Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഓര്‍മകളുടെ തട്ടകത്തില്‍

പതിമൂന്നാം വയസ്സില്‍ ചിന്തയിലേക്കും എഴുത്തിലേക്കും മനസ്സുതുറന്ന കോവിലന്റെ ആദ്യമോഹം കവിയാകണം എന്നായിരുന്നു. അതിനായി പ്രശസ്ത കവികളുടെ രചനകളൊക്കെ വായിച്ചു മനഃപാഠമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
inVaradyam

പദ്മനാഭന്‍ തിക്കോടി

കോവിലനെ അറിയാത്ത മലയാളി വായനക്കാര്‍ വിരളമായിരിക്കും. അദ്ദേഹത്തിന്റെ കഥകളിലെയും നോവലുകളിലെയും അനുകരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള തുളച്ചുകയറുന്ന ഭാഷയും ശക്തമായ കഥാപാത്രാവിഷ്‌കാരവും ഗ്രാമ്യതയും ഗോത്രഭാവങ്ങളും ഇണചേരുന്ന രചനാപാടവവും ഇന്നും ഒരനുഭവമായി നമ്മിലുണ്ട്. കഥകളിലൊക്ക അദ്ദേഹം കേവലമനുഷ്യനെ ദാര്‍ശനിക പരിപ്രേക്ഷ്യത്തില്‍ ചോദനകളുടെ ശുദ്ധരൂപത്തില്‍ കത്തിമുനവരപോലെ കോറിവച്ചു. ഇവയ്‌ക്ക് പച്ച മനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പും ദാര്‍ഢ്യവും ഉണ്ടായിരുന്നു.  

പരുക്കന്‍ ഭാഷകൊണ്ട് ചോരപൊടിയുമ്പോഴും വാക്കറിവുകളുടെ ഉള്ളങ്ങളില്‍ തോറ്റം പാട്ടുകളുടെ ഇമ്പമാര്‍ന്ന സംഗീതം അവയിലുണ്ടായിരുന്നു.  

ആധിപത്യവ്യവസ്ഥയുടെ വിപത്തുകളെക്കുറിച്ച് വിളിച്ചോതാന്‍ തന്റെ എഴുത്തുകളുടെ സാദ്ധ്യതയും കരുത്തും പ്രയോജനപ്പെടുത്തി, ഈ സര്‍ഗ്ഗാത്മക സാഹിത്യകാരന്‍. നാട്ടറിവുകളെയും ദേശചരിത്രത്തെയും അദ്ദേഹം എഴുത്തിലൂടെ മടക്കിക്കൊണ്ടുവന്നു.  

പതിമൂന്നാം വയസ്സില്‍ ചിന്തയിലേക്കും എഴുത്തിലേക്കും മനസ്സുതുറന്ന കോവിലന്റെ ആദ്യമോഹം കവിയാകണം എന്നായിരുന്നു. അതിനായി പ്രശസ്ത കവികളുടെ രചനകളൊക്കെ വായിച്ചു മനഃപാഠമാക്കി.  

ആദ്യകവിതകള്‍ വിഷയമാക്കിയത് ചുറ്റും കണ്ടനുഭവിച്ചിരുന്ന ജന്മിത്വം, ജാതീയത, ദാരിദ്ര്യം, വൈദേശിക ചൂഷണം ഇവയൊക്കെ തന്നെ.  

ജീവിതത്തോട് നീതിപുലര്‍ത്താന്‍ കൂടുതല്‍ സാദ്ധ്യത കഥയെഴുത്തിനാണെന്ന് ബോധ്യം വന്നപ്പോള്‍ ആ വഴി സ്വീകരിക്കുകയായിരുന്നു.  

അതോടെ വിയര്‍പ്പും ചെളിയും നാട്ടുനന്മകളും ലയിച്ചുകിടക്കുന്ന അക്ഷരസ്മാരകങ്ങള്‍ കഥാരൂപത്തില്‍ ആ തൂലികയില്‍ നിന്ന് പുറത്തുവന്നു തുടങ്ങി. 

സൈനികസേവനകാലത്താണ് ഇദ്ദേഹം കോവിലനാകുന്നത്. ആ കാലത്തെഴുതപ്പെട്ട കൃതികളില്‍ പട്ടാളജീവിതം വളരെ മിഴിവോടെ ആവിഷ്‌കരിയ്‌ക്കപ്പെട്ടു, അവിസ്മരണീയങ്ങളും വ്യത്യസ്തങ്ങളുമായ മുഹൂര്‍ത്തങ്ങളിലൂടെ.  

സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം നാം കാണുന്നത് പുറംലോകത്തെ ഓരോ ചലനത്തിലും സദാ ജാഗരൂകനായ, സാമൂഹികാവബോധമുള്ള, സൈനികന്റെ അച്ചടക്കം ലംഘിക്കുന്ന ഒരു ക്ഷുഭിതവയോധികനെയാണ്.  

തോറ്റങ്ങള്‍ മുതലുള്ള മികച്ച രചനകളൊക്കെ പിറവിയെടുത്തത് ഈ കാലഘട്ടത്തിലാണ്. എനിയ്‌ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോവിലന്‍ കൃതി, അദ്ദേഹത്തിന്റെ ആത്മകഥാംശങ്ങളടങ്ങിയ, സ്വന്തം ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ, തലമുറകളുടെ ചരിത്രം പറയുന്ന ‘തട്ടകം’ തന്നെ.  

മൂപ്പിലിശ്ശേരി ദേശം ദേവിയുടെ തട്ടകമാണ്. ദേവിയെ ഉപാസിച്ചുപോന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഗൃഹാതുരതയുണര്‍ത്തുന്ന സ്മരണകള്‍ ദ്രാവിഡത്തനിമയുള്ള ഭാഷയില്‍ നാടന്‍ താളബോധത്തോടെ ആഖ്യാനം ചെയ്യപ്പെടുന്നു ഈ കൃതിയില്‍.  

അനുഭവങ്ങളും ഐതിഹ്യവും ഭാവനയും ഗോത്രസ്വത്വങ്ങളുടെ താളക്രമത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടിതില്‍. ഇതിലൂടെ ഇദ്ദേഹം തന്റെ കണ്ടാണശ്ശേരിയെ ഒരു ആഗോളമാതൃകയാക്കുന്നു.  

നാട്ടുവഴക്കങ്ങളും മിത്തുകളും ഇഴചേര്‍ന്ന കോവിലന്റെ ഭാഷ മലയാളിക്ക് പുതിയ അനുഭവമായി. ഈ കഥകളൊക്ക സഞ്ചരിച്ചിരുന്നത് നാട്ടുജീവിതത്തിന്റെ ചുളിവുകളിലൂടെയും ചെരിവുകളിലൂടെയും. ഇവയിലൂടെ തെളിയുന്ന തീവ്രമുഹൂര്‍ത്തങ്ങളും അസ്പൃശ്യതയും അന്ധവിശ്വാസങ്ങളും അനുഭവിച്ചറിഞ്ഞവന്റെ എഴുത്തുഭാഷ്യമായിരുന്നു.  

തട്ടകം, തോറ്റങ്ങള്‍, താഴ്‌വരകള്‍, ഏഴാമെടങ്ങള്‍, ജന്മാന്തരങ്ങള്‍, ഹിമാലയം, ഭരതന്‍, എ മൈനസ് ബി തുടങ്ങി 12 നോവലുകളും ശകുനം, സുജാത, ഒരു കഷണം അസ്ഥി, ഈ ജീവിതം അനാഥമാണ് തുടങ്ങി 10 ചെറുകഥാസമാഹാരങ്ങളും ഒരു നാടകവും മൂന്ന് ലേഖനസമാഹാരവും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

പല സമയങ്ങളിലായി നിരവധി പുരസ്‌കാരങ്ങളാണ് കോവിലനും അദ്ദേഹത്തിന്റെ രചനകളും  വാരിക്കൂട്ടിയത്.  

പതിറ്റാണ്ടുകളോളം മലയാളസാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന ആ യുഗപുരുഷന്‍ 2010 ജൂണ്‍ 2 ന് കഥാവശേഷനായി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.