ന്യൂദല്ഹി: ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്സിനെപ്പോലെയോ അല്ലെന്നും ഇവിടെ തെരുവിലെ കലാപം വിജയിക്കില്ലെന്നും ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്നും കേന്ദ്ര പാര്ലമെന്ററികാര്യമന്ത്രി കിരണ് റിജിജു പറഞ്ഞു. ബംഗ്ലാദേശിലെ തെരുവ് കലാപവും ഫ്രാന്സിലെ തീവെയ്പ്പും കൊള്ളയും പോലെ ഇന്ത്യയിലും നടത്താന് ഗൂഢാലോചന നടന്നു. സമൂഹമാധ്യമമായ എക്സില് പങ്കുവെച്ച കുറിപ്പിലായിരുന്നു കിരണ് റിജിജുവിന്റെ ഈ പ്രതികരണം.
ഇന്ത്യാവിരുദ്ധ സംഘങ്ങളും പ്രതിപക്ഷ രാഷ്ട്രീയക്കാരും ഇതിനായി യുവാക്കളെ പ്രേരിപ്പിച്ചിരുന്നുവെന്നും കിരണ് റിജിജു പറഞ്ഞു. ഇന്ത്യയില് ഭരണം അട്ടിമറിക്കാന് ശ്രമം നടന്നുവെന്നും അത് പരാജയപ്പെട്ടെന്നും ആരോപിച്ച റിജിജു സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണിന്റെയും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ വിദ്യാര്ത്ഥി സംഘടനയായ ഐഷ ഘോഷിന്റെയും വീഡിയോകളും തെളിവായി പങ്കുവെച്ചു.
എസ് ഐ ആര് വിരുദ്ധ പ്രതിഷേധങ്ങള്ക്കിടെ ഇന്ത്യയില് അക്രമം നടത്താന് പ്രതിപക്ഷ പാര്ട്ടികള് ഗൂഢാലോചന നടത്തിയെന്നും കിരണ് റിജിജു പറഞ്ഞു.
















