Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാര്‍; എതിര്‍പ്പുമായി കന്നഡികര്‍; പിണറായിക്ക് മുഖ്യമന്ത്രി യെദിയൂരപ്പ കത്തയച്ചു

ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കേരള സര്‍ക്കാരിനു കത്തയക്കുകയും, ബിജെപി എംപി പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ ഇടപെടലും ആവശ്യപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 10:46 pm IST
inKerala

ബെംഗളൂരു: കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കത്തയച്ചു.  തുളു-കന്നട ശൈലിയിലുള്ള സ്ഥലപ്പേരുകള്‍ മലയാള ശൈലിയിലേക്ക് മാറ്റണമെന്ന കേരള സര്‍ക്കാര്‍ നീക്കം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റിയും, കര്‍ണാടക വികസന അതോറിറ്റിയും രംഗത്ത് വന്നതോടെയാണ് ഈ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.  

കാസര്‍കോട്, മഞ്ചേശ്വരം മേഖലയില്‍ കന്നടിഗരും, മലയാളികളും ഒരുമിച്ച് താമസിക്കുന്നതിനാല്‍ നിലവിലെ പേരുമാറ്റ തീരുമാനം ശരിയല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതേ വിഷയത്തില്‍ കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ സി. സോമശേഖര്‍ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഗ്രാമങ്ങളുടെ കന്നട നാമം മാറ്റാനുള്ള തീരുമാനം പ്രാദേശിക തലത്തില്‍ എടുത്തതായിരിക്കാമെന്നും, എന്നാല്‍ കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണെന്നും കത്തില്‍ സോമശേഖര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേര് കന്നടയില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റാനുള്ള  നീക്കത്തെക്കുറിച്ച് കര്‍ണാടക വനം, കന്നട-സാംസ്‌കാരികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അരവിന്ദ് ലിംബാവലിയും യെദിയൂരപ്പയ്‌ക്ക് കത്തെഴുതി. നിലവില്‍ കേരള സര്‍ക്കാര്‍ പേരുകള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ വലിയൊരു വിഭാഗം കന്നടിഗരാണ് താമസിക്കുന്നത്. അവര്‍ കന്നട സംസാരിക്കുകയും നിരവധി നൂറ്റാണ്ടുകളായി കന്നട സംസ്‌കാരം പിന്തുടരുകയും ചെയ്യുന്നവരാണ്. ഓരോ ഗ്രാമത്തിന്റെയും നാമം പ്രദേശവാസികളുമായി വെകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കേരള സര്‍ക്കാര്‍ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് ലിംബാവലി പറഞ്ഞു.

കേരള സര്‍ക്കാര്‍ ഇക്കാര്യം പ്രദേശവാസികളുമായി ചര്‍ച്ച ചെയ്യുകയും അവരുടെ അഭിപ്രായം സ്വീകരിക്കുകയും വേണം. കന്നട സംസ്‌കാരം സംരക്ഷിക്കാനുള്ള നീക്കമെന്ന നിലയില്‍ കേരള സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ലിംബാവലി കത്തില്‍ വ്യക്തമാക്കി. മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക (കാഡഗം), മദ്ദൂരു (മദ്ദൂര്‍), മല്ല (മല്ലം), ഹൊസദുര്‍ഗ (പുതിയ കോട്ട), കുബളെ (കുമ്പള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗില്‍), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത്‌ലു (ശൈവളപ്പ്) എന്നിവയാണ് പേരുമാറ്റുന്ന സ്ഥലങ്ങള്‍ (ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് മലയാളത്തിലേക്ക് മാറ്റുന്ന പേരുകള്‍).  

ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കേരള സര്‍ക്കാരിനു കത്തയക്കുകയും, ബിജെപി എംപി പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ ഇടപെടലും ആവശ്യപ്പെട്ടിരുന്നു.

Tags: Pinarayi Vijayanpinarayiകന്നഡbs yediyurappa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.