Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ആയുധ നിയന്ത്രണണവും ആണവ സുസ്ഥിരതയും ഉറപ്പാക്കുമെന്ന് ബെഡന്‍-പുടിന്‍ പ്രതിജ്ഞ; ഇരുരാജ്യങ്ങളുടെയും സ്ഥാനപതികള്‍ തിരിച്ചെത്തും

ആയുധ നിയന്ത്രണത്തിലും ആണവസുസ്ഥിരതയിലും പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും. ജനീവയില്‍ സമാപിച്ച ഉച്ചകോടിയിലാണ് ഇരു നേതാക്കളും ഈ പ്രസ്താവന നടത്തിയത്. വൈകാതെ ആണവായുധ നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഇരുനേതാക്കളും പരസ്പരം സമ്മതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 06:24 pm IST
inWorld

ജനീവ: ആയുധ നിയന്ത്രണത്തിലും ആണവസുസ്ഥിരതയിലും പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും. ജനീവയില്‍ സമാപിച്ച ഉച്ചകോടിയിലാണ് ഇരു നേതാക്കളും ഈ പ്രസ്താവന നടത്തിയത്. വൈകാതെ ആണവായുധ നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഇരുനേതാക്കളും പരസ്പരം സമ്മതിച്ചു.  

അഞ്ചുവര്‍ഷത്തേക്ക് കൂടി പുതുക്കിയ ന്യൂ സ്റ്റാര്‍ട്ട് ആയുധ നിയന്ത്രണ ഉടമ്പടിയില്‍ സാധ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ഇരു നേതാക്കളും ധാരണയായി. ഇരുരാഷ്‌ട്രങ്ങളും അന്യോന്യം ലാക്കാക്കാവുന്ന തന്ത്രപ്രധാന ആണവായുധങ്ങള്‍ നിയന്ത്രിക്കാനും ഭൗമ, അന്തര്‍വാഹിനി മിസൈലുകളുടെയും അതയ്‌ക്കാനുള്ള ബോംബര്‍മാരുടെയും എണ്ണം നിയന്ത്രിക്കുന്നതാണ് ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി. ഇതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്താനും ഇരുനേതാക്കളും ധാരണയായിട്ടുണ്ട്.

ഇരുരാജ്യങ്ങളിലെയും സ്ഥാനപതിമാര്‍ തിരിച്ചെത്തി സ്ഥാനമേല്‍ക്കാനും ഇവരുടെ ചര്‍ച്ചയില്‍ തീരുമാനമായി. പുടിനെ കൊലയാളി എന്ന് ബൈഡന്‍ വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് റഷ്യ അവരുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. വൈകാതെ യുഎസും അവരുടെ സ്ഥാനപതിയെ റഷ്യയില്‍ നിന്നും പിന്‍വലിച്ചു. ജനീവയിലെ  തീരുമാനപ്രകാരം ഇരുരാജ്യങ്ങളും  അംബാസര്‍മാര്‍ മടക്കി അയയ്‌ക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഇരുരാജ്യങ്ങളിലെയും അംബാസഡര്‍മാര്‍ വീണ്ടും ചുമതലയേല്‍ക്കും.

സൈബര്‍ സുരക്ഷ, വിദേശ നയം എന്നീ കാര്യങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. സൈബര്‍ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും തുടരുമെന്നാണ് വ്‌ളാഡിമിര്‍ പുടിന്‍ വിശദീകരിച്ചത്. റഷ്യയിലെ മനുഷ്യാവകാശം അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമേരിക്കയുടെ സാഹചര്യങ്ങള്‍ വിശദീകരിച്ച് തിരിച്ചടിക്കാന്‍ പുടിന്‍ ശ്രമിക്കുകയായിരുന്നു. ജോര്‍ജ്ജ് ഫ്‌ളോയ് പ്രശ്‌നവും ജനവരി ആറിലെ കാപ്പിറ്റോള്‍ അക്രമവും ചൂണ്ടിക്കാട്ടി ഇപ്പോഴും അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വായ തുറന്നാല്‍ വെടിയേല്‍ക്കുമെന്ന സ്ഥിതിയാണുള്ളതെന്ന് പുടിന്‍ കുറ്റപ്പെടുത്തി.

അലക്‌സി നവല്‍നിയുടെ കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം അറിയപ്പെടുന്ന വിമതനാണെന്നും അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കപ്പെടുന്ന വ്യക്തിയാണെന്നുമായിരുന്നു പുടിന്റെ മറുപടി. അദ്ദേഹം റഷ്യയുടെ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് അദ്ദേഹത്തിനറിയാം. മനപൂര്‍വ്വം നിയമസംഘനം നടത്താന്‍ അയാള്‍ ആഗ്രഹിക്കുകയാണ്. അപ്പോള്‍ എന്ത് തരം ചര്‍്ച്ചയാണ് അയാളെക്കുറിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്നത്?-പുടിന്‍ ചോദിച്ചു. 

ക്രിമിയയില്‍ റഷ്യന്‍ സൈന്യം നടത്തുന്ന ഇടപെടലിനെയും പുടിന്‍ ന്യായീകരിച്ചു. അന്താരാഷ്‌ട്ര നിയമം അനുസരിച്ചാണ് റഷ്യ മുന്നോട്ട് പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അമേരിക്കയാണ് യഥാര്‍ത്ഥത്തില്‍ ആക്രമണമകാരിയെന്നും അവര്‍ റഷ്യന്‍ മേഖലയില്‍ അവരുടെ സ്വാധീനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. ഉക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്ന സംഭവത്തെക്കുറിച്ച് തനിക്ക് ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ലെന്നായിരുന്നു പുടിന്റെ മറുപടി.

ഈ ഉച്ചകോടി പുടിന്റെ വിജയമാണെന്ന് വിലയിരുത്തുകയാണ് ഭൂരിഭാഗം വിദഗ്ധരും. പുടിനെ സംബന്ധിച്ചിടത്തോളം യുഎസും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാന്‍ സാധിച്ചു. റഷ്യയ്‌ക്കെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തില്ലെന്നും പുടിന്‍ ഈ ഉച്ചകോടിയിലൂടെ ഉറപ്പാക്കി.

എന്തായാലും യുഎസ് റഷ്യ ബന്ധം കുറെക്കൂടി മെച്ചപ്പെടുത്താന്‍ ഈ കൂടിക്കാഴ്ചയ്‌ക്ക കഴിഞ്ഞു. യുഎസിന്റെ സുപ്രധാനമായ 16 മേഖലകളില്‍ സൈബര്‍ ആക്രമണം പാടില്ലെന്ന് ബൈഡന്‍ പുടിനില്‍ നിന്നും ഉറപ്പ് വാങ്ങിയതായി അയിരുന്നു. ഈ 16 മേഖലകള്‍ ഏതെന്ന് അമേരിക്ക പരസ്യമാക്കിയില്ല. എല്ലാവര്‍ക്കും അനുസരിക്കാവുന്ന ചില പൊതു നിയമങ്ങള്‍ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വേണമെന്ന ആവശ്യവും ബൈഡന്‍ ഉന്നയിച്ചു.

Tags: joe bidenbidenഅലക്സി നവാൽനിജനീവ ഉച്ചകോടിന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിUkraineസൈബര്‍ സുരക്ഷക്രിമിയCyber AttackVladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.