Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

ലോകത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം ഉണ്ടാവുമെന്നു തോന്നുന്നില്ല. എത്രയോ തവണ മൃത്യുവിന്റെ മുഖത്തില്‍ പതിച്ച, അവരുടെ ഏകമാത്ര പുത്രന്‍ ഇന്ന് സിംഹാസനാരോഹണം ചെയ്യും. ഛത്രപതിയാകും എന്ന സന്തോഷത്തിന്റെ അളവ് എങ്ങനെ അളക്കും? എത്രയോ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള ഒരു മുഹൂര്‍ത്തം പ്രതീക്ഷിച്ചിരിക്കുകയായിരുന്ന കണക്കില്ലാത്ത സാധുസജ്ജനങ്ങള്‍ വന്നെത്തിയിട്ടുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 31, 2021, 08:49 pm IST
inSamskriti

സ്വകീയരും പരകീയരുമായ, രാജനീതി-ധാര്‍മികരംഗങ്ങളിലെ പ്രമുഖര്‍ ക്ഷണിക്കപ്പെട്ടു. ഭാരതത്തിലെ സപ്തനദികളില്‍ നിന്നും, എല്ലാ സമുദ്രങ്ങളില്‍നിന്നും തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥജല കലശങ്ങള്‍ കൊണ്ടുവന്നു. ദൂരദിക്കുകളില്‍ നിന്നുപോലുമുള്ള വിദ്വാന്മാരും, കലാകാരന്മാരും രാജദൂതന്മാരും വന്നെത്തി.

ജീജാബായി ‘റായഗഡില്‍’ എത്തി. രാജാമാതാവിന്റെ ജീവിതത്തിലെ സുവര്‍ണാവസരമായിരുന്നു അത്. ജീവിതം സാര്‍ത്ഥകമായ ക്ഷണങ്ങള്‍.  

ലോകത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം ഉണ്ടാവുമെന്നു തോന്നുന്നില്ല. എത്രയോ തവണ മൃത്യുവിന്റെ മുഖത്തില്‍ പതിച്ച, അവരുടെ ഏകമാത്ര പുത്രന്‍ ഇന്ന് സിംഹാസനാരോഹണം ചെയ്യും. ഛത്രപതിയാകും എന്ന സന്തോഷത്തിന്റെ അളവ് എങ്ങനെ അളക്കും? എത്രയോ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള ഒരു മുഹൂര്‍ത്തം പ്രതീക്ഷിച്ചിരിക്കുകയായിരുന്ന കണക്കില്ലാത്ത സാധുസജ്ജനങ്ങള്‍ വന്നെത്തിയിട്ടുണ്ട്. മഠമന്ദിരങ്ങളുടെ ഉദ്ധാരകനായ ശിവാജിയുടെ സിംഹാസനാരോഹണ സന്ദര്‍ഭത്തില്‍ അവിടെ ഉപസ്ഥിതനാവുക, അതില്‍ ഭാഗഭാക്കാവുക എന്നത്, ജീവിതത്തിലെ ധന്യനിമിഷങ്ങളായി, അവര്‍ നിര്‍വൃതികൊണ്ടു.

ധാര്‍മിക വിധികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ശിവാജി കുടുംബസമേതം പ്രതാപഗഡില്‍ പോയി. അവിടെയായിരുന്നു ശിവാജിയുടെ സര്‍വസ്വമായ ജഗദംബ ഭവാനിദേവിയുടെ പ്രതിഷ്ഠ. ദേവിയെ ഛത്രചാമരങ്ങള്‍ അണിയിച്ചതിനുശേഷം മാത്രമായിരിക്കും ശിവാജിയുടെ ഛത്രചാമരധാരണം. ആ മംഗളകര്‍മം പൂര്‍ത്തിയാക്കി ശിവാജി റായഗഢില്‍ തിരിച്ചെത്തി.

വളരെ നൂറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ഹിന്ദുസിംഹാസന പ്രതിഷ്ഠയ്‌ക്കായി പുരോഹിതനായ ഗംഗാഭട്ട് ഒരുസിംഹാസനാരോഹണ സംഹിത തന്നെ രചിച്ചിരുന്നു. ഓരോന്നായി സംസ്‌കാര വിധികള്‍ ആരംഭിച്ചു. ശിവാജി ക്ഷത്രിയ കുലോല്‍പ്പന്നനായിരുന്നു. ശഹാജി സിസോദിവംശീയനാണ് എന്ന് തമിഴ് കവിയായ ജയരാമപാണ്ഡ്യേ എഴുതിയിട്ടുണ്ട്. ഭോസലേ എന്നത് അദ്ദേഹത്തിന്റെ വംശത്തിന്റെ പേരായിരുന്നു. എന്നിരുന്നാലും മുസ്ലിങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കംകൊണ്ട് കുടുംബത്തില്‍ അനേകം സംസ്‌കാരങ്ങള്‍ ലോപിച്ചുപോയിരുന്നു. സമാജത്തില്‍ അംഗീകാരം കിട്ടുന്നതിനായി അത്തരം സംസ്‌കാരങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമായിരുന്നു. ശിവാജിയുടെ ഉപനയന സംസ്‌കാരം നടന്നിരുന്നില്ല. സിംഹാസനാരോഹണത്തിന്റെ പത്തുദിവസം മുന്‍പ് യജ്ഞോപവീത സംസ്‌കാരം നടത്തി. ഈ കാലത്ത് ഇദ്ദേഹത്തിന് രണ്ട് പുത്രന്മാരും ആറ് പുത്രികളും ഉണ്ടായിരുന്നു. വയസ്സാണെങ്കില്‍ നാല്‍പ്പത്തിയേഴും. ഉപനയനത്തിനുശേഷം വിവാഹ സംസ്‌കാരം നടന്നു. പത്‌നിയായ സൊയിരാബായിയുമായി ശാസ്ത്രവിധിയനുസരിച്ച് പുനര്‍വിവാഹം നടന്നു. മാതാപിതാക്കളുടെ വിവാഹം കുട്ടികള്‍ക്ക് മനോരഞ്ജകമായി അനുഭവപ്പെട്ടു.

ശാസ്ത്രനിര്‍ദ്ദേശമനുസരിച്ച് ശിവാജിയുടെ ബ്രഹ്മചര്യം അവസാനിച്ച് ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചു. ഏകാദശി നാളില്‍ ശിവാജിയുടെ സുവര്‍ണ തുലാഭാരം നടത്തി. ആനന്ദനാമ സംവത്സരത്തിന്റെ ജ്യേഷ്ഠശുക്ല ത്രയോദശിയില്‍ ഹിന്ദവി സ്വരാജ്യത്തിന്റെ (ഹിന്ദുസാമ്രാജ്യം) ശുഭാരംഭം കുറിച്ചു. ആ ദിവസം സ്വരാജ്യത്തിലെ ചരാചരങ്ങള്‍ക്കുപോലും തങ്ങളുടെ രാജ്യാഭിഷേകം നടന്നതായി അനുഭവപ്പെട്ടു. റായിഗഢില്‍ രാജഭവനത്തില്‍ ഗംഗാഭട്ടനും കുലഗുരു ബാളം ഭട്ടനും ചേര്‍ന്ന് അതിഗംഭീര ഉച്ചസ്വരത്തില്‍ വേദമന്ത്രങ്ങള്‍ ചൊല്ലിത്തുടങ്ങി. മുതിര്‍ന്ന ഭരണാധികാരികളും സേനാനായകന്മാരും ദേശത്തുനിന്നും വിദേശത്തുനിന്നും വന്ന രാജദൂതന്മാരും വരിവരിയായി ഇരിപ്പുണ്ടായിരുന്നു. എന്നാല്‍ ശിവാജിയുടെ പ്രാണപ്രിയരായ ബാജി പ്രഭു, താനാജി, മുരാരിബാജി, പ്രതാപറാവുഗുര്‍ജര്‍, ബാജിപാസല്‍കര്‍ എന്നിവര്‍ ഉപസ്ഥിതരായിരുന്നില്ല. അതുപോലെ സ്വരാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത അനേകം സൈനികരും അവരുടെ പ്രാണപ്രിയ നായകന്റെ സിംഹാസനാരോഹണ വൈഭവം കാണാന്‍ അവിടെ ഉണ്ടായിരുന്നില്ല. അവരുടെ ത്യാഗത്തിന്റെ-ബലിദാനത്തിന്റെ-ദിവ്യാഹുതിയുടെ ബലിവേദിയിലാണ് ഈ സിംഹാസനം ഉയര്‍ന്നുനില്‍ക്കുന്നത്. ആ വീരന്മാരുടെ പ്രാണാര്‍പ്പണത്തില്‍നിന്നാണ് ഈ സിംഹാസനം പ്രാണധാരണം ചെയ്തിരിക്കുന്നത്. ഇതിഹാസത്തിന്റെ ഗതി അതാണ്. കോകിലങ്ങള്‍ തങ്ങളുടെ രക്തമൊഴിക്കുമ്പോഴാണ് പാടലീപുഷ്പം വിരിയുന്നത് എന്നാണ് ചൊല്ല്.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

ശിവാജിക്ക് പ്രിയം ഹൈന്ദവിസ്വരാജ്യത്തിന്റെ ഹിതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.