ലണ്ടന്‍: സെര്‍ജിയോ അഗ്യൂറോക്ക് പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാന്‍ തയാറെടുത്ത് കഴിഞ്ഞെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്. അഗ്യൂറോക്ക് പകരം മറ്റൊരു താരത്തിനായി തുക മുടക്കാന്‍ സിറ്റി തയാറാണ്. ടീമിന്റെ ശക്തി വര്‍ധിപ്പിക്കാനും ശ്രമിക്കും. ചില മേഖലകളില്‍ സിറ്റിക്ക് താരങ്ങളെ ആവശ്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സിറ്റിയില്‍ നിന്ന് അഗ്യൂറോ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്കാണ് പോകുന്നത്. സിറ്റിക്കായി മികച്ച പ്രകടനം നടത്തിയ താരം 260 ഗോളുകള്‍ നേടി. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനുമാണ്. രണ്ട് വര്‍ഷത്തെ കരാറിനാണ് അഗ്യൂറോ ബാഴ്‌സലോണയിലെത്തുന്നത്. അഗ്യൂറോ നാല് വര്‍ഷത്തിനിടെ സിറ്റിക്കൊപ്പം മൂന്ന് തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി.
















