Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മൂന്നാംതരംഗത്തെ നേരിടാന്‍ മുന്നൊരുക്കം വേണം

ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത പക്ഷം മൂന്നാംതരംഗം സംഭവിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ മതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാധ്യത ഭരണാധികാരികള്‍ മാത്രമല്ല, ജനങ്ങളും ഗൗരവത്തിലെടുത്ത് പെരുമാറിയാലേ അനിവാര്യമായ വിപത്തിനെ തടയാനാവൂ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 22, 2021, 05:00 am IST
inEditorial

കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിന് അന്ത്യമായെന്ന്  തന്നെ വിലയിരുത്താം. രോഗവ്യാപന നിരക്കും മരണ നിരക്കും ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. പ്രതിദിനം 50000 പുതിയ രോഗികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും രാജ്യത്തെ 90 ശതമാനം ജില്ലകളിലും രോഗവ്യാപനം കുറഞ്ഞുവരുന്നതായാണ് ശേഖരിക്കപ്പെടുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. പശ്ചിമബംഗാളിലെ ചില ജില്ലകളും കേരളവുമാണ് ഇതിന് അപവാദം. ഇവിടങ്ങളില്‍ രോഗവ്യാപനത്തിന്റെ  തോത് താരതമ്യേന ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മണിപ്പൂരും മിസ്സോറാമും മാത്രമാണ് രോഗബാധിതരുടെ എണ്ണം കുറയാത്ത മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. എന്നാല്‍ ജനസംഖ്യ അനുസരിച്ച് നോക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വളരെ കുറവാണെന്നു കാണാം. മഹാരാഷ്‌ട്രയിലെ ചില ജില്ലകളിലേതുപോലെയാണ് കേരളത്തിലെ രോഗവ്യാപനവും കുറയാത്തത്. കേരളത്തിന്റെ കാര്യത്തില്‍ പുതുതായി രോഗികളാവുന്നവരുടെ എണ്ണവും മരണസംഖ്യയും കണക്കാക്കുന്നതിലെ തെറ്റായ രീതി ഇത് രണ്ടും കുറച്ചു കാണിക്കുകയാണ്. ഇപ്പോഴും ആശങ്ക ജനിപ്പിക്കുന്ന വിധമാണ്  പുതിയ രോഗികള്‍ ഉണ്ടാകുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും. പക്ഷേ ഓരോ ദിവസവും രോഗവ്യാപന നിരക്ക് കുറഞ്ഞുവരുന്നു എന്നത് ആശ്വാസത്തിന് വക നല്‍കുന്നു.

ഒന്നാം തരംഗത്തിന്റെ കാലത്ത് വലിയ തോതിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ജനങ്ങള്‍ ഈ ജാഗ്രത കൈവിട്ടതാണ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായത്.  കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പലതരം വീഴ്ചകള്‍ സംഭവിച്ചു. ഇപ്പോള്‍ രണ്ടാം തരംഗവും അവസാനിച്ചുകൊണ്ടിരിക്കെ ജാഗ്രതക്കുറവു സംഭവിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും. ഇവിടെയാണ് ദല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ് മുഖവിലക്കെടുക്കേണ്ടത്. കൊവിഡിന്റെ മൂന്നാംതരംഗം രാജ്യത്ത് അനിവാര്യമാണെന്നും, അത് കൂടുതല്‍ മാരകമാവാനാണ് സാധ്യതയെന്നും ഡോ. ഗുലേറിയ വ്യക്തമാക്കുമ്പോള്‍ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ നമുക്ക് കൂടുതല്‍ ജാഗ്രത വേണമെന്നാണ് വരുന്നത്. സാധാരണഗതിയില്‍ ഒരു കൊവിഡ് തരംഗം ഉച്ചസ്ഥായിയിലെത്താന്‍ നാലഞ്ച് മാസങ്ങള്‍ വേണ്ടിവരുമെങ്കിലും ചന്തകളിലും മറ്റും നിയന്ത്രണങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടംകൂടിയാല്‍ മൂന്നാംതരംഗം നേരത്തെ എത്തിയേക്കാമെന്ന ഗുലേറിയയുടെ വാക്കുകള്‍ ഗൗരവത്തില്‍ ഉള്‍ക്കൊള്ളണം. ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത പക്ഷം മൂന്നാംതരംഗം സംഭവിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ മതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാധ്യത ഭരണാധികാരികള്‍ മാത്രമല്ല, ജനങ്ങളും ഗൗരവത്തിലെടുത്ത് പെരുമാറിയാലേ അനിവാര്യമായ വിപത്തിനെ തടയാനാവൂ.

കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ് രണ്ടാം തരംഗത്തില്‍ മരണം വാരിവിതച്ചത്. മൂന്നാം തരംഗത്തിലും ഇത് ഭീഷണിയായി തുടരും. ഇതിനു പുറമെ ഡെല്‍റ്റയ്‌ക്ക് മറ്റൊരു ജനിതക വ്യതിയാനം വന്ന് ഡെല്‍റ്റ പ്ലസ് എന്നൊരു വകഭേദം കൂടി ഉണ്ടാവാനുള്ള സാധ്യതയും വൈദ്യ ശാസ്ത്രജ്ഞര്‍ കാണുന്നുണ്ട്. പ്രതിരോധ ശേഷി നേടുന്ന മനുഷ്യശരീരത്തെ ആക്രമിച്ചാണ് ഓരോരോ വകഭേദങ്ങള്‍ ഉണ്ടാവുന്നത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അത് മൂന്നാം തരംഗത്തെ നേരത്തെ തന്നെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാവും. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും. കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ മൂന്നാംതരംഗത്തില്‍ രോഗവ്യാപനം രൂക്ഷമാവാന്‍ കാരണം. ഇപ്പോഴത്തെ നിലയ്‌ക്ക് ഈ മഹാമാരിയെ ചെറുക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്ന് വാക്‌സിനേഷനും മറ്റൊന്ന് സോഷ്യല്‍ വാക്‌സിനേഷന്‍ എന്നു വിളിക്കപ്പെടുന്ന നിയന്ത്രണങ്ങളും. വലിയ ജനപ്പെരുപ്പമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സ്വാഭാവികമായും സമയമെടുക്കും. അവശേഷിക്കുന്നത് സാമൂഹ്യ നിയന്ത്രണങ്ങളാണ്. രണ്ടാം തരംഗം ഒഴിഞ്ഞുപോകുന്നത് ജാഗ്രത വെടിയാനുള്ള അവസരമാക്കരുത്. മൂന്നാംതരംഗത്തെ നേരിടാന്‍ ഇപ്പോള്‍ തന്നെ ഒരുങ്ങാം.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.