Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയോട് തോല്‍വി തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍; കേസില്‍ ഇമ്രാന്‍ സര്‍ക്കാരിനെ കുടുക്കിലാക്കി പാക് പ്രതിപക്ഷം

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ അടിയറവ് തുറന്ന് പറഞ്ഞ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 07:50 pm IST
inWorld
പാക് തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് (ഇടത്ത്), പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി

പാക് തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് (ഇടത്ത്), പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി

ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ അടിയറവ് തുറന്ന് പറഞ്ഞ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി.

പാകിസ്ഥാന്റെ തടവില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ സൈനികകോടതി വിധിക്കെതിരെ ഏതെങ്കിലും പാക് കോടതിയില്‍ സ്വമേധയാ പോകാനോ, കോണ്‍സുലേറ്റ് വഴി പോകാനോ അനുമതി നല്‍കുന്ന ബില്ല് പാസാക്കുന്നതിനെതിരെ പാക് അസംബ്ലിയില്‍ പ്രതിപക്ഷം ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് ഖുറേഷിയുടെ ഈ കുറ്റസമ്മതം.

സഭാ നടപടികള്‍ നിര്‍ത്തിവെക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനായിരുന്നു പിന്നീട് പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി നടത്തിയ ശ്രമം. ചാരപ്രവര്‍ത്തനം ആരോപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യയുടെ കുല്‍ഭൂഷണ്‍ യാദവിനെ തടവിലിട്ടത്.  

കുല്‍ഭൂഷണ്‍ കേസില്‍ ഇന്ത്യ വീണ്ടും അന്താരാഷ്‌ട്ര കോടതിയിലേക്ക് (ഐസിജെ) പാകിസ്ഥാനെ വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണെന്നും അങ്ങിനെ വന്നാല്‍ ഇന്ത്യ കേസില്‍ വിജയിച്ചേക്കാമെന്നും ഖുറേഷി തിങ്കളാഴ്ച പ്രതിപക്ഷത്തിനോട് അഭ്യര്‍ത്ഥിച്ചു.  

‘ഇന്ത്യ കുല്‍ഭൂഷണ്‍ ജാദവ് കേസ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അന്താരാഷ്‌ട്ര കോടതിയുടെ തീരുമാനമനുസരിച്ചാണ് നമ്മള്‍ നടപടിയെടുക്കുന്നത്. ഇന്ത്യക്ക് എന്താണാവശ്യം? കുല്‍ഭൂഷണ്‍ യാദവിന് കോണ്‍സുലാറുമായി ബന്ധപ്പെടുന്നത് പാകിസ്ഥാന്‍ നിഷേധിക്കാനാണ് ഇന്ത്യ കാത്തിരിക്കുന്നത്. അങ്ങിനെയെങ്കില്‍ ഇന്ത്യയ്‌ക്ക് വീണ്ടും അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാം. അതാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയുടെ ഗൂഢലക്ഷ്യം തിരിച്ചറി്ഞ്ഞ് പ്രതിപക്ഷം പെരുമാറണം,’ ഖുറേഷി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ മോദിയുടെ സുഹൃത്തായ ഇമ്രാന്‍ഖാന്‍ വഞ്ചകനാണ് എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സ്പീക്കറുടെ ബെഞ്ചിലേക്ക് തള്ളിക്കയറി. ഈ ബില്ലിനെ എതിര്‍ക്കുക വഴി പാക് പ്രതിപക്ഷം ഇന്ത്യന്‍ സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയാണെന്നും ഖുറേഷി കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ ഉപരിസഭ പാസാക്കിയാല്‍ മാത്രമേ ഈ ബില്‍ നിയമമാകൂ. എന്നാല്‍ ഇവിടെ പ്രതിപക്ഷത്തിനാണ് മേല്‍ക്കൈ. ബില്‍ പാസായില്ലെങ്കില്‍ കുല്‍ഭൂഷണ്‍ യാദവിന് പാക് സൈനിക കോടതി വിധിക്കെതിരെ കോടതിയെ സമീപിക്കാനാവില്ല. അങ്ങിനെ വന്നാല്‍ ഇന്ത്യ അന്താരാഷ്‌ട്ര തലത്തില്‍ നടത്തുന്ന നീക്കത്തില്‍ പാകിസ്ഥാന് കൂടുതല്‍ തിരിച്ചടി കിട്ടാന്‍ സാധ്യതയുണ്ട്.  

കുടുക്കിലായ ഇമ്രാന്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ നിയമമന്ത്രി ഫറോഗ് നസീമും രംഗത്തെത്തി. ഈ ബില്‍ പാസാക്കിയില്ലെങ്കില്‍ ഇന്ത്യ അന്താരാഷ്‌ട്ര കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ സമീപിക്കുമെന്നും അദ്ദേഹം അപേക്ഷിച്ചുനോക്കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിനെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് 2016 മാര്‍ച്ചില്‍ പാകിസ്ഥാന്‍ തടവിലാക്കിയത്. ഒരു വര്‍ഷം കഴിഞ്ഞ് പാകിസ്ഥാന്‍ സൈനിക കോടതി ഇദ്ദേഹത്തിനെ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാല്‍ 2017 ഏപ്രിലില്‍ ഇന്ത്യ പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര കോടതിയില്‍ പരാതി നല്‍കി. അവിടെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്‌ട്ര കോടതി സ്‌റ്റേ ചെയ്തു. ജാദവിനെ ബലൂചിസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടെങ്കിലും ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ഇന്ത്യ തിരിച്ചടിച്ചു. അതുപോലെ ജാദവിന് ഇന്ത്യ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ പാകിസ്ഥാന്‍ സമ്മതിക്കാത്തത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.

Tags: കുല്‍ഭൂഷണ്‍ ജാദവ്കുല്‍ഭൂഷണ്‍ ജാദവ് കേസ്ministerimran khanവിദേശംപാക്കിസ്ഥാന്‍ഖുറേഷിimrankhanകുല്‍ഭൂഷണ്‍മഹമൂദ് ഖുറേഷി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.