Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിയാലില്‍ റാപിഡ് പിസിആര്‍ ടെസ്റ്റിങ് കേന്ദ്രം തുടങ്ങി

കേരളത്തില്‍ റാപിഡ് പിസിആര്‍ പ്രചാരത്തിലില്ലാത്തതിനാല്‍, ഏറെ ശ്രമങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനം സിയാല്‍ ഒരുക്കിയത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അനുമതിയുള്ള ഹൈദ്രാബാദിലെ സാന്‍ഡോര്‍ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേര്‍ന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 10:25 am IST
in Ernakulam

കൊച്ചി: ദുബായിലേയ്‌ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ജൂണ്‍ 19ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം ഇന്ത്യയില്‍ നിന്ന് ദുബായിലേയ്‌ക്ക് യാത്രക്കാര്‍ക്ക് പ്രവേശനാനുമതി ലഭിച്ചു. പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, നാല് മണിക്കൂറിന് തൊട്ടുമുമ്പെടുത്ത റാപിഡ്-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.

കേരളത്തില്‍ റാപിഡ് പിസിആര്‍ പ്രചാരത്തിലില്ലാത്തതിനാല്‍, ഏറെ ശ്രമങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനം സിയാല്‍ ഒരുക്കിയത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അനുമതിയുള്ള ഹൈദ്രാബാദിലെ സാന്‍ഡോര്‍ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേര്‍ന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. മണിക്കൂറില്‍ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളില്‍ ലഭിക്കും. ഇതിനുപുറമെ, ആവശ്യമെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധനയും സിയാലില്‍ ഒരുക്കിയിട്ടുണ്ട്. ദുബായില്‍ എത്തുന്ന യാത്രക്കാര്‍ വീണ്ടും ആര്‍ടിപിസിആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലിരിക്കുകയും വേണം.

റാപിഡ് പിസിആര്‍ കേന്ദ്രത്തിന് പുറമെ സിയാലില്‍ അന്താരാഷ്ട-ആഭ്യന്തര അറൈവല്‍ ഭാഗത്ത് മൂന്ന് ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സിയാല്‍ മാനേജിങ് ഡയറക്ടറും ജില്ലാ കളക്ടറുമായ എസ്. സുഹാസ്, ടെര്‍മിനല്‍-മൂന്നിലെ പുറപ്പെടല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള റാപിഡ് പിസിആര്‍ കേന്ദ്രം സന്ദര്‍ശിച്ചു സന്നാഹങ്ങള്‍ വിലയിരുത്തി. മാനേജിങ് ഡയറക്ടര്‍ക്കൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, കൊമേഴ്‌സ്യല്‍ ജനറല്‍ മാനേജര്‍ ജോസഫ് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: PCRCIAL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

സിയാല്‍ എയ്‌റോ പാര്‍ക്ക് ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു
Kerala

സിയാലിനെ സമ്പൂര്‍ണ ഏവിയേഷന്‍ ഇക്കോ സിസ്റ്റമാക്കും: മുഖ്യമന്ത്രി

Kerala

സിയാലില്‍ എന്‍എസ്എജിയുടെ ആന്റി- ഹൈജാക്ക് മോക് ഡ്രില്‍

Kerala

ലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സിയാലിനോട് കോടതി

Kerala

സൂരജ് ലാമ: സിയാലിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.