Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരിതകാലത്ത് ലോട്ടറി തൊഴിലാളികളെ സര്‍ക്കാര്‍ കൈവിട്ടു

ഒന്നാംഘട്ട ലോക്ഡൗണ്‍ നിലവില്‍ വന്ന സമയത്ത് സര്‍ക്കാര്‍ നാമമാത്രമായ സഹായങ്ങള്‍ നല്‍കിയിരുന്നു. അന്ന് 3,500 രൂപ ടോക്കണ്‍ നല്‍കി ടിക്കറ്റ് വാങ്ങാന്‍ സഹായം അനുവദിക്കുകയും ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 11, 2021, 06:25 pm IST
inKerala

ആലപ്പുഴ: സാമ്പത്തിക രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചിരുന്ന ലോട്ടറി തൊഴിലാളികളെ ദുരിതകാലത്ത് സര്‍ക്കാര്‍ കൈവിട്ടു. രണ്ടു മാസത്തിലേറെയായി ലോട്ടറി വില്‍പ്പന നിലച്ചിട്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത ദുരിതത്തിലാണ് സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വരുന്ന ചെറുകിട ലോട്ടറി കച്ചവടക്കാര്‍.

ഒന്നാംഘട്ട ലോക്ഡൗണ്‍ നിലവില്‍ വന്ന സമയത്ത് സര്‍ക്കാര്‍ നാമമാത്രമായ സഹായങ്ങള്‍ നല്‍കിയിരുന്നു. അന്ന് 3,500 രൂപ ടോക്കണ്‍ നല്‍കി ടിക്കറ്റ് വാങ്ങാന്‍ സഹായം അനുവദിക്കുകയും ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. എന്നാല്‍ ടോക്കണ്‍ നിരക്കില്‍ അനുവദിച്ച 3, 500 രൂപ ഓണക്കാലത്ത് അനുവദിക്കാറുള്ള ബോണസില്‍ നിന്ന് വെട്ടിച്ചുരുക്കിയത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.  കൂടാതെ ബോണസില്‍ വര്‍ഷത്തില്‍ നല്‍കാറുള്ള 500 രൂപയുടെ വര്‍ധനവ് കഴിഞ്ഞ തവണ ലഭിച്ചതുമില്ല. ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ വ്യക്തികള്‍ക്ക് ആദ്യ വര്‍ഷം 6,000 രൂപയുടെ ഓണക്കാല ബോണസാണ് ലഭിക്കാറുള്ളത്. ഇത് വര്‍ഷത്തില്‍ 500 രൂപ വര്‍ധിപ്പിക്കാറുണ്ടായിരുന്നു.

ഇത്തവണത്തെ ലോക്ഡൗണില്‍ കൂപ്പണ്‍ നിരക്കില്‍ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 1000 രൂപയുടെ ധനസഹായമാണ് ഇവര്‍ക്ക് ആകെ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത ലോട്ടറി കച്ചവടക്കാര്‍ക്ക് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ നോക്കി ഈ തുക ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല. ലോട്ടറി വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചതോടെ നേരത്തെ തന്നെ വില്‍പ്പനക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ കൊവിഡും  പടര്‍ന്ന് പിടിച്ചത് ഇരുട്ടടിയായി.  

ഇത്തവണത്തെ ബജറ്റില്‍ ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ യാതൊന്നും പ്രഖ്യാപിച്ചിട്ടില്ല. മദ്യവില്‍പ്പന കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയെ താങ്ങിനിര്‍ത്തുന്നവരായിരുന്നു ലോട്ടറി വില്‍പ്പനക്കാര്‍. ശാരീരിക ബുദ്ധിമുട്ടുള്ളവരും,പ്രായക്കൂടുതല്‍ കൊണ്ട് ശാരീരിക അവശത അനുഭവിക്കുന്നവരുമാണ്   ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധികം പേരും. അവരെ സഹായിക്കാന്‍ പദ്ധതികള്‍ വേണമെന്നാണ് ആവശ്യം.

Tags: keralaകേരള സര്‍ക്കാര്‍lottery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.