Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

പിടിക്കപ്പെട്ട ഹിന്ദുക്കളെ അടിമച്ചന്തയില്‍ വിറ്റു. ഇത് കണ്ട സംഭാജിയുടെ ഹിന്ദു ഹൃദയം വ്യാകുലപ്പെട്ടു. തികോടാ, ഹോന്നാവര്‍, അഥണി എന്നീ പ്രദേശങ്ങളിലും ഖാന്‍ ഇതാവര്‍ത്തിച്ചു. സംഭാജിക്ക് അത് സഹിക്കാന്‍ സാധിച്ചില്ല. ഹിന്ദുക്കളുടെ മേലുള്ള ഈ അത്യാചാരം നിര്‍ത്തൂ എന്ന് ക്രോധത്തോടെ ഖാനോടാവശ്യപ്പെട്ടു. അപ്പോള്‍ ഖാന്‍ തിരിച്ചു ചോദിച്ചു എന്നോടിതു പറയാന്‍ താനാരാ? ഞാനാണ് ഇവിടെ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്, നീയല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 07:05 pm IST
inSamskriti

സംഭാജിയെ മുന്‍നിര്‍ത്തിക്കൊണ്ട് ഭൂപാള കോട്ടയില്‍ ദിലേര്‍ഖാന്‍ പ്രയോഗിച്ച തന്ത്രം മറ്റുള്ളിടത്തു നടന്നില്ല. സ്വരാജ്യത്തിന്റെ എല്ലാ നായകന്മാര്‍ക്കും നിര്‍ദേശം ലഭിച്ചു. അവര്‍ ജാഗരൂകരായി. ദിലേര്‍ഖാന് എല്ലായിടവും പരാജയപ്പെടേണ്ടിവന്നു. അതില്‍ ക്രുദ്ധനായ ദിലേര്‍ഖാന്‍ ഹിന്ദുക്കളെ കൊന്നൊടുക്കാനും, കൊള്ളയടിക്കാനും, ഗ്രാമങ്ങള്‍ക്ക് തീയിടാനുമാരംഭിച്ചു.  

പിടിക്കപ്പെട്ട ഹിന്ദുക്കളെ അടിമച്ചന്തയില്‍ വിറ്റു. ഇത് കണ്ട സംഭാജിയുടെ ഹിന്ദു ഹൃദയം വ്യാകുലപ്പെട്ടു. തികോടാ, ഹോന്നാവര്‍, അഥണി എന്നീ പ്രദേശങ്ങളിലും ഖാന്‍ ഇതാവര്‍ത്തിച്ചു. സംഭാജിക്ക് അത് സഹിക്കാന്‍ സാധിച്ചില്ല. ഹിന്ദുക്കളുടെ മേലുള്ള ഈ അത്യാചാരം നിര്‍ത്തൂ എന്ന് ക്രോധത്തോടെ ഖാനോടാവശ്യപ്പെട്ടു. അപ്പോള്‍ ഖാന്‍ തിരിച്ചു ചോദിച്ചു എന്നോടിതു പറയാന്‍ താനാരാ? ഞാനാണ് ഇവിടെ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്, നീയല്ല.

ഖാന്‍ ഇതു പറഞ്ഞതോടെ, സംഭാജി ഒന്നുണര്‍ന്നു. ബോധോദയമുണ്ടായി. താനാരാ ചോദിക്കാന്‍ എന്ന ഖാന്റെ ചോദ്യം, സ്വാഭിമാനിയായ സംഭാജിയുടെ ഹൃദയത്തില്‍ കൊണ്ടു. അയാളുടെ മനസ്സില്‍ കൊടുങ്കാറ്റടിച്ചു. സത്യം ഞാനാരാണ്?  എന്ന് സ്വയം ചോദിച്ചു. മുഴുവന്‍ സ്വരാജ്യത്തിന്റെയും ഭാവി ഛത്രപതി എന്ന് അന്തരംഗം മന്ത്രിച്ചു. എന്നാല്‍ ഇപ്പോള്‍? അത്യാചാരികളായ വിധര്‍മികളുടെ ദിലേര്‍ഖാന്റെ ദാസന്‍! ആദരണീയനായ പിതാവ് രക്തമൊഴുക്കി നിര്‍മിച്ച സ്വരാജ്യത്തെ നശിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഔറംഗസേബിന്റെ ആജ്ഞാനുവര്‍ത്തിയായ ഒരു കളിക്കോപ്പ്. ഔറംഗസേബ് ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു. നേതാജി പാല്‍ക്കറെപ്പോലെ സംഭാജിയെയും മതംമാറ്റാനുള്ളതായിരുന്നു അത്.  

അതിനായി ദിലേര്‍ഖാന് രഹസ്യമായി സൂചനയും അയച്ചു. സംഭാജിയെ ബന്ധനസ്ഥനാക്കി ദില്ലിയിലേക്കയക്കാന്‍. എങ്ങനെയോ സംഭാജി ഈ വിവരം അറിഞ്ഞു. ശിവാജിയുടെ രഹസ്യവിഭാഗക്കാരും നിഴല്‍പോലെ സംഭാജിയെ പിന്തുടരുന്നുണ്ടായിരുന്നു. അവര്‍ യുവരാജാവിനെ രഹസ്യമായി സ്വരാജ്യത്തെത്തിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ അവരായിരിക്കും ഔറംഗസേബിന്റെ ഈ ഗൂഢാലോചന സംഭാജിയെ അറിയിച്ചത്. ദിലേര്‍ഖാന്റെ സൈനിക ശിബിരത്തില്‍ സംഭാജിയുടെ അതേ സ്ഥാനത്തു തന്നെ സംഭാജിയുടെ ഭാര്യാ പിതാവായ മഹദാജി നിംബാളകര്‍ ഉണ്ടായിരുന്നു. അദ്ദേഹം സംഭാജിയെ ഗുണദോഷിച്ചു എത്രയും പെട്ടെന്ന് ഒളിച്ചുപോയ്‌ക്കൊള്ളാന്‍ പറഞ്ഞു. അവസാനം സംഭാജി ഒളിച്ചോടാന്‍ നിശ്ചയിച്ചു. അവസരം പാര്‍ത്തിരുന്നു.

ഒരിക്കല്‍ രാത്രിയില്‍ അഥണിയില്‍നിന്നും ഐനാപുരം പോകുകയായിരുന്നു. വഴിയില്‍ ഭാര്യയെ പുരുഷവേഷം ധരിപ്പിച്ച് ദിലേര്‍ഖാന്റെ ശിബിരത്തില്‍നിന്നും ഒളിച്ചോടി. വായുവേഗത്തില്‍ ബീജാപ്പൂരില്‍ പോയി അവിടെ അഭയം പ്രാപിച്ചു. സംഭാജി തന്നെ വഞ്ചിച്ചു എന്നറിഞ്ഞ ദിലേര്‍ഖാന്‍ ക്രുദ്ധനായി. സംഭാജിയെ തന്നെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സിദ്ദിമസൂദുമായി ചര്‍ച്ചയാരംഭിച്ചു. ശിവാജിയുടെ രഹസ്യവിഭാഗം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവര്‍ യുവരാജാവിനെ ജാഗരൂകനാക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. സ്വരാജ്യത്തില്‍  തിരിച്ചുവരാനുള്ള വ്യവസ്ഥ ചെയ്തു. അതനുസരിച്ച് ബീജാപ്പൂരില്‍നിന്നും ഒളിച്ചോടി പന്‍ഹാള ദുര്‍ഗത്തില്‍ എത്തിച്ചേര്‍ന്നു. സംഭാജി പന്‍ഹാള ദുര്‍ഗത്തില്‍ എത്തിയ വിവരം ശിവാജി അറിഞ്ഞു. ഏറെ സന്തോഷത്തോടെ മകനെ കാണാനായി ശിവാജി പന്‍ഹാളക്കോട്ടയിലെത്തി.  

തന്റെ ക്ഷീണിച്ചുവരുന്ന ശരീരസ്ഥിതിയും സ്വരാജ്യത്തിന്റെ ബാല്യാവസ്ഥയും ശത്രുക്കളുടെ കുതന്ത്രങ്ങളും എല്ലാം വിസ്തരിച്ച് സംഭാജിയോട് പറഞ്ഞതിനുശേഷം മകനെ എന്നെവിട്ട് എങ്ങോട്ടും പോകരുതെന്ന് സ്‌നേഹത്തോടെ പറഞ്ഞു. ഔറംഗസേബ് നിന്നെ കൊല്ലാന്‍ തയ്യാറായിരുന്നു. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. നിന്നെ രാജ്യഭാരം ഏല്‍പ്പിക്കാം സ്വരാജ്യം രണ്ടായി വിഭജിക്കാം. ജ്യേഷ്ഠ പുത്രനായ നിനക്ക് കാവേരി മുതല്‍ തുംഗഭദ്രവരെയുള്ള രാജ്യം നല്‍കാം. തുംഗഭദ്ര മുതല്‍ ഗോദാവരി വരെയുള്ള രാജ്യം രാജാറാമിനും കൊടുക്കാം, രണ്ടുപേരും രാജ്യം പരിപാലിക്കും. ഇനിയങ്ങോട്ട് ഞാന്‍ ഈശ്വരസ്മരണം നടത്തിക്കൊണ്ട് അവശേഷിച്ച ആയുസ് സാര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

ഇങ്ങനെ രാജ്യം വിഭജിക്കണം എന്ന് ശിവാജി ചിന്തിക്കാനുള്ള കാരണം സംഭാജിയുടെ എടുത്തുചാട്ട പ്രവൃത്തി തന്നെയാണ്, ഇത് മുന്‍പ് കണ്ടതാണല്ലൊ? സ്വരാജ്യത്തിന്റെ ഹിതമനുസരിച്ച് സംഭാജിയെ രാജധാനിയില്‍ നിന്നും അകറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം ചിന്തിച്ചു.

സംഭാജി തലകുനിച്ചുനിന്നുകൊണ്ട് മഹാരാജാവിനോട് പറഞ്ഞു-ജീവിക്കാനാവശ്യമായതെടുത്ത്, താങ്കളുടെ പാദസേവ ചെയ്തുകൊണ്ട് ജീവിക്കാനാണാഗ്രഹിക്കുന്നത്. അതില്‍ കൂടുതലായി എനിക്കൊന്നും വേണ്ട.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

Samskriti

ശിവാജിക്ക് പ്രിയം ഹൈന്ദവിസ്വരാജ്യത്തിന്റെ ഹിതം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.