Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിലെ മാത്രം കൊവിഡ് ദുരവസ്ഥ

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു മാസത്തോളം ഉയര്‍ന്നുനിന്നിരുന്ന രോഗവ്യാപന നിരക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതിനാലാണ് കുറഞ്ഞുവന്നത്. ഇത് വീണ്ടും വിപരീത ദിശയിലാവുന്നതിനു പിന്നില്‍ അശാസ്ത്രീയമായ ചില ഇളവുകള്‍ പ്രഖ്യാപിച്ചതാണെന്ന് കരുതേണ്ടിയിരിക്കുന്നു. വളരെക്കാലം പൂട്ടിക്കിടന്നിരുന്ന മദ്യ വിതരണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് ഇതിലൊന്നാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 1, 2021, 05:00 am IST
inEditorial

കൊവിഡ് വ്യാപനം കുറയാത്തതിനെ തുടര്‍ന്ന് ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കേരളത്തില്‍ വീണ്ടും ശക്തമാക്കേണ്ടി വന്നിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി  അഥവാ ടിപിആര്‍ പത്ത് ശതമാനത്തിനും താഴേക്കു വന്നതില്‍ ആശ്വാസം കൊണ്ടിരുന്ന ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ തോതിനെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ തരംതിരിക്കുന്നതിന്റെ രീതിയും പുതുക്കി നിശ്ചയിക്കേണ്ടി വന്നിരിക്കുന്നു. പന്ത്രണ്ട് ജില്ലകളില്‍ നിത്യേനയുള്ള പരിശോധനകള്‍ ലക്ഷ്യം കാണാതിരുന്നത് രോഗവ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരുന്നതിന് വിഘാതമാവുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മാത്രമാണ് ആരോഗ്യവകുപ്പ് ലക്ഷ്യം വയ്‌ക്കുന്ന അത്രയും പരിശോധനകള്‍ നടക്കുന്നത്. ഈ ജില്ലകളിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങളുള്ളതാണ് ഇതിനു കാരണം. കണ്ടെയ്‌മെന്റ് സോണുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ളിടത്തും പരിശോധനകളുടെ എണ്ണം വര്‍ധിക്കാത്തത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇതിനാല്‍ സ്ഥിതിഗതികളുടെ നിയന്ത്രണം കൈവിട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെടും.

ദേശീയ തലത്തില്‍ പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരുമ്പോള്‍ ഇതിനനുസൃതമായ കുറവ് കേരളത്തില്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി ലഭിച്ചേ തീരൂ. അത് നല്‍കേണ്ടത് സംസ്ഥാനം ഭരിക്കുന്നവരാണ്. 102 ദിവസങ്ങള്‍ക്കുശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 ല്‍ താഴെയായി ചുരുങ്ങുമ്പോള്‍ കേരളം എന്ന ഒറ്റ സംസ്ഥാനത്ത് 13000 ലേറെ രോഗികളുണ്ടാവുന്നു എന്നത് ഒരു തരത്തിലും നിസ്സാരമായി കാണാനാവില്ല. ദേശീയതലത്തില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണമെടുത്താലും, രോഗമുക്തി നേടുന്നവരുടെ എണ്ണമെടുത്താലും ആനുപാതികമായ കുറവ് കേരളത്തില്‍ വന്നുകാണാത്തത് രോഗപ്രതിരോധത്തില്‍ അടിസ്ഥാനപരമായ ചില പാളിച്ചകളോ വീഴ്ചകളോ ഉള്ളതുകൊണ്ടാണെന്ന് വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാവില്ല. രോഗപ്രതിരോധം കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിലല്ല, അതിന്റെ പേരില്‍ ഖ്യാതി നേടുന്നതിനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ ഇവിടെ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ഉത്തര്‍പ്രദേശിനെയും മധ്യപ്രദേശിനെയും തമിഴ്‌നാടിനെയും പോലുള്ള വലിയ സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതില്‍ വലിയ വിജയം നേടുമ്പോള്‍ കേരളം ബഹുദൂരം പിന്നിലായിപ്പോകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തിയേ തീരൂ.

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു മാസത്തോളം ഉയര്‍ന്നുനിന്നിരുന്ന രോഗവ്യാപന നിരക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതിനാലാണ് കുറഞ്ഞുവന്നത്. ഇത് വീണ്ടും വിപരീത ദിശയിലാവുന്നതിനു പിന്നില്‍ അശാസ്ത്രീയമായ ചില ഇളവുകള്‍ പ്രഖ്യാപിച്ചതാണെന്ന് കരുതേണ്ടിയിരിക്കുന്നു. വളരെക്കാലം പൂട്ടിക്കിടന്നിരുന്ന മദ്യ വിതരണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് ഇതിലൊന്നാണ്. രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളില്‍നിന്നുപോലും ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആളുകള്‍ മദ്യം വാങ്ങാനെത്തി. കിലോമീറ്റര്‍ നീണ്ട ക്യൂവാണ് ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. യാതൊരു സാമൂഹിക അകലവും പാലിക്കാതെ ഇവിടങ്ങളില്‍ ആളുകള്‍ തിക്കിത്തിരക്കിയത് രോഗവ്യാപനം വര്‍ധിപ്പിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്. ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. സര്‍ക്കാരിനെ നയിക്കുന്നവര്‍ അറിഞ്ഞുതന്നെയാണ് ഇതിനു വഴിവച്ചതെന്ന് സംശയിക്കാനും കാരണങ്ങളുണ്ട്. ബസ് സര്‍വീസ് നിയന്ത്രിച്ചതും, കടകളുടെ പ്രവര്‍ത്തന ദിവസം ചുരുക്കിയതും ഫലത്തില്‍ തിരക്ക് വര്‍ധിപ്പിക്കാനും സാമൂഹിക അകലം തെറ്റിക്കാനുമാണ് ഇടയാക്കിയത്. ഈ നടപടികള്‍ അടിയന്തരമായി പുനഃപരിശോധിക്കണം. പാളിച്ചകള്‍ തിരുത്തണം.

Tags: keralacovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.