Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നീറുന്ന ഓര്‍മകളും ബാക്കിയാക്കിദേവികുളം സബ് കളക്ടര്‍ പടിയിറങ്ങുന്നു

കേരളത്തില്‍ തന്നെ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. ടൂറിസത്തിന്റെ ഭാഗമായി എത്തിയ വിദേശിക്കായിരുന്നു അത്. പിന്നാലെ സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു ടൗണ്‍ അടച്ചതും ഇവിടെയാണ്. മാര്‍ക്കറ്റിന്റെ അകത്തെ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി സബ് കളക്ടറുടെ നേതൃത്വത്തില്‍ നടപ്പിലാക്കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 2, 2021, 08:42 am IST
in Idukki

ഇടുക്കി: വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികൊണ്ട് മൂന്നാറിന്റെ മനസില്‍ ഇടം നേടിയ ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പടിയിറങ്ങുന്നു. ആദ്യമായി കൊവിഡെത്തിയപ്പോള്‍ നടത്തിയ നിര്‍ണായക ഇടപെടലുകളും, ടൂറിസം, വികസന രംഗത്തടക്കം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നല്‍കിയ ഊന്നലും അദ്ദേഹത്തെ ജനപ്രിയനാക്കി. നിനച്ചിരിക്കാതെ എത്തിയ പെട്ടിമുടി ദുരന്തത്തിന്റെ നീറുന്ന ഓര്‍മകളും മനസില്‍ പേറിയാണ് തിരുവനന്തപുരം കവടിയാര്‍ രേവതി ഭവനില്‍ പ്രേംകൃഷ്ണന്‍ ജില്ലവിടുന്നത്.  

തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാര്‍ അനധികൃത കൈയേറ്റങ്ങളുടെ നാട് കൂടിയാണ്. ഇക്കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥനാണ് ദേവികുളം ആര്‍ഡിഒ അഥവ സബ് കളക്ടര്‍. 2 വര്‍ഷത്തോളം നീണ്ട ജോലിയില്‍ പലുപ്പോഴും കൊവിഡ് വില്ലനായെങ്കിലും ഇക്കാര്യത്തിലും അദ്ദേഹം ശക്തമായ ഇടപെട്ടു.
ഡോ. രേണു രാജിന്റെ പിന്മാഗിയായി 2019 ഒക്ടോബര്‍ 14ന് ആണ് മൂന്നാറിലെത്തിയത്. 2017 ഐഎഎസ് ബാച്ചിലെ അംഗമാണ്. തൃശൂര്‍ അസി. കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം.

ചിന്നക്കനാല്‍ ഭാഗത്ത് നിരവധി കൈയേറ്റങ്ങള്‍ ഒഴുപ്പിച്ചതോടെയാണ് ശ്രദ്ധ നേടിയത്. വെള്ളൂക്കുന്നേല്‍ ജിമ്മി സ്ഖറിയയുടെ 13 ഏക്കറോളം വരുന്ന സ്ഥലം അവധി ദിവസം പോലും നോക്കാതെ ഒഴുപ്പിച്ചതാണ് ഇതില്‍ എടുത്ത് പറയേണ്ടത്.

ഓഫീസില്‍ നിലവില്‍ അവശേഷിച്ച 15ന് മുകളിലുള്ള വലിയ കൈയേറ്റങ്ങളുടെ ഫയല്‍ നടപടികള്‍ ഉത്തരവിറക്കി പൂര്‍ത്തിയാക്കി. അശാസ്ത്രീയ നിര്‍മാണം കൊണ്ട് നാട്ടുകാര്‍ക്ക് എന്നും തലവേദനയായ ഗ്യാപ്പ് റോഡിന്റെ കാര്യത്തിലും നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കി.
ടൂറിസത്തിന്റെ ഭാഗമായി സ്ഥലങ്ങള്‍ തിരിച്ച് വിവിധ നിറങ്ങളില്‍ റൂട്ട് രേഖപ്പെടുത്തുന്ന വിബ്ജിയോര്‍ പദ്ധതി, കൈറ്റ് ഫെസ്റ്റിവെല്‍, ആദ്യത്തെ മൂന്നാര്‍ വിന്റര്‍ കാര്‍ണിവെല്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഉദ്ഘാടനം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കാലത്തെ എടുത്ത് പറയേണ്ട ടൂറിസം പദ്ധതികളാണ്.

കേരളത്തില്‍ തന്നെ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. ടൂറിസത്തിന്റെ ഭാഗമായി എത്തിയ വിദേശിക്കായിരുന്നു അത്. പിന്നാലെ സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു ടൗണ്‍ അടച്ചതും ഇവിടെയാണ്. മാര്‍ക്കറ്റിന്റെ അകത്തെ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി സബ് കളക്ടറുടെ നേതൃത്വത്തില്‍ നടപ്പിലാക്കി. ഇതുപ്രകാരം കടകളുടെ സമയം നിയന്ത്രിക്കുകയും ആളുകള്‍ക്ക് പാസ് നല്‍കി ഒരു മണിക്കൂര്‍ മാത്രം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുകയും ചെയ്തു. തോട്ടം മേഖലയും സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമമായ മൂന്നാറില്‍ ഇത് വലിയ തോതില്‍ വിജയം കണ്ടു, കൊവിഡ് വിട്ടകന്നു.

മൂന്നാറില്‍ പുതിയ ആശുപത്രിയുടെ പ്രാഥമിക നടപടി ക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായി. ആധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രിയാണ് ഇവിടെ വരിക. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പ്രശ്‌നം മനസിലാക്കി ഇക്കാര്യത്തിലും ഇടപെടല്‍ നടത്തി. ഇതിന്‍ പ്രകാരം മൂന്നാര്‍ മേഖലയില്‍ 50 ഓളം പുതിയ ടവറുകളാണ് ജിയോ മാത്രം സ്ഥാപിക്കുന്നത്. ഇതില്‍ 25 എണ്ണത്തിന് അനുവദി ലഭിച്ചു കഴിഞ്ഞു.

ഇടമലക്കുടിയേക്കുള്ള റോഡ് നിര്‍മാണം, മൂന്നാറിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം, സ്‌കൂളുകളുടെ നവീകരണം, പിഎച്ച്‌സികളുടെ നവീകരണം, തുടങ്ങിയ പദ്ധതികള്‍ ഇപ്പോഴും തുടരുകയാണ്. അടുത്തിടെ ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച രണ്ട് സംഭവങ്ങളാണ് ഗ്യാപ്പ് റോഡിലെ പൊട്ടിച്ച പാറയുടെ അളവ് കണ്ടെത്താനുള്ള ശ്രമവും നിയന്ത്രണങ്ങളുള്ള വില്ലേജുകളിലെ എന്‍ഒസി പ്രശ്‌നവും. എന്‍ഒസിക്ക് കാലാവധി നിശ്ചയിക്കണമെന്നും 2018ല്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ എന്‍ഒസികള്‍ റദ്ദാക്കണമെന്നും കാട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഗ്യാപ്പ് റോഡിന്റെ നിര്‍മാണവും എത്രമാത്രം പാറപ്പൊട്ടിച്ചുവെന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി നല്‍കാന്‍ അവശേഷിക്കുന്നത്. സ്ഥലമാറ്റം എങ്ങോട്ടാണെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ അറിയിപ്പ് വന്നിട്ടില്ലെന്നും ജില്ലാ ഡെവല്പമെന്റ് കമ്മീഷണര്‍(ഡിഡിസി) എന്ന പോസ്റ്റിലേക്കാണെന്നാണ് ലഭിക്കുന്ന വിവരം.  ഭാര്യ: അഞ്ചു. മകള്‍: വൈഗ(3-ാം ക്ലാസ് വിദ്യാര്‍ത്ഥി)

എച്ച്ആര്‍സി പട്ടയം
10 വര്‍ഷമായി നല്‍കാതെ ഇരുന്ന എച്ച്ആര്‍സി (ഹില്‍റേഞ്ച് കോളനൈസേഷന്‍) പട്ടയം നല്‍കാന്‍ തീരുമാനിച്ചതാണ് എടുത്ത് പറയേണ്ട പ്രവര്‍ത്തനങ്ങളിലൊന്ന്. 100ല്‍ താഴെ അപേക്ഷകളാണ് ഇത്തരത്തില്‍ വര്‍ഷങ്ങളായി കിടന്നിരുന്നത്. 30 പട്ടയങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നതിനായി സബ് കളക്ടര്‍ ഒപ്പിട്ട് കഴിഞ്ഞു. ഇത് അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യും.

മായാതെ പെട്ടിമുടി
2020 ആഗസ്റ്റിലുണ്ടായ പെട്ടിമുടി ദുരന്തം ജീവിതത്തിലെവിടെ എത്തിയാലും എത്രക്കാലം കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത ഓര്‍മയാണെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. പിന്നീടൊരിക്കലും അങ്ങോട്ട് പോകാന്‍ മനസ് അനുവദിച്ചിട്ടില്ല. സമീപത്തെല്ലാം പോയെങ്കിലും അവിടം ഒഴുവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
 

Tags: ടൂറിസംദേവികുളം സബ് കളക്ടര്‍Prem krishnandevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.