Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാട്‌സാപും കേന്ദ്രവും തമ്മില്‍ യുദ്ധം മുറുകുന്നു; തന്ത്രപൂര്‍വ്വം സ്വകാര്യതാനയത്തിന് അനുമതി വാങ്ങുന്നതില്‍ നിന്നും വാട്സാപിനെ വിലക്കണമെന്ന് കേന്ദ്രം

സ്വകാര്യ വിവര സംരക്ഷണ ബില്‍ നിയമമാകുന്നതിന് മുമ്പ് തങ്ങളുടെ പുതുക്കിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും അംഗീകാരം നേടാനാണ് വാട്‌സാപ് ശ്രമിക്കുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി.പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ തടയാന്‍ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 04:53 pm IST
in India

ന്യൂദല്‍ഹി: 2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

പുതിയ ഐടി ചട്ടങ്ങള്‍ അനുസരിക്കുന്നത് സംബന്ധിച്ച് വാട്‌സാപ്പുമായുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ദല്‍ഹി ഹൈക്കോടതിയ്‌ക്ക് പുതിയൊരു സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിലാണ് തങ്ങളുടെ പുതിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും തന്ത്രപൂര്‍വ്വം അംഗീകാരം നേടിയെടുക്കുന്ന രീതിയാണ് വാട്‌സാപ് പിന്തുടരുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തിയത്. സ്വകാര്യ വിവര സംരക്ഷണ ബില്‍ നിയമമാകുന്നതിന് മുമ്പ് തങ്ങളുടെ പുതുക്കിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും അംഗീകാരം നേടാനാണ് വാട്‌സാപ് ശ്രമിക്കുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി. 2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ വാട്‌സാപ് തങ്ങളുടെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും സമ്മതം കിട്ടാന്‍ ദിവസേനയെന്നോണം നോട്ടിഫിക്കേഷന്‍ അയക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരാണ് ഈ നോട്ടിഫിക്കേഷനുകള്‍.

2021 തുടക്കത്തിലാണ് വാട്‌സാപ് പുതിയ സ്വകാര്യതാനയം രൂപീകരിച്ചത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ മാതൃകമ്പനിയുമായി (ഫേസ്ബുക്കാണ് വാട്‌സാപ്പിന്റെ മാതൃകമ്പനി) പങ്കുവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായതോടെ ജനവരിയില്‍ നടപ്പാക്കുമെന്ന് പറഞ്ഞ പുതിയ സ്വകാര്യതാനയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിയിരുന്നു.

മെയ് 26ന് കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടങ്ങള്‍ക്കെതിരെ വാട്‌സാപ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശം അയക്കുന്ന ആളുടെ ഐഡന്‍റിറ്റി ഒളിപ്പിച്ചുവെയ്‌ക്കുന്ന സോഫ്റ്റ് വെയറാണ് വാട്‌സാപ് ഉപയോഗിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം ആരാണ് സന്ദേശം അയക്കുന്നതെന്നത് പരിശോധിക്കാന്‍ കഴിയണമെന്നാവശ്യപ്പെടുന്നു. ഇത് സ്വകാര്യത നിലനിര്‍ത്താനുള്ള വ്യക്തിയുടെ അവകാശം ചോദ്യം ചെയ്യലാണെന്നും വാട്‌സാപ് ഉപയോഗിക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നയത്തിനെതിരാണെന്നും (അതായത് സന്ദേശം അയക്കുന്നവരുടെ വിവരങ്ങള്‍ ഒളിപ്പിച്ചുവെയ്‌ക്കുന്ന സോഫ്റ്റ് വെയര്‍) വാട്‌സാപ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജസ്റ്റിസ് കെഎസ് പുട്ടുസ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള 2017ലെ കേസിലെ വിധി കൂടി ചൂണ്ടിക്കാട്ടിയാണ് വാട്‌സാപ് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് വാദിച്ചത്. കേന്ദ്രത്തിന്‍റേത് സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും വാട്‌സാപ് വാദിച്ചു.

എന്നാല്‍ രാജ്യസുരക്ഷയുടെ പേരിലോ, ഏതെങ്കിലും ഗൗരവമായ കുറ്റകൃത്യങ്ങളുടെ കാര്യത്തിലോ ആണ് സര്‍ക്കാരിന് സന്ദേശമയക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ തിരക്കുന്നതില്‍ തെറ്റില്ലെന്നും വാട്‌സാപ് വ്യക്തമാക്കുന്നു. അതേ സമയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഐടി ചട്ടം ഒരു തരത്തിലും വാട്‌സാപിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെയോ സാധാരണ ഉപയോക്താക്കളെയോ ബാധിക്കില്ലെന്നും കേന്ദ്രം പറയുന്നു.

Tags: delhiയുദ്ധംദല്‍ഹി ഹൈക്കോടതിവാട്‌സാപ്പ്ഐടി നിയമംസ്വകാര്യതാനയംസ്വകാര്യതയ്ക്കുള്ള അവകാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.