് അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഘടനകളുടെ പേരു പറയാതെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗം നടത്തി പിരിഞ്ഞത്.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jul 3, 2021, 09:36 am IST
inKerala

കൊച്ചി: അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ പേരു പറയാന്‍ മടിച്ച് എസ്എഫ്‌ഐയുടെ അഭിമന്യു രക്തസാക്ഷിത്വ ദിനാചരണം.  

എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാരാജാസ് കോളേജില്‍ വ്യാഴാഴ്ച രാത്രി സംഘടിപ്പിച്ച അഭിമന്യൂ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത എസ്എഫ്‌ഐ ദേശീയ, സംസ്ഥാന നേതാക്കളാണ് അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഘടനകളുടെ പേരു പറയാതെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗം നടത്തി പിരിഞ്ഞത്.  

വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തിലാണ് അഭിമന്യുവിന് ജീവന്‍ നഷ്ടമായതെന്ന് നേതാക്കള്‍ പ്രസംഗിച്ചെങ്കിലും ഒരിക്കല്‍ പോലും കേസില്‍  പ്രതികള്‍ ഉള്‍പ്പെട്ട സംഘടനയുടെ പേര് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് വി.എന്‍. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് എംഎല്‍എ എന്നിവര്‍ പരാമര്‍ശിച്ചില്ല.  

പരിപാടി ഉദ്ഘാടനം ചെയ്ത വി.പി. സാനുവിന്റെ പ്രസംഗം കേന്ദ്രസര്‍ക്കാരിനെതിരെയായിരുന്നു. കേരളം കൊവിഡ് മുക്തമാകാത്തത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കും നയങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തണമെന്നുമായിരുന്നു ആഹ്വാനം. തുടര്‍ന്ന് പ്രസംഗിച്ച സച്ചിന്‍ദേവും വിനീഷും വര്‍ഗീയതക്കെതിരെ പോരാട്ടം തുടരുമെന്നും പറഞ്ഞെങ്കിലും ഒരിക്കല്‍ പോലും അഭിമന്യുവിന്റെ ഘാതകരുടെയോ, സംഘടനകളുടെയോ പേരു പറഞ്ഞില്ല.  

പത്തനംതിട്ട നഗരസഭയിലും ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരണം തുടരുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതിയായ ഫാറൂഖ് അന്‍സാരിയുടെ വീട് ഉള്‍പ്പെടുന്നത് കോട്ടാങ്ങലിലാണ്. സിറിയയില്‍ ഭീകര പ്രവര്‍ത്തനത്തിന് പോയ നിമിഷ ഫാത്തിമ അടക്കമുള്ളവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കോട്ടാങ്ങലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പി.ആര്‍. രാഹുലിനെ അടുത്തിടെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു.  പത്തനംതിട്ടയിലെ എസ്ഡിപിഐ ബന്ധത്തെ പാര്‍ട്ടി കമ്മറ്റിയില്‍ ചോദ്യം ചെയ്ത യുവജന നേതാവിനെ സിപിഎമ്മും പുറത്താക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം, കഴക്കൂട്ടം, അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന് പിന്തുണ നല്‍കിയതായി എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിലുടനീളം എസ്ഡിപിഐയുമായി പരസ്യ- രഹസ്യ ബാന്ധവം തുടരുന്ന സിപിഎമ്മും യുവജന പ്രസ്ഥാനങ്ങളും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ അക്രമത്തെക്കുറിച്ച് എങ്ങിനെ പറയുമെന്നാണ് വിര്‍ശകരുടെ ചോദ്യം.  

അഭിമന്യുവിനെ കൊലപ്പെടുത്തിയ കത്തി കണ്ടെത്താന്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാനപ്രതി കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യം മുതല്‍ തന്നെ സിപിഎം-എസ്ഡിപിഐ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു.

Tags: SFIAbhimanue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

പുതിയ വാര്‍ത്തകള്‍

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.